ADVERTISEMENT

പെരുമ്പിലാവ് ∙ പുതുതായി നിർമിച്ച അക്കിക്കാവ്-കടങ്ങോട്-എരുമപ്പെട്ടി റോഡിൽ പുത്തംകുളം ഭാഗത്തെ വളവ് അപകടക്കെണിയാകുന്നു. നിർമാണം പൂർത്തീകരിച്ച ശേഷം ഒട്ടേറെ അപകടങ്ങളാണ് ഈ റോഡിൽ ഉണ്ടായത്. ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിക്കുകയും ഒരാൾക്കു ഗുരുതര പരുക്കേൽക്കുകയും ചെയ്തിരുന്നു. ദിവസങ്ങൾക്കു മുൻപ് ലോറി മറിഞ്ഞ് റോഡരികിലെ വീടിനും കടകൾക്കും നാശം സംഭവിച്ചു.റോഡിന്റെ വീതി കുറവാണു കെണിയാകുന്നത്. റോഡ് മികച്ചതായതിനാൽ വാഹനങ്ങളുടെ വേഗം കൂടി. വീതി കൂടിയ ഭാഗത്തു നിന്നും വേഗത്തിൽ എത്തുന്ന വാഹനങ്ങൾ വളവിൽ എത്തുന്നതോടെ നിയന്ത്രണം വിടുന്നതാണ് അപകടങ്ങൾക്കു കാരണം.

റോഡിൽ അപകട സൂചനകളും വേഗനിയന്ത്രണ സംവിധാനങ്ങളും അപര്യാപ്തമാണെന്നു നാട്ടുകാർ ആരോപിക്കുന്നു.റോഡരികിലെ വീടുകളിൽ താമസിക്കുന്നവർ കടുത്ത ആശങ്കയിലാണ്. വീതി കുറഞ്ഞ ഭാഗങ്ങളിൽ റോഡിനോട് വളരെ അടുത്താണു വീടുകളുള്ളത്. പ്രദേശത്തെ കരിങ്കൽ കമ്പനികളിലേക്കു പോകുന്ന വലിയ ലോറികളും മെഡിക്കൽ കോളജിലേക്കു പോകുന്ന ആംബുലൻസുകളും അടക്കം ഒട്ടേറെ വാഹനങ്ങളാണ് ഈ റോഡിലൂടെ പോകുന്നത്. റോഡിന്റെ പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ വലിയ അപകടങ്ങൾക്കു വഴിയൊരുക്കുമെന്നു നാട്ടുകാർ പറഞ്ഞു.

English Summary:

The newly built Akkikkavu-Kadangode-Erumpapetty road in Perumbilavu, Kerala, has become a cause for concern due to a sharp rise in accidents, particularly at the Puthamkulam curve. The road's narrowness and design encourage high speeds, leading to drivers losing control. This article highlights the urgency for safety measures to prevent further tragedies.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com