പെരുമ്പുഴ∙മണലൂർത്താഴം പടവിൽ 3 മാസം മുൻപേ കാറ്റിലും മഴയിലും വീണ 2 കൂറ്റൻ പരസ്യബോർഡുകൾ ഇത് വരെയും നീക്കം ചെയ്തില്ല. മറ്റൊരു വലിയ പരസ്യബോർഡിന്റെ കാലുകളുടെ കോൺക്രീറ്റ് അടർന്ന് അപകടാവസ്ഥയിലാണ്. പാടത്ത് ശക്തമായ കാറ്റ് വീശിയാൽ ഇതും വീഴാം.പെരുമ്പുഴ 1, 2 പാലങ്ങളുടെ മധ്യേ പടവിലേക്കുള്ള ഫാം റോഡിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുമ്പുഴ∙മണലൂർത്താഴം പടവിൽ 3 മാസം മുൻപേ കാറ്റിലും മഴയിലും വീണ 2 കൂറ്റൻ പരസ്യബോർഡുകൾ ഇത് വരെയും നീക്കം ചെയ്തില്ല. മറ്റൊരു വലിയ പരസ്യബോർഡിന്റെ കാലുകളുടെ കോൺക്രീറ്റ് അടർന്ന് അപകടാവസ്ഥയിലാണ്. പാടത്ത് ശക്തമായ കാറ്റ് വീശിയാൽ ഇതും വീഴാം. പെരുമ്പുഴ 1, 2 പാലങ്ങളുടെ മധ്യേ പടവിലേക്കുള്ള ഫാം റോഡിന്റെ അരികിലേക്കാണ് ഉൾത്തോടിനു കുറുകെ ഒരു പരസ്യബോർഡ് വീണ് കിടക്കുന്നത്. ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും പടവിലെ വിത കഴിഞ്ഞിട്ടും ഈ ബോർഡ് ഇത് വരെയും മാറ്റിയില്ലെന്നു പാടശേഖരസമിതി പ്രസിഡന്റ് എം.ബി.മോഹനൻ പറഞ്ഞു. വിത്തും വളവും കൊണ്ടു വരാനും പടവിലേക്കു വരുന്ന വാഹനങ്ങൾക്കും ഫാം റോഡിനരികെ വീണു കിടക്കുന്ന ഈ ബോർഡ് അപകടത്തിനിടയാക്കും. 

മണലൂർത്താഴം പടവിലെ പെരുമ്പുഴ ഭാഗത്ത് 3 മാസം മുൻപ് കാറ്റിലും മഴയിലും തോടിനു കുറുകെ ഫാം റോഡരികിലേക്ക് മറിഞ്ഞു വീണ വലിയ പരസ്യബോർഡ് മാറ്റാതെ കിടക്കുന്നു.

പെരുമ്പുഴ 2–ാംപാലം ഹൈലെവൽ കനാൽ ബണ്ടിനടുത്തുള്ള വയലിലാണ് വലിയ മറ്റൊരു ബോർഡ് കാറ്റിൽ ഒടിഞ്ഞ് നിൽക്കുന്നത്. ഇതു വരെ ഈ ബോർഡും മാറ്റിയിട്ടില്ല. കർഷകരും തൊഴിലാളികളുമെല്ലാം പണിയെടുക്കുന്ന പടവിൽ പരസ്യബോർഡുകൾ മൂലം ഉണ്ടാകുന്ന അപകടങ്ങൾക്ക് ഭരണസമിതി ഉത്തരവാദിയല്ലെന്നു പ്രസിഡന്റ് പറഞ്ഞു. അടുത്ത പടവ് യോഗത്തിൽ ബോർഡുകൾ മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുക്കും. ബോർഡ് സ്ഥാപിച്ചവർ ഇനിയും മാറ്റിയില്ലെങ്കിൽ  പരസ്യമായി ലേലം ചെയ്ത് ബോർഡുകൾ പൊളിച്ച് മാറ്റി  വിൽക്കേണ്ട കാര്യവും യോഗത്തിൽ പരിഗണിക്കുമെന്നും അദേഹം പറഞ്ഞു.

English Summary:

This article highlights the public safety hazard caused by two fallen advertising boards in Perumpuzha's Padavil area. Despite the danger they pose to traffic and pedestrians, the boards remain uncleared three months after falling. The Padasekhara Samithi President, M.B. Mohanan, expresses concern and announces a meeting to address the issue.