തൃശൂർ പൂരം; കുഴപ്പമുണ്ടാക്കാൻ ശ്രമം നടന്നു; നിഷ്കളങ്കരായതിനാൽ മനസ്സിലായില്ല: എ.വിജയരാഘവൻ
തൃശൂർ ∙ പൂരത്തിൽ കുഴപ്പമുണ്ടാക്കാൻ ശ്രമം നടന്നിട്ടുണ്ടെന്നും തങ്ങൾ മനസ്സിൽ കളങ്കമില്ലാത്തവരായതിനാലാണ് മുൻകൂട്ടി മനസ്സിലാകാതിരുന്നതെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ. കേന്ദ്ര നിയമങ്ങൾ പൂരം വെടിക്കെട്ട് പ്രതിസന്ധിയിലാക്കുമെന്നാരോപിച്ച് എൽഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം

തൃശൂർ ∙ പൂരത്തിൽ കുഴപ്പമുണ്ടാക്കാൻ ശ്രമം നടന്നിട്ടുണ്ടെന്നും തങ്ങൾ മനസ്സിൽ കളങ്കമില്ലാത്തവരായതിനാലാണ് മുൻകൂട്ടി മനസ്സിലാകാതിരുന്നതെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ. കേന്ദ്ര നിയമങ്ങൾ പൂരം വെടിക്കെട്ട് പ്രതിസന്ധിയിലാക്കുമെന്നാരോപിച്ച് എൽഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുഴപ്പമുണ്ടാക്കാനുള്ള ശ്രമം മുൻകൂട്ടി മനസ്സിലാക്കാഞ്ഞതെന്തേ എന്നാണു ചിലർ ചോദിച്ചത്. ഞങ്ങൾക്കു കളങ്കമില്ല.
മനസ്സിൽ തെളിച്ചമുള്ളവരാണ്. കുഴപ്പം ഉണ്ടാക്കാൻ ശ്രമം നടന്നിട്ടുണ്ട്. അങ്ങനെ വന്നാൽ, ഇനിയുള്ള പൂരങ്ങളിൽ അത് ആവർത്തിക്കാതിരിക്കാനുള്ള നടപടികളല്ലേ സർക്കാർ ചെയ്യുക. അത് കേരള സർക്കാർ ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥതലത്തിലെ പരിചയക്കുറവുകൊണ്ട് പോരായ്മ ഉണ്ടായാൽ അത് അന്വേഷിക്കണം. അന്വേഷിച്ചില്ലേ? ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അത് പുറത്തുകൊണ്ടുവരിക തന്നെ ചെയ്യും.
അടുത്ത വർഷത്തെ പൂരം താൻ നടത്തുമെന്നാണു സുരേഷ് ഗോപി പറയുന്നത്. അത് നടക്കില്ല. അതിന് അതിന്റേതായ കമ്മിറ്റികൾ ഉണ്ട്. വെടിക്കെട്ട് ഉണ്ടാകില്ല എന്ന് ഉറപ്പാക്കാനാണ് കേന്ദ്ര ഭേദഗതി. പക്ഷേ, പൂരത്തിനു തടസ്സം നിൽക്കുന്നത് പിണറായി ആണെന്നേ സതീശനും സുരേഷ് ഗോപിയും പറയൂ. കളവു പറയുന്നതിനുള്ള അസുലഭ വൈഭവമാണ് കോൺഗ്രസിന്റേത്. സ്വന്തം വോട്ട് പോയി എന്നു പറയാനുള്ള സ്വാതന്ത്ര്യം പോലും കെ.മുരളീധരനു നഷ്ടപ്പെട്ടിരിക്കുന്നു.
2026ൽ സർക്കാർ രൂപീകരിക്കാൻ ആഗ്രഹിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തെ പെടുത്താൻ അമിത് ഷായ്ക്ക് കഴിയാത്തത് ഇവിടെ ഇടതുമുന്നണി ഉണ്ടാക്കുന്ന പ്രതിരോധം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് അധ്യക്ഷത വഹിച്ചു. പി.ബാലചന്ദ്രൻ എംഎൽഎ, കെ.വി.അബ്ദുൽ ഖാദർ, സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.