തിരയ്ക്കൊപ്പം മത്തിയും കരയിലേക്ക് ഒഴുകി; അകലാട് ബീച്ചിൽ 'ചാകര', കൗതുക കാഴ്ച
പുന്നയൂർക്കുളം ∙അകലാട് താഹ പളളി ബീച്ചിൽ തിരയ്ക്കൊപ്പം മത്തിയും കരയിലേക്ക് ഒഴുകി എത്തിയത് കൗതുക കാഴ്ചയായി. ഏതാനും മിനുറ്റ്മാത്രമാണ് ഇത് ഉണ്ടായതെങ്കിലും തീരവാസികൾക്ക് ഇത് ചാകരയായി. ഇതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ധാരാളം പേർ സഞ്ചിയുമായി ബീച്ചിൽ എത്തിയെങ്കിലും വെറും കയ്യോടെ മടങ്ങേണ്ടി

പുന്നയൂർക്കുളം∙ അകലാട് താഹ പളളി ബീച്ചിൽ തിരയ്ക്കൊപ്പം മത്തിയും കരയിലേക്ക് ഒഴുകി എത്തിയത് കൗതുക കാഴ്ചയായി. ഏതാനും മിനുറ്റ്മാത്രമാണ് ഇത് ഉണ്ടായതെങ്കിലും തീരവാസികൾക്ക് ഇത് ചാകരയായി. ഇതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ധാരാളം പേർ സഞ്ചിയുമായി ബീച്ചിൽ എത്തിയെങ്കിലും വെറും കയ്യോടെ മടങ്ങേണ്ടി വന്നു.ഇന്നലെ രാവിലെയാണ് തിരമാലയ്ക്കൊപ്പം തിങ്ങിനിറഞ്ഞ് മത്സ്യം അടിഞ്ഞത്. ബീച്ചിൽ ഉണ്ടായിരുന്നവർക്കും പരിസരവാസികൾക്കും ധാരാളം മത്സ്യം കിട്ടി. വലിയ ബോട്ടുകൾ കടലിൽ നീട്ടുവല വിരിക്കുമ്പോൾ ഇതിൽ നിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്ന മത്സ്യക്കൂട്ടം തിരയിൽപ്പെട്ട് കരയിൽ എത്തുന്നതാണ് ഇൗ പ്രതിഭാസം. തീരത്ത് അടിയുന്ന മത്സ്യങ്ങൾക്ക് തിരിച്ച് കടലിൽ ഇറങ്ങൽ പ്രയാസമാണ്.