മുപ്പതിലധികം സിനിമകൾക്ക് വേദിയായ കാട്ടിൽക്കാവ് കവല; ഇപ്പോൾ ‘കൂട്ടിമുട്ടുന്നു’ വോട്ടുവണ്ടികൾ
പാഞ്ഞാൾ ∙ സിനിമ ചിത്രീകരണ വേദിയായിട്ടല്ല, പകരം ചേലക്കര ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ വേദിയായി പാഞ്ഞാൾ കാട്ടിൽക്കാവ് കവല വിണ്ടും തിരഞ്ഞെടുപ്പ് ചൂടിൽ കളം നിറയുന്നു. ഒട്ടേറെ സിനിമകളുടെ ചിത്രീകരണങ്ങൾക്ക് വേദിയായ പാഞ്ഞാൾ കാട്ടിൽക്കാവ് സെന്ററാണ് രാഷ്ട്രീയ പാർട്ടികളുടെ കൊടികളും പോസ്റ്ററുകളും ബോർഡുകളും നിറഞ്ഞ് മുഖം മിനുക്കി ഇരുനില കെട്ടിടങ്ങളോടൊപ്പം തലയുയർത്തി നിൽക്കുന്നത്. നാല് റോഡുകളുടെ സംഗമ സ്ഥലവും പഴമയുടെ കാഴ്ച്ചകളുമാണ് വർഷങ്ങളായി കാട്ടിൽക്കാവ് സെന്റർ സിനിമ പ്രവർത്തകരുടെ ഇഷ്ടകേന്ദ്രമാകാൻ കാരണം.

ഒറ്റപ്പാലം ഷൊർണൂർ പ്രദേശങ്ങളെ കേന്ദ്രീകരിച്ച് എടുക്കുന്ന മിക്ക സിനിമകളിലും ചെറിയതും വലിയതുമായ പങ്കാളിത്തം നാട്ടിൻ പുറത്തെ ഈ ജംക്‌ഷന് അവകാശപ്പെട്ടത്താണ്. 1971 ഫെബ്രുവരി 26 നു പുറത്തിറങ്ങിയ 'കുട്ട്യേട്ടത്തി'യിലൂടെയാണ് സെന്റർ പുറംലോകത്തിന്റെ ശ്രദ്ധയാകർഷിച്ചത്.
പിന്നീട് ഒരിടത്ത്, കടമ്പ, ആധാരം, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, മണ്ടൻമാർ ലണ്ടനിൽ, ഈ പുഴയും കടന്ന്, ദേവാസുരം, മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ, ബാലേട്ടൻ, നാട്ടുരാജാവ്, മാടമ്പി, ഉത്തരസ്വയംവരം, മലർവാടി ആർട്സ് ക്ലബ്, നാടകമേ ഉലകം, ഗോദ എന്നിങ്ങനെ മുപ്പതിലധികം സിനിമകൾക്ക് ഈ കവല വേദിയായിട്ടുണ്ട്. യാഗഭൂമിയായ പാഞ്ഞാളിലെ ക്ഷേത്രങ്ങളും, കുളങ്ങളും, മനകളും, പാടശേഖരങ്ങളും, വേലികെട്ടിയ ചെറിയ വഴികളും മറ്റും കാണാൻ എത്തുന്ന വിദേശികളും, മറ്റു സംസ്ഥാനത്തുള്ളവരും മടങ്ങുമ്പോൾ തങ്ങളുടെ മൊബൈലിൽ പകർത്തുന്ന മറ്റൊരു ചിത്രം നാല് റോഡുകളുടെ സംഗമ സ്ഥലമായ ഈ കവലയുടേതാണ്.