പുതിയ ഇനം നിശാശലഭത്തെ കണ്ടെത്തി
ഇരിങ്ങാലക്കുട∙ കേരളത്തിൽ പുതിയ ഇനം നിശാ ശലഭത്തെ കണ്ടെത്തി ക്രൈസ്റ്റ് കോളജിലെ ഗവേഷകർ. ചിത്രശലഭങ്ങളും നിശാശലഭങ്ങളും ഉൾപ്പെടുന്ന ലേപിഡോപ്‌ടീര ഓർഡറിലെ എഡെബിറ കുടുംബത്തിൽ ഉൾപ്പെടുന്ന ഇവ കേരളത്തിൽ മാത്രം കാണുന്നതിനാൽ പാൻഗോര കേരളയൻസിസ് എന്ന ശാസ്ത്രീയ നാമം ആണ് നൽകിയിരിക്കുന്നത്.ജന്തുശാസ്ത്ര വിഭാഗം

ഇരിങ്ങാലക്കുട∙ കേരളത്തിൽ പുതിയ ഇനം നിശാ ശലഭത്തെ കണ്ടെത്തി ക്രൈസ്റ്റ് കോളജിലെ ഗവേഷകർ. ചിത്രശലഭങ്ങളും നിശാശലഭങ്ങളും ഉൾപ്പെടുന്ന ലേപിഡോപ്‌ടീര ഓർഡറിലെ എഡെബിറ കുടുംബത്തിൽ ഉൾപ്പെടുന്ന ഇവ കേരളത്തിൽ മാത്രം കാണുന്നതിനാൽ പാൻഗോര കേരളയൻസിസ് എന്ന ശാസ്ത്രീയ നാമം ആണ് നൽകിയിരിക്കുന്നത്. ജന്തുശാസ്ത്ര വിഭാഗം അസിസ്റ്റൻറ് പ്രഫ ഡോ. അഭിലാഷ്, എന്റമോ ടാക്സോണമി ലാബിലെ ഗവേഷക വിദ്യാർഥിയായ പി.കെ.ആദർശ്, കേന്ദ്ര ജന്തുശാസ്ത്ര ഗവേഷണ സ്ഥാപനമായ പുണെ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞൻ ഡോ. കെ.പി.ദിനേശ്, ഗവേഷക എ.ശബ്നം, ലണ്ടൻ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ശാസ്ത്രജ്ഞനായ ഡോ. ആൽബർട്ട് സില്ലി എന്നിവരാണ് ഈ കണ്ടെത്തലിന് പിന്നിൽ.
ദക്ഷിണ ഏഷ്യയിൽ മാത്രം കണ്ടുവരുന്ന പാൻഗോര നിശാശലഭത്തിന്റെ ജനുസിൽ ഇതുവരെ നാല് ഇനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യയ്ക്ക് പുറമേ ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങളിലും ഇവ കാണപ്പെടുന്നു. 1916ന് ശേഷം ആദ്യമായാണ് ഈ ജനുസിൽ പുതിയൊരു ഇനത്തെ കണ്ടുപിടിക്കുന്നത്. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, ജാനകിക്കാട്, കോട്ടയം ജില്ലയിലെ മേച്ചാൽ എന്നിവിടങ്ങളിൽ നിന്നാണ് ഇവയെ കണ്ടെത്തിയത്. രാജ്യാന്തര ശാസ്ത്ര മാസികയായ ജേണൽ ഓഫ് ഏഷ്യ-പസഫിക് ബയോഡൈവേഴ്സിറ്റി പുസ്തകത്തിന്റെ പുതിയ ലക്കത്തിൽ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മിഷൻ ഗവേഷണ ഫെലോഷിപ്പുകൾ ഉപയോഗിച്ചാണ് ഈ പഠനം നടത്തിയത്.