മുണ്ടൂരിൽ വർക്ഷോപ്പിനു മുന്നിൽ നിർത്തിയിട്ട ബൈക്കുകളും സ്കൂട്ടറും പുലർച്ചെ കത്തിനശിച്ചു
പേരാമംഗലം ∙ മുണ്ടൂർ പെട്രോൾ പമ്പിനു സമീപം വർക്ഷോപ്പിനു മുന്നിൽ നിർത്തിയിട്ടിരുന്ന 2 ബൈക്കുകളും ഒരു സ്കൂട്ടറും കത്തിനശിച്ചു.ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. വർക്ഷോപ്പിൽ റിപ്പയറിങ്ങിനായി കൊണ്ടുവന്ന പഴയ ഇരുചക്ര വാഹനങ്ങളാണ് കത്തിയത്. അവണൂർ സ്വദേശി എൽവിന്റെ ഉടമസ്ഥതയിലുള്ള വർക്ക്ഷോപ്പിനു പുറത്ത്

പേരാമംഗലം ∙ മുണ്ടൂർ പെട്രോൾ പമ്പിനു സമീപം വർക്ഷോപ്പിനു മുന്നിൽ നിർത്തിയിട്ടിരുന്ന 2 ബൈക്കുകളും ഒരു സ്കൂട്ടറും കത്തിനശിച്ചു.ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. വർക്ഷോപ്പിൽ റിപ്പയറിങ്ങിനായി കൊണ്ടുവന്ന പഴയ ഇരുചക്ര വാഹനങ്ങളാണ് കത്തിയത്. അവണൂർ സ്വദേശി എൽവിന്റെ ഉടമസ്ഥതയിലുള്ള വർക്ക്ഷോപ്പിനു പുറത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കാണ് തീപിടിച്ചത്. തൃശൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളാണ് തീയണച്ചത്. 3 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വർക്ക്ഷോപ്പിനുള്ളിലേക്ക് തീ പടരാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. വർക്ക്ഷോപ്പിൽ കഴിഞ്ഞ ദിവസം വൈദ്യുതി അറ്റകുറ്റപ്പണി നടന്നിരുന്നു. ഇതേത്തുടർന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നു കരുതുന്നതായി പേരാമംഗലം പൊലീസ് പറഞ്ഞു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ടി.എസ്.ഷാനവാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.