തരിശായി കിടന്നിരുന്ന പാടത്ത് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി
ചേർപ്പ് ∙ എട്ടുമന പടവിൽ തരിശായി കിടന്നിരുന്ന പാടത്ത് മനുഷ്യന്റെ പഴകിയ അസ്ഥികൂടം ചിതറിക്കിടക്കുന്ന നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ കൃഷിപ്പണിക്ക് നിലം ഉഴുതു മറിക്കുന്നതിന്റെ ആവശ്യങ്ങൾക്കായി പാടത്തേക്ക് എത്തിയ കർഷകരാണ് അസ്ഥികൂടം കണ്ടത്. പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മഴവെള്ളം കയറിക്കിടന്നിരുന്ന പാടം ഏതാനും ദിവസം മുൻപാണ് കൃഷിയിറക്കുന്നതിനായി മോട്ടോർ ഉപയോഗിച്ച് അടിച്ചു വറ്റിച്ചത്.

അസ്ഥികൂടത്തിന് കാലപ്പഴക്കമുണ്ടെന്നും കൂടുതൽ പരിശോധനകൾക്ക് ശേഷമേ വിശദവിവരങ്ങൾ അറിയുവാൻ സാധിക്കൂവെന്നും പൊലീസ് പറഞ്ഞു. അസ്ഥികൂടത്തിന് സമീപത്തു നിന്ന് വസ്ത്രത്തിന്റെ കീറിയ കഷണങ്ങളും ചെരിപ്പും കണ്ടെത്തിയിട്ടുണ്ട്. ഒന്നര മാസം മുൻപ് സമീപപ്രദേശത്ത് നിന്നും ഒരാളെ കാണാതായിരുന്നു. വീട്ടുകാർ പൊലീസിൽ പരാതിയും നൽകിയിരുന്നു. ഇക്കാര്യത്തിലും സമീപത്തെ സ്റ്റേഷൻ പരിധികളിൽ കാണാതായവരെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.