ADVERTISEMENT

ഇരിങ്ങാലക്കുട∙പ്രവർത്തനം ആരംഭിച്ച് മാസത്തിനുള്ളിൽ നഗരസഭ ടേക്ക് എ ബ്രേക്ക് വരുമാനം ഇല്ലാത്തതിനാൽ അടച്ചുപൂട്ടി. തൃശൂർ  കൊടുങ്ങല്ലൂർ  സംസ്ഥാന പാതയിൽ പൂതംക്കുളം  മൈതാനത്ത് വാഹന യാത്രികർക്ക് വിശ്രമിക്കാനും ചായയും ലഘു ഭക്ഷണം കഴിക്കാനും ആരംഭിച്ച ടേക്ക് എ ബ്രേക്കിൽ ശുചിമുറികൾ ഉപയോഗിക്കാൻ പോലും ആളുകൾ എത്തിയിരുന്നില്ല. വരുമാനം കുറഞ്ഞതോടെ കരാറുകാരൻ ഇതിൽ  തട്ടുകട ആരംഭിച്ചു. ഇതിനായി പുറത്ത് സ്ഥാപിച്ച താൽക്കാലിക ഷെഡ് കെട്ടിടത്തിന്റെ കാഴ്ച മറയ്ക്കുന്നതും ഭക്ഷണശാലയുടെ പ്രവർത്തനവും പദ്ധതിയുടെ  ലക്ഷ്യങ്ങൾ മാറുന്നതായി നഗരസഭ കൗൺസിൽ  യോഗത്തിൽ  ഉൾപ്പെടെ ആക്ഷേപം ഉയർന്നതോടെ തട്ടുകടയുടെ പ്രവർത്തനം കരാറുകാരൻ അവസാനിപ്പിച്ചു.

ഇതിനിടയിൽ  ക്രൈസ്റ്റ് കോളജ് ജംക്‌ഷൻ മുതൽ പൂതംകുളം ജംക്ഷൻ വരെയുള്ള റോഡ് നിർമാണം ആരംഭിച്ചതോടെ ആരും വരാതായി. ഇതോടെ വിശ്രമകേന്ദ്രം അടച്ച്  കരാറിൽ നിന്നും പിൻമാറുകയാണ് എന്നറിയിച്ച്  കരാറുകാരൻ  നഗരസഭയ്ക്ക് കത്തുനൽകി.    വഴിയോരങ്ങളിൽ പൊതു ശുചിമുറി ഉൾപ്പെടുന്ന വിശ്രമകേന്ദ്രം നിർമിക്കുന്ന സർക്കാർ പദ്ധതിയുടെ ഭാഗമായാണ്  20 ലക്ഷം രൂപ ചെലവഴിച്ച് നഗരസഭ ടേക്ക് എ ബ്രേക്ക് നിർമിച്ചത്. 

2022 ഡിസംബറിൽ  ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന് ഒരു വർഷത്തേക്ക് പത്തരലക്ഷം രൂപയാണ് നഗരസഭ വാടക നിശ്ചയിച്ചിരുന്നത് ഏറ്റെടുക്കാൻ  ആളില്ലാതെ വന്നതോടെ അഞ്ച് ലക്ഷം വാടക നിശ്ചയിച്ച് കരാർ നൽകി. രണ്ട് നിലകളിലായി ഏഴ് ശുചിമുറികൾ വിശ്രമമുറി ഉൾപ്പെടെയുള്ള  കേന്ദ്രത്തിൽ  ശുചിമുറികൾ  ഉപയോഗിക്കാൻ പോലും ആളുകൾ  എത്തിയിരുന്നില്ല.    .

English Summary:

Iringalakuda municipality's attempt to provide a highway rest stop with their "Take a Break" facility has unfortunately failed. Despite its location on the busy Thrissur-Kodungallur highway, the facility failed to attract customers and generate revenue, leading to its closure within a month. Controversy arose when the contractor resorted to operating a makeshift food stall within the facility, further deviating from its intended purpose.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com