ചേലക്കരയിലെ യുഡിഎഫ് വിജയത്തോടെ കേരള രാഷ്ട്രീയം മാറും: പി.കെ. കുഞ്ഞാലിക്കുട്ടി ചെറുതുരുത്തി ∙ ചേലക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുന്നതോടെ വലിയൊരു മാറ്റമാണ് കേരള രാഷ്ട്രീയത്തിൽ വരാൻ പോകുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചെറുതുരുത്തിയിൽ നടന്ന യുഡിഎഫ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേലക്കരയിലെ യുഡിഎഫ് വിജയത്തോടെ കേരള രാഷ്ട്രീയം മാറും: പി.കെ. കുഞ്ഞാലിക്കുട്ടി
ചെറുതുരുത്തി ∙ ചേലക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുന്നതോടെ വലിയൊരു മാറ്റമാണ് കേരള രാഷ്ട്രീയത്തിൽ വരാൻ പോകുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചെറുതുരുത്തിയിൽ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ചെയർമാൻ പി.എ. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. കെ. മുരളീധരൻ, എഐസിസി സെക്രട്ടറി അറിവഴകൻ, എംഎൽഎമാരയ കെ.പി.എ. മജീദ്, ആബിദ് ഹുസൈൻ തങ്ങൾ, ടി.വി. ഇബ്രാഹിം, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്. റഷീദ്, സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി, കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസ്, യുഡിഎഫ് നേതാക്കളായ പി.എം. അമീർ, എ.എം. ഷുക്കൂർ, മുഹമ്മദ് ഇഖ്ബാൽ എന്നിവർ പ്രസംഗിച്ചു.

ചേലക്കരയിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് സമ്മേളനം കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു.

എളനാട്ടിൽ യുഡിഎഫ് യോഗം 
എളനാട് ∙ ചേലക്കര ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടന്ന യുഡിഎഫ് പൊതുയോഗം രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്തു. ടി.വി.ഇബ്രാഹിം എംഎൽഎ, എൽദോസ് കുന്നപ്പിള്ളി എംഎൽഎ, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ബാബു പ്രസാദ്, എം.പി.വിൻസന്റ്, പി.കെ.മുരളീധരൻ‍, പി.എം.അമീർ, കെ.കെ.അബ്ബാസ് എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

തിരിച്ചടിക്കുന്നത് തിരഞ്ഞെടുപ്പിലൂടെ: കെ.സുധാകരൻ
ചേലക്കര ∙ തിരിച്ചടിക്കുമെന്നു താൻ പറഞ്ഞതു തിരഞ്ഞെടുപ്പിലെ തിരിച്ചടിയെ ഉദ്ദേശിച്ചാണെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ചേലക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പുലാക്കോട് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു. ചെറുതുരുത്തിയിൽ സിപിഎമ്മുകാരാൽ ആക്രമിക്കപ്പെട്ടവരോടു താൻ വന്നിട്ടു തിരിച്ചടിക്കാമെന്നു സുധാകരൻ പറയുന്ന വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വിവാദമായിരുന്നു.

എൻഡിഎ ചെറുതുരുത്തിയിൽ നടത്തിയ പൊതുസമ്മേളനം ബിജെപി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.

എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണ റാലി
ചെറുതുരുത്തി ∙ ചേലക്കര ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എൻഡിഎ സ്ഥാനാർഥി കെ. ബാലകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയും പൊതുസമ്മേളനവും ചെറുതുരുത്തിയിൽ നടന്നു. ബിജെപി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് പ്രബിത നന്ദകുമാർ അധ്യക്ഷത വഹിച്ചു. യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്, ബിജെപി മേഖലാ ജനറൽ സെക്രട്ടറി രവികുമാർ ഉപ്പത്ത്, എസ്‌സി മോർച്ച ജില്ലാ പ്രസിഡന്റ് വി.സി. ഷാജി, നിത്യ സാഗർ, ധന്യ രാമചന്ദ്രൻ, കെ.എം. ജമീല, ഡി. സജിരാജ്, പി.ജി. രതീഷ്, എന്നിവർ പ്രസംഗിച്ചു.
കെ.ബാലകൃഷ്ണൻ ഇന്ന് ചേലക്കരയിൽ
ചേലക്കര ∙ ഉപ തിരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർഥി കെ.ബാലകൃഷ്ണൻ ഇന്നു ചേലക്കര പഞ്ചായത്തിൽ പര്യടനം നടത്തും. രാവിലെ 8നു മെതുകിൽ തുടങ്ങി വൈകിട്ട് 6നു പുലാക്കോട് സമാപിക്കും.

English Summary:

This article covers recent developments in the Chelakkara by-election campaign, including statements from UDF leader P.K. Kunhalikutty, LDF leader K. Sudhakaran, and details on NDA candidate K. Balakrishnan's campaign activities.