അന്നമനട ∙ റോഡരികിൽ കെഎസ്ഇബി കൊണ്ടുവന്നിട്ട ഇലക്ട്രിക് പോസ്റ്റുകൾ കാടുമൂടിയ നിലയിൽ. മാള-അന്നമനട റോഡരികിൽ പൊറക്കുളത്തിനു സമീപം കൊണ്ടുവന്നിട്ടിരിക്കുന്ന ഇലക്ട്രിക് പോസ്റ്റുകളാണ് കാടുപിടിച്ച് അപകട ഭീഷണി ഉയർത്തുന്നത്.റോഡിന്റെ ഇരുവശങ്ങളിലും ഇത്തരത്തിൽ പോസ്റ്റുകൾ കൂട്ടിയിട്ടുണ്ട്. വള്ളിപ്പടർപ്പുകളും കാടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്നമനട ∙ റോഡരികിൽ കെഎസ്ഇബി കൊണ്ടുവന്നിട്ട ഇലക്ട്രിക് പോസ്റ്റുകൾ കാടുമൂടിയ നിലയിൽ. മാള-അന്നമനട റോഡരികിൽ പൊറക്കുളത്തിനു സമീപം കൊണ്ടുവന്നിട്ടിരിക്കുന്ന ഇലക്ട്രിക് പോസ്റ്റുകളാണ് കാടുപിടിച്ച് അപകട ഭീഷണി ഉയർത്തുന്നത്. റോഡിന്റെ ഇരുവശങ്ങളിലും ഇത്തരത്തിൽ പോസ്റ്റുകൾ കൂട്ടിയിട്ടുണ്ട്. വള്ളിപ്പടർപ്പുകളും കാടും വളർന്നതിനാൽ പോസ്റ്റുകൾ കാണാൻ കഴിയാതെ വരുന്നത് അപകടങ്ങൾക്കു കാരണമാകുന്നു. റോഡിന്റെ ഏറ്റവും വീതി കുറഞ്ഞ ഭാഗമാണിത്. വാഹനങ്ങൾ റോഡരികിലേക്ക് ചേർത്തെടുക്കേണ്ട സന്ദർഭങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന പോസ്റ്റുകളിലേക്ക് കയറി അപകടമുണ്ടാകാറുണ്ട്. 

ഇരുവശത്തു നിന്നു വലിയ വാഹനങ്ങൾ ഒരേസമയം കടന്നുപോകുന്ന സാഹചര്യങ്ങളിൽ ചക്രങ്ങൾ കയറി പോസ്റ്റുകൾക്ക് കേടുപാടുകളും സംഭവിക്കുന്നുണ്ട്. ഒരു വർഷം മുൻപാണ് കെഎസ്ഇബി ഈ ഭാഗത്ത് പുതിയ പോസ്റ്റുകൾ കൊണ്ടുവന്നിട്ടത്. റോഡിൽ ഗതാഗതത്തിനു തടസ്സമായി കിടക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് പൊതുമരാമത്ത് വകുപ്പിന്റെ നിർദേശമുണ്ടായിരുന്നെങ്കിലും കെഎസ്ഇബിയുടെ ഭാഗത്തു നിന്നു യാതൊരു നടപടിയും ഉണ്ടായില്ലെന്നു നാട്ടുകാർ പറയുന്നു. രാത്രികാലങ്ങളിൽ ഒട്ടേറെ അപകടങ്ങൾ ഇവിടെ സംഭവിച്ചിട്ടുണ്ട്.

English Summary:

Residents of Annamanada are raising concerns over abandoned electric poles left by KSEB. The poles, left unattended and overgrown with vegetation, are creating a dangerous obstacle on the already narrow Mala-Annamanada road, increasing the likelihood of accidents.