അന്നമനട ∙ മാള-അന്നമനട റോഡിൽ നവീകരണ ജോലികൾ ആരംഭിച്ചു. മാള ജംക്‌ഷൻ മുതൽ സ്വകാര്യ ബസ് സ്റ്റാൻഡു വരെയുള്ള 476 മീറ്റർ റോഡും, മേലഡൂർ കയറ്റം മുതൽ പുളിക്കകടവ് പാലം വരെയുള്ള മൂന്നര കിലോമീറ്റർ വരെയുള്ള ഭാഗങ്ങളിലാണ് ആദ്യഘട്ട നവീകരണം നടപ്പാക്കുന്നത്. പുറമേ അന്നമനട അമ്പലനടയിൽ നിന്ന് മൂഴിക്കുളത്തേക്കുള്ള 4.2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്നമനട ∙ മാള-അന്നമനട റോഡിൽ നവീകരണ ജോലികൾ ആരംഭിച്ചു. മാള ജംക്‌ഷൻ മുതൽ സ്വകാര്യ ബസ് സ്റ്റാൻഡു വരെയുള്ള 476 മീറ്റർ റോഡും, മേലഡൂർ കയറ്റം മുതൽ പുളിക്കകടവ് പാലം വരെയുള്ള മൂന്നര കിലോമീറ്റർ വരെയുള്ള ഭാഗങ്ങളിലാണ് ആദ്യഘട്ട നവീകരണം  നടപ്പാക്കുന്നത്.  പുറമേ അന്നമനട അമ്പലനടയിൽ നിന്ന് മൂഴിക്കുളത്തേക്കുള്ള 4.2 കിലോമീറ്റർ ദൂരപരിധിയിലുള്ള റോഡും നവീകരിക്കുന്നുണ്ട്. ഇതിൽ അന്നമനട ജംക്‌ഷൻ മുതൽ പുളിക്കകടവ് പാലം വരെയുള്ള ഭാഗത്തെ കാന നിർമാണവും കൾവർട്ട് പുനർ നിർമാണവുമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. 4 കോടി രൂപ ചെലവിലാണ് നവീകരണ ം പൂർത്തീകരിക്കുന്നത്. ഒരു കി.മീ.മീറ്റർ ദൂരത്തിൽ കാന പുനർ നിർമിക്കുന്നതോടൊപ്പം 400 മീറ്ററിൽ പുതുതായി കാന നിർമിക്കുകയും ചെയ്യുന്നുണ്ട്. 

അത്യാധുനിക ടാറിങ് നടത്തുന്നതിനോടൊപ്പം 1600 മീറ്റർ ബിഎം പാച്ച് വർക്കും നടപ്പാക്കുന്നുണ്ട്. മാള ജംക്‌ഷൻ മുതൽ ബസ് സ്റ്റാൻഡ് വരെയുള്ള ഭാഗവും പാച്ച് വർക്ക് ചെയ്യുന്നുണ്ട്. ഗതാഗത തടസ്സം രൂക്ഷമായ അമ്പലനടയിൽ നിന്നുള്ള മൂഴിക്കുളം- ആലുവ റോഡിൽ 3.88 കോടി രൂപയുടെ നവീകരണ പ്രവൃത്തികളും ഇതോടൊപ്പം നടപ്പാക്കും. 550 മീറ്ററിൽ പുതിയ കാനയും 400 മീറ്ററിൽ പാർശ്വഭിത്തിയും രുക്കാനും തീരുമാനിച്ചിട്ടുണ്ട്. അത്യാധുനിക ടാറിങ് നടപ്പാക്കുന്നതോടൊപ്പം മൂന്നര കിലോമീറ്റർ പരിധിയിൽ പാച്ച് വർക്കും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേശീയപാതയേയും തീരദേശ പാതയേയും ബന്ധിപ്പിക്കുന്ന റോഡ് പ്രളയത്തെ തുടർന്നാണ് തകർന്നു തുടങ്ങിയത്.  തുടർന്ന് വി.ആർ.സുനിൽകുമാർ എംഎൽഎ നടത്തിയ പരിശ്രമത്തിനൊടുവിലാണ് ഫണ്ട് ലഭ്യമായത്. 

English Summary:

The Annamanada ∙ Mala-Annamanada Road is undergoing significant renovation, covering a total of 7.7 kilometers in multiple phases. The project includes drain construction, culvert reconstruction, and road resurfacing.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT