കന്നുകാലി സെൻസസ് ; തൃശൂർ ജില്ലാതല പദ്ധതി തുടങ്ങി
അളഗപ്പനഗർ ∙ ദേശീയ കന്നുകാലി സെൻസസിന്റെ ജില്ലാതല പദ്ധതി തുടങ്ങി. നിർദിഷ്ട സെൻസസിലൂടെ ജില്ലയിലെ മുഴുവൻ വീടുകൾ, സ്ഥാപനങ്ങൾ, സംരംഭങ്ങൾ എന്നിവിടങ്ങളിലുള്ള കന്നുകാലികൾ, നാട്ടാന, വിവിധയിനം മൃഗങ്ങൾ, കോഴി വർഗത്തിൽപെട്ട പക്ഷികൾ, തെരുവുനായ്ക്കൾ, പക്ഷിമൃഗാദികൾ എന്നിവയുടെ എണ്ണമുൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കും.

ഇതോടൊപ്പം അറവുശാലകൾ, കശാപ്പുശാലകൾ, മാംസ സംസ്‌കരണശാലകൾ, ഗോശാലകൾ തുടങ്ങിയവയുടെ വിവരങ്ങളും ശേഖരിക്കും. കുടുംബശ്രീ മിഷൻ മുഖാന്തരമുള്ള പശുസഖി പ്രവർത്തകർക്കാണ് സെൻസസിന്റെ വിവര ശേഖരണച്ചുമതല. വിവരം ശേഖരിക്കാൻ വീടുകളിലെത്തുന്ന എന്യൂമറേറ്റർമാർക്ക് കൃത്യമായ വിവരങ്ങൾ നൽകി സെൻസസിനോട് പൂർണമായി സഹകരിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസർ അഭ്യർഥിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് വീട്ടിൽ നിന്നു വിവരങ്ങൾ ശേഖരിച്ചുകൊണ്ട് നിർവഹിച്ചു. പഞ്ചായത്തംഗം സനൽ മഞ്ഞളി, ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.ജെസി സി.കാപ്പൻ, ജില്ലാ നോഡൽ ഓഫിസർ ഡോ.കെ.ബി.ജിതേന്ദ്രകുമാർ, കുടുബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോഓർഡിനേറ്റർ എ.സിജുകുമാർ, സീനിയർ വെറ്ററിനറി സർജൻ ഡോ.ഡീന ആന്റണി എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.