ചിറ്റാട്ടുകര ∙ വാഴപ്പിലാത്ത് ക്ഷേത്രത്തിനു സമീപം ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ വടംവലി മത്സരത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ ഒരാൾക്ക് കുത്തേറ്റു. 3 പേർക്ക് അടിയേറ്റു പരുക്കുണ്ട്. എളവള്ളി പാറ സ്വദേശി പറങ്ങനാട്ട് ഹരിദാസന്റെ മകൻ ഹർഷിദിനാണ് (24) കുത്തേറ്റത്. കൂടെയുണ്ടായിരുന്ന പറങ്ങനാട്ട് ഉദയന്റെ മകൻ ആയുഷ് (17), ചെന്തിരുത്തി രാജന്റെ മകൻ വിമൽ (23), എളവള്ളി സ്വദേശി ആദിത്യൻ എന്നിവർക്കാണ് അടിയേറ്റത് . ഇരുമ്പു വടികൊണ്ട് അടിയേറ്റ ആയുഷിന്റെ പരുക്ക് ഗുരുതരമാണ്. എല്ലാവരെയും അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിറ്റാട്ടുകര ∙ വാഴപ്പിലാത്ത് ക്ഷേത്രത്തിനു സമീപം ഓണാഘോഷത്തിന്റെ ഭാഗമായി  നടത്തിയ വടംവലി മത്സരത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ ഒരാൾക്ക് കുത്തേറ്റു. 3 പേർക്ക് അടിയേറ്റു പരുക്കുണ്ട്. എളവള്ളി പാറ സ്വദേശി പറങ്ങനാട്ട് ഹരിദാസന്റെ മകൻ ഹർഷിദിനാണ്  (24) കുത്തേറ്റത്. കൂടെയുണ്ടായിരുന്ന  പറങ്ങനാട്ട് ഉദയന്റെ മകൻ ആയുഷ് (17), ചെന്തിരുത്തി രാജന്റെ മകൻ വിമൽ (23), എളവള്ളി സ്വദേശി ആദിത്യൻ എന്നിവർക്കാണ് അടിയേറ്റത് . ഇരുമ്പു വടികൊണ്ട് അടിയേറ്റ ആയുഷിന്റെ പരുക്ക് ഗുരുതരമാണ്. എല്ലാവരെയും അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദിത്യൻ പ്രാഥമിക ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടു. 

സംഭവത്തെത്തുടർന്ന് ചിറ്റാട്ടുകര കാക്കശേരി കോതപുരം വീട്ടിൽ ശ്രേയസ്  (23), എളവള്ളി പടിഞ്ഞാറെപുരയ്ക്കൽ വീട്ടിൽ അക്ഷയ് (19) എന്നിവരെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് കേസ് .കണ്ടാലറിയാവുന്ന 11 പേർക്കെതിരെയും കേസെടുത്തിട്ടണ്ട് . കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വടംവലി മത്സരത്തിൽ എളവള്ളി പാറ ടീമും കാക്കശേരി ഡി ബ്രദേഴ്സ് ടീമും തമ്മിൽ മത്സരിക്കുന്നതിനിടെയാണ് ടീമുകൾ തമ്മിൽ തർക്കമുണ്ടായത്. മത്സരശേഷം തിരിച്ചു പോകുന്നതിനിടെയായിരുന്നു ആക്രമണം. ഹർഷിദിന്റെ പുറത്താണ് കുത്തേറ്റത്. അപകട നില തരണം ചെയ്തതായി പൊലീസ് പറഞ്ഞു.

English Summary:

A tug-of-war competition during Onam celebrations near Vazhappilath Temple, Chittattukara, turned violent leaving four injured, one with stab wounds. Police arrested two suspects and registered a case of attempted murder.