തൃശൂർ ∙ ഓൺലൈൻ ട്രേഡിങ്ങിലൂടെ വൻലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ചു കുറ്റുമുക്ക് സ്വദേശിയിൽനിന്നു 31.97 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ സിറ്റി സൈബർ ക്രൈം പൊലീസിന്റെ പിടിയിൽ. കോഴിക്കോട് കൊടിയത്തൂർ നെല്ലിക്കപ്പറമ്പ് പാറമേൽ യാസിർ റഹ്മാൻ (28), മലപ്പുറം വെറ്റിലപ്പാറ കിണറടപ്പൻ പാലത്തിങ്കൽ നാഫിഹ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ ഓൺലൈൻ ട്രേഡിങ്ങിലൂടെ വൻലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ചു കുറ്റുമുക്ക് സ്വദേശിയിൽനിന്നു 31.97 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ സിറ്റി സൈബർ ക്രൈം പൊലീസിന്റെ പിടിയിൽ. കോഴിക്കോട് കൊടിയത്തൂർ നെല്ലിക്കപ്പറമ്പ് പാറമേൽ യാസിർ റഹ്മാൻ (28), മലപ്പുറം വെറ്റിലപ്പാറ കിണറടപ്പൻ പാലത്തിങ്കൽ നാഫിഹ് (20) എന്നിവരെയാണു പിടികൂടിയത്. എസ്എംസി ഗ്ലോബൽ സെക്യൂരിറ്റ‍ീസ് എന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥരാണെന്നു തെറ്റിദ്ധരിപ്പിച്ച് ഇവർ പരാതിക്കാരനെ വാട്സാപ്പിലൂടെയാണു സമീപിച്ചത്.ഓൺലൈൻ ട്രേഡിങ്ങിലെ ലാഭത്തെപ്പറ്റി വിശ്വസിപ്പിക്കാൻ ഇതുമായി ബന്ധപ്പെട്ട ഒരു വാട്സാപ് കൂട്ടായ്മയിൽ അംഗമാക്കി.

ഗ്രൂപ്പിലെ അംഗങ്ങൾ തങ്ങൾക്കു ലഭിച്ച ലാഭത്തെക്കുറിച്ചു പോസ്റ്റ് ചെയ്ത വിവരങ്ങൾ കണ്ടു വിശ്വസിച്ചാണു കുറ്റുമുക്ക് സ്വദേശി കഴിഞ്ഞ ജൂലൈ മുതൽ ഓഗസ്റ്റ് വരെ 11 ഘട്ടമായി 31,97,500 രൂപ നിക്ഷേപിച്ചത്. വിശ്വാസം ആർജിക്കുന്നതിനുവേണ്ടി കമ്പനി ലാഭവിഹിതമെന്ന പേരിൽ 21,000 രൂപ നൽകി.പിന്നീടു പണമൊന്നും ലഭിക്കാതെ വന്നപ്പോഴാണു പരാതിക്കാരനു ചതി മനസ്സിലായത്.  തുടർന്നു  പരാതി നൽകി. ഇൻസ്പെക്ടർ വി.എസ്.സുനിൽകുമാർ, എസ്ഐ കെ.ജയൻ, സീനിയർ സിപിഒ എം.എസ്.ഷിനിത്ത്, സിപിഒമാരായ അഖിൽ കൃഷ്ണ, ചന്ദ്രപ്രകാശ് എന്നിവർ ഉൾപ്പെട്ട സംഘമാണു പ്രതികളെ പിടികൂടിയത്.