പാഴ്സൽ വാങ്ങിയ ഭക്ഷണത്തെകുറിച്ച് പരാതിപ്പെട്ടു; പിതാവിനെയും മകനെയും മർദിച്ചതായി പരാതി
പുന്നയൂർക്കുളം∙ ഹോട്ടലിൽ നിന്നു പാഴ്സൽ വാങ്ങിയ ഭക്ഷണത്തെകുറിച്ച് പരാതിപ്പെട്ടതിനു പിതാവിനെയും മകനെയും മർദിച്ചതായി പരാതി. മന്ദലാംകുന്ന് ചെറുനമ്പി സനഫു(45), മകൻ നിഹാൽ(6) എന്നിവർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാത്രിയാണ് സംഭവം. സുഹൃത്തിന്റെ വീട്ടിൽ മകനുമൊപ്പം നിൽക്കുകയായിരുന്ന

പുന്നയൂർക്കുളം∙ ഹോട്ടലിൽ നിന്നു പാഴ്സൽ വാങ്ങിയ ഭക്ഷണത്തെകുറിച്ച് പരാതിപ്പെട്ടതിനു പിതാവിനെയും മകനെയും മർദിച്ചതായി പരാതി. മന്ദലാംകുന്ന് ചെറുനമ്പി സനഫു(45), മകൻ നിഹാൽ (6) എന്നിവർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാത്രിയാണ് സംഭവം. സുഹൃത്തിന്റെ വീട്ടിൽ മകനുമൊപ്പം നിൽക്കുകയായിരുന്ന ഇവരെ ജീപ്പിലെത്തിയ സംഘം മർദിക്കുകയായിരുന്നുവത്രെ. സനഫുവിന്റെ വലതുകണ്ണിനു പരുക്കേറ്റു.
മന്ദലാംകുന്ന് സെന്ററിലെ ഹോട്ടലിൽ നിന്നു സനഫു ചൊവ്വാഴ്ച രാവിലെ പൊറോട്ടയും ചിക്കൻ കറിയും വാങ്ങിയിരുന്നു. ഇത് കഴിച്ച സനഫുവിനും ഭാര്യക്കും മക്കൾക്കും വയറുവേദനയും ഛർദിയും ഉണ്ടായത്രെ. പിറ്റേന്ന് രാവിലെ സനഫു കടയിലെത്തി പരാതിപ്പെട്ടതിനെ തുടർന്ന് കട ഉടമയുമായി തമ്മിൽ വാക്കു തർക്കം ഉണ്ടായി. ഇതിലുള്ള വിരോധമാണ് അക്രമത്തിനു പിന്നിലെന്നു ആരോപിച്ച് സനഫു വടക്കേകാട് പൊലീസിൽ പരാതി നൽകി.