തുള്ളി വെള്ളം കുടിക്കാൻ തലച്ചുമടായി തിരക്കേറിയ സംസ്ഥാന പാത മുറിച്ചുകടക്കണം
ചേർപ്പ് ∙ ശുദ്ധജലം ശേഖരിക്കാൻ ജീവൻ പണയംവച്ച് സംസ്ഥാനപാത മുറിച്ചു കടക്കേണ്ട ഗതികേടിലാണ് പഞ്ചായത്തിലെ 18-ാം വാർഡിലെ ഹെർബർട്ട് കനാലിൽ താമസിക്കുന്ന എട്ടു കുടുംബങ്ങൾക്ക്.ഇവർക്ക് വീടുകളിൽ കിണറുണ്ടെങ്കിലും വെള്ളം മലിനമായതിന്നാൽ പൊതുടാപ്പ് മാത്രമാണ് ഏക ആശ്രയം. പൊതു ടാപ്പാകട്ടെ ഇവർ താമസിക്കുന്ന സ്ഥലത്തിന്

ചേർപ്പ് ∙ ശുദ്ധജലം ശേഖരിക്കാൻ ജീവൻ പണയംവച്ച് സംസ്ഥാനപാത മുറിച്ചു കടക്കേണ്ട ഗതികേടിലാണ് പഞ്ചായത്തിലെ 18-ാം വാർഡിലെ ഹെർബർട്ട് കനാലിൽ താമസിക്കുന്ന എട്ടു കുടുംബങ്ങൾക്ക്. ഇവർക്ക് വീടുകളിൽ കിണറുണ്ടെങ്കിലും വെള്ളം മലിനമായതിന്നാൽ പൊതുടാപ്പ് മാത്രമാണ് ഏക ആശ്രയം. പൊതു ടാപ്പാകട്ടെ ഇവർ താമസിക്കുന്ന സ്ഥലത്തിന് മുന്നിലെ സംസ്ഥാനപാതയ്ക്ക് അപ്പുറത്താണ്. സ്ത്രീകൾ അടക്കമുള്ളവർ റോഡ് മുറിച്ച് കടന്ന് പാത്രങ്ങളിൽ വെള്ളം നിറച്ച് അവ തലച്ചുമടായി എടുത്ത് വീണ്ടും റോഡ് മുറിച്ച് കടന്നാണ് വീടുകളിലേക്ക് വെള്ളം എത്തിക്കുന്നത്. ഓരോ നിമിഷവും ബസുകളും വലിയ ടോറസ് അടക്കമുള്ള വാഹനങ്ങളും ചീറിപ്പായുന്ന ഈ റോഡ്, വെള്ളം തലച്ചുമടായി എടുത്ത് മുറിച്ചു കടക്കുക എന്നത് ഏറെ അപകടകരമാണ്. ജൽജീവൻ മിഷന്റെ ഭാഗമായി പൈപ്പ് കണക്‌ഷൻ ഇവർക്ക് ലഭ്യമായിട്ടില്ല. റോഡ് കുത്തിപ്പൊളിച്ച് വേണം ഇവർ താമസിക്കുന്ന ഭാഗത്തേക്ക് വെള്ളം എത്തിക്കാൻ ഉള്ള പൈപ്പ് ഇടുവാൻ. പൊളിച്ച റോഡ് പൂർവസ്ഥിതിയിലാക്കുവാൻ വേണ്ട പണം കെട്ടിവയ്ക്കാൻ ഇല്ലാത്തതാണ് ഇവർക്ക് പൈപ്പ് കണക്‌ഷൻ ലഭിക്കാൻ തടസ്സമാകുന്നത്.
എംഎൽഎ അടക്കമുള്ളവരോട് പലതവണ ഇക്കാര്യത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല എന്ന് ഇവർ ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ നവകേരള സദസ്സിലും പരാതി നൽകിയിരുന്നെങ്കിലും പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെന്ന് സ്ഥലവാസിയായ വീട്ടമ്മ ഭാനുമതി പറയുന്നു. വെള്ളം വരുന്ന സമയം നോക്കി രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ജീവൻ പണയം വച്ചാണ് വീട്ടിലേക്ക് കുടിവെള്ളം എത്തിക്കുന്നതെന്ന് പക്ഷാഘാതം വന്ന് ഒരു വശം തളർന്ന അംബിക സങ്കടപ്പെടുന്നു. ഒരു ദുരന്തം ഉണ്ടാകാതെ ഇവരുടെ പ്രശ്നത്തിൽ ഇടപെടില്ലെന്ന ചിന്ത അധികൃതർ ഉപേക്ഷിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇവിടെ താമസിക്കുന്ന 8 വീട്ടുകാരിൽ ഏഴു കുടുംബങ്ങളും നിർധനരായ പട്ടികജാതി വിഭാഗത്തിൽ പെട്ടവരാണ്. ഇവിടെ നിന്ന് മാറി താമസിക്കാൻ സാമ്പത്തിക ശേഷിയില്ലെന്ന് ഇവർ പറയുന്നു. എംഎൽഎ ഇടപെട്ടാൽ തങ്ങളുടെ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്ന് ഇവർ ഉറച്ചു വിശ്വസിക്കുന്നു. ഇനിയും തങ്ങളുടെ ശുദ്ധജല പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെങ്കിൽ സമര നടപടികളുമായി മുന്നോട്ടു പോകുമെന്നും ഇവർ വ്യക്തമാക്കി.