ഒല്ലൂർ ∙ പുത്തൂർ മൃഗശാലയ്ക്കു മുഴുവൻ സമയ ചുമതലയുള്ള ഓഫിസർ ഇല്ലാത്തതു പ്രവർത്തനങ്ങളെ ബാധിക്കുന്നു. തൃശൂർ മൃഗശാലയിൽ നിന്നു പുത്തൂരിലേക്കു ജീവികളെ മാറ്റിത്തുടങ്ങിയിട്ട് ഒക്ടോബർ 2ന് ഒരു വർഷമായെങ്കിലും ഇതുവരെ എത്തിക്കാനായത് 39 എണ്ണത്തെ മാത്രം. അതിൽ തന്നെ 10 ജീവികൾ ചത്തു. 2024 അവസാനം മൃഗശാല സന്ദർശകർക്കായി തുറക്കുമെന്നു പ്രഖ്യാപിച്ചിരുന്ന അധികൃതർ അടുത്ത 3 മാസത്തിനകം ബാക്കിയുള്ള 489

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒല്ലൂർ ∙ പുത്തൂർ മൃഗശാലയ്ക്കു മുഴുവൻ സമയ ചുമതലയുള്ള ഓഫിസർ ഇല്ലാത്തതു പ്രവർത്തനങ്ങളെ ബാധിക്കുന്നു. തൃശൂർ മൃഗശാലയിൽ നിന്നു പുത്തൂരിലേക്കു ജീവികളെ മാറ്റിത്തുടങ്ങിയിട്ട് ഒക്ടോബർ 2ന് ഒരു വർഷമായെങ്കിലും ഇതുവരെ എത്തിക്കാനായത് 39 എണ്ണത്തെ മാത്രം. അതിൽ തന്നെ 10 ജീവികൾ ചത്തു. 2024 അവസാനം മൃഗശാല സന്ദർശകർക്കായി തുറക്കുമെന്നു പ്രഖ്യാപിച്ചിരുന്ന അധികൃതർ അടുത്ത 3 മാസത്തിനകം ബാക്കിയുള്ള 489 ജീവികളെ പുത്തൂരിലേക്കു മാറ്റുമോ എന്നാണ് അറിയേണ്ടത്. സ്പെഷൽ ഓഫിസറായ കെ.എ.വർഗീസിനു തിരുവനന്തപുരത്തെ ആനത്താവളത്തിന്റെയും ചുമതലയുണ്ട്. ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കേണ്ട ഡയറക്ടറായ കെ. കെ.സുനിൽകുമാറിനു പുത്തൂരിനും പുറമേ 2 ചുമതല കൂടിയുണ്ട്. തൃശൂരിലെ മധ്യമേഖല ഗവേഷണ വിഭാഗം കേന്ദ്രത്തിന്റെ മുഖ്യ ചുമതലയും കോഴിക്കോട് ആരംഭിക്കുന്ന സഫാരി പാർക്കിന്റെ മേൽനോട്ടവും സുനിൽകുമാറിനു തന്നെയാണ്.

പ്രധാന ചുമതല പുത്തൂർ മൃഗശാലയിലാണ്  എന്നു പറയുമ്പോഴും ആഴ്ചയിൽ ചുരുക്കം ദിവസങ്ങളിലാണു ഇവിടെ പ്രവർത്തിക്കാനാകുക. ഇതുമൂലം മൃഗശാലയുടെ ദൈനംദിന പ്രവർത്തനങ്ങളെ നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും പരിമിതികളുണ്ട്. മൃഗശാലയിലെ കൂടുകളുടെ നിർമാണം പൂർണമായും പൂർത്തിയാക്കുകയും ജീവികളെ മാറ്റുകയും ചെയ്യേണ്ട സമയത്താണ് മുഴുവൻ സമയ ചുമതലയുള്ള ഡയറക്ടറെ നിയമിക്കാത്തത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫ്രണ്ട്സ് ഓഫ് സൂ സംഘടന സെക്രട്ടറി എം.പീതാംബരൻ ഒരു മാസം മുൻപ് വനം മന്ത്രിക്ക് നേരിട്ട് കത്ത് നൽകിയിരുന്നു. എന്നാൽ ഇതുവരെ നടപടിയൊന്നും ആയില്ല. 

ADVERTISEMENT

കൂടുകളുടെ നിർമാണം പൂർത്തിയായെങ്കിലും ജീവികളുടെ ആവാസ വ്യവസ്ഥ ഒരുക്കുന്ന ജോലി പൂർത്തിയാകാത്തതാണ് ജീവികളെ മാറ്റാതിരിക്കുന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. എങ്കിൽ എന്തിനാണ് ഒരു വർഷം മുൻപ് 3 മയിലുകളെ കൊണ്ടുവന്ന് ഉദ്ഘാടനം നടത്തിയതെന്നാണ് പൊതുജനത്തിന്റെ ചോദ്യം. തൃശൂരിൽ നിന്ന് ഇതുവരെ 37 പക്ഷികളെയും 2 മാനുകളെയും ആണു പുത്തൂരിൽ കൊണ്ടുവന്നത്. ഇതിൽ 9 പക്ഷികളും ഒരു മാനും ചത്തു. പുതിയ സ്ഥലത്തേക്കു മാറ്റുമ്പോൾ ആരോഗ്യമുള്ള, പ്രായം കുറഞ്ഞ, ഗർഭാവസ്ഥയിൽ അല്ലാത്തതുമായ ജീവികളെയാണു കൊണ്ടുവരേണ്ടിയിരുന്നത്. എന്നാൽ ഇതിൽ നിന്നു വ്യതിചലിച്ചതാണ് ജീവികൾ ചാകാൻ ഇടയായതെന്നാണു ആരോപണം.

English Summary:

The opening of the Puthur Zoo is in jeopardy due to the slow transfer of animals from Thrissur Zoo. With only 39 animals relocated and 10 deaths reported, concerns are rising about the welfare of the remaining animals and the zoo's ability to meet its 2024 opening target.