മാള ∙ മദ്യലഹരിയിൽ എക്സൈസ് ഓഫിസിലേക്ക് അതിക്രമിച്ചു കയറി ബഹളമുണ്ടാക്കി ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തവരെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നത്തുകാട് സ്വദേശികളായ പടിഞ്ചേരി അക്ഷയ് (24), കടുലിങ്ങൽ പ്രവീൺ (33) എന്നിവരാണ് അറസ്റ്റിലായത്. സർക്കാർ ഓഫിസിൽ അതിക്രമിച്ചു കയറി ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതിനും ജോലി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാള ∙ മദ്യലഹരിയിൽ എക്സൈസ് ഓഫിസിലേക്ക് അതിക്രമിച്ചു കയറി ബഹളമുണ്ടാക്കി ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തവരെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നത്തുകാട് സ്വദേശികളായ പടിഞ്ചേരി അക്ഷയ് (24), കടുലിങ്ങൽ പ്രവീൺ (33) എന്നിവരാണ് അറസ്റ്റിലായത്. സർക്കാർ ഓഫിസിൽ അതിക്രമിച്ചു കയറി ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതിനും ജോലി തടസപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. ഞായർ വൈകിട്ട് 4നാണ് സംഭവം നടന്നത്.

മദ്യലഹരിയിൽ എക്സൈസ് ഓഫിസിലെത്തിയ ഇവർ ബഹളം വയ്ക്കുകയും ഗാർഡിനെ കയ്യേറ്റം ചെയ്യുന്നതിനിടെ തടയാനെത്തിയ ഇൻസ്പെക്ടറെയും പ്രിവന്റീവ് ഓഫിസറെയും ആക്രമിച്ചെന്നുമാണ് പരാതി. പരുക്കേറ്റ എക്സൈസ് ഉദ്യോഗസ്ഥർ ചികിത്സ തേടുകയും ചെയ്തു. പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു. എസ്ഐമാരായ കെ.കെ.ശ്രീനി, മുഹമ്മദ് ബാഷി, കെ.വി.ജസ്റ്റിൻ, സെബിൻ കുരുവിള, സീനിയർ സിപിഒമാരായ എം.സി.രാജേഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികൾ റിമാൻഡിൽ.

English Summary:

Two men from Kunnathunad were arrested for allegedly assaulting Excise officials and creating a ruckus at the Excise office while intoxicated. The incident occurred on Sunday evening, leading to injuries and police intervention.