പാട്ടിലൂടെ, നിറഞ്ഞ കയ്യടിയിലൂടെ ജയചന്ദ്രന്റെ തിരിച്ചുവരവ്
തൃശൂർ ∙ ‘മോഹം കൊണ്ടു ഞാൻ.....’ ജയചന്ദ്രന്റെ ശബ്ദത്തിൽ ആ ഗാനം കേട്ടപ്പോൾ ടൗൺ ഹാളിലെ നിറഞ്ഞ സദസ്സ് അമ്പരന്നു. പിന്നെ, കയ്യടികളിലൂടെ പ്രായം മറന്നുള്ള ആ ഗാനാലാപനത്തിന് അവർ ആദരമർപ്പിച്ചു. ജോൺസൺ മാസ്റ്റർ പുരസ്കാരം ഏറ്റുവാങ്ങാനായി ഗായകൻ പി.ജയചന്ദ്രൻ എത്തുന്നതറിഞ്ഞ് ടൗൺ ഹാൾ നേരത്തേത്തന്നെ

തൃശൂർ ∙ ‘മോഹം കൊണ്ടു ഞാൻ.....’ ജയചന്ദ്രന്റെ ശബ്ദത്തിൽ ആ ഗാനം കേട്ടപ്പോൾ ടൗൺ ഹാളിലെ നിറഞ്ഞ സദസ്സ് അമ്പരന്നു. പിന്നെ, കയ്യടികളിലൂടെ പ്രായം മറന്നുള്ള ആ ഗാനാലാപനത്തിന് അവർ ആദരമർപ്പിച്ചു. ജോൺസൺ മാസ്റ്റർ പുരസ്കാരം ഏറ്റുവാങ്ങാനായി ഗായകൻ പി.ജയചന്ദ്രൻ എത്തുന്നതറിഞ്ഞ് ടൗൺ ഹാൾ നേരത്തേത്തന്നെ നിറഞ്ഞുകവിഞ്ഞിരുന്നു. ശാരീരിക അവശതയുള്ളതിനാൽ ഏറെക്കാലമായി പരിപാടികൾക്ക് ജയചന്ദ്രൻ എത്താറില്ലായിരുന്നു. പുരസ്കാരം സ്വീകരിച്ചുകൊണ്ട് അദ്ദേഹം പാട്ടു പാടിയപ്പോൾ, അദ്ദേഹത്തെ കാണാൻ എത്തിയ സദസ്സിന് അത് ‘ബോണസ്’ ആയി. ഇരുന്നുകൊണ്ടുള്ള മറുപടി പ്രസംഗത്തിനു ശേഷം പെട്ടെന്ന് അദ്ദേഹം പാടുകയായിരുന്നു. കുട്ടനെല്ലൂർ സാംസ്കാരിക സംഗീത കാരുണ്യ വേദിയാണ് പരിപാടി സംഘടിപ്പിച്ചത്.
ജോൺസനെയും ഔസേപ്പച്ചനെയും ദേവരാജന് പരിചയപ്പെടുത്തിയതു താനാണെന്ന് അഭിമാനത്തോടെ പറയാൻ കഴിയുമെന്നും എന്നാൽ, അവർ ഉണ്ടാക്കിയ വളർച്ച അവരുടെ കഴിവുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.ഒരു ചിത്രത്തിന് ഇളയരാജയെക്കൊണ്ടു സംഗീതം ചെയ്യിച്ചാലോ എന്ന് 28 സിനിമകൾ കഴിഞ്ഞാണു താൻ ജോൺസനോടു ചോദിക്കുന്നതെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. ആ സമയത്ത് ജോൺസന്റെ മറുപടി എന്നും ഓർത്തുവയ്ക്കും. ‘സിനിമയാണ് നമ്മളെ സുഹൃത്തുക്കളാക്കിയത്. പക്ഷേ, ആ സൗഹൃദം നിലനിൽക്കാൻ സിനിമ വേണമെന്നില്ല. അങ്ങനെ വന്നാൽ അത് സൗഹൃദമല്ലല്ലോ’– അതായിരുന്നു ജോൺസൺ ചോദിച്ചത്.
ജോൺസനെ മലയാളി എത്രമാത്രം ആരാധിക്കുന്നു എന്നു മനസ്സിലാക്കാൻ ജോൺസനായില്ല. മരണശേഷമാണ് അദ്ദേഹത്തിന്റെ പാട്ടുകളുടെ ആസ്വാദകർ കൂടിയത്. സത്യൻ അന്തിക്കാട് പറഞ്ഞു. പശ്ചാത്തല സംഗീതം വേറിട്ടു നിൽക്കാതെ അതു സിനിമയോടു ചേർന്നു നിൽക്കുമെന്നതാണ് ജോൺസന്റെ സംഗീതത്തിന്റെ പ്രത്യേകതയെന്ന് ഔസേപ്പച്ചൻ പറഞ്ഞു. ജോൺസന്റെ ഭാര്യ റാണി, കെ.ജെ.ബേബി, സിനീഷ് ശങ്കരൻകുട്ടി, ചാക്കോ തട്ടിൽ, ജോർജ് തട്ടിൽ, രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.