‘നിലപാടുകൾ മാറ്റി പറയുമ്പോൾ വിശ്വാസമാണു നഷ്ടമാകുന്നത്’; 89 വയസ്സുകാരി പാർവതി അന്തർജനം പറയുന്നു
പാഞ്ഞാൾ ∙ ‘23 വയസ്സിൽ കല്യാണം കഴിഞ്ഞു പാഞ്ഞാളിലേക്കു വന്നപ്പോഴാണ് ആദ്യമായി വോട്ടു ചെയ്തത്. ഏതു വർഷം ആയിരുന്നു എന്നു കൃത്യം ഓർമയില്ല. അന്നു പാഞ്ഞാൾ സ്കൂളിലായിരുന്നു വോട്ട് ചെയ്യാൻ പോയത്. പിന്നീട് ഒരിക്കലും വോട്ട് മുടക്കിയിട്ടില്ല.’ ഇപ്പോൾ വയസ്സ് 89 ആയി കൊരട്ടിക്കരമനയിലെ പാർവതി അന്തർജനത്തിന്. കൊച്ചുമക്കൾക്ക് മുത്തശ്ശി കഥ പറഞ്ഞു കൊടുക്കുന്ന പോലെ തന്റെ ആദ്യ തിരഞ്ഞെടുപ്പ് ഓർമ പങ്കുവയ്ക്കുകയായിരുന്നു അവർ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് അധികൃതർ വീട്ടിൽ വന്നാണു വോട്ട് ചെയ്യിച്ചത്. തിരുവിതാംകൂറുകാരിയായിരുന്ന പാർവതി അന്തർജനത്തിന്റെ ആദ്യ വോട്ടോർമ പാഞ്ഞാളിലേതാണ്.

വിവാഹം കഴിഞ്ഞു വന്ന വീടു വലിയ തറവാടായിരുന്നു. നാൽപതോളം അംഗങ്ങൾ അന്നു വീട്ടിലുണ്ടായിരുന്നു. അവരെല്ലാവരും ഒന്നിച്ചു വോട്ട് ചെയ്യാൻ പാടവരമ്പിലൂടെ നടന്നു പോയ കാലം ഓർമയിൽ ഇന്നുമുണ്ട്. അന്നത്തേതിൽ നിന്നു വ്യത്യസ്തമായി ഒരുപാട് മാറ്റങ്ങൾ നാടിന് ഉണ്ടായതായി അവർ പറയുന്നു. നടന്നു പോകാൻ ഒരു നല്ല വഴി പോലും അന്നുണ്ടായിരുന്നില്ല. ഇന്നാണെങ്കിൽ വാഹനം വീടിനു മുന്നിലെത്തും. അന്ന് വോട്ടിനായി പോയ പാഞ്ഞാൾ സ്കൂൾ പോലും ചെറുതായിരുന്നു. ഇന്ന് അതൊക്കെ മാറി. സ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന ഭർത്താവ് നാരായണൻ നമ്പൂതിരി 48–ാം വയസ്സിൽ അന്തരിച്ചു. വായനയാണ് അന്തർജനത്തിന്റെ പ്രധാന വിനോദം. പണ്ടും വായിച്ചിരുന്നു, ഇന്നും അത് തുടരുന്നു. എംടി, വികെഎൻ ഒക്കെ പ്രിയ എഴുത്തുകാരുടെ പട്ടികയിൽ ഇടം പിടിച്ചവരാണ്. രാഷ്ട്രീയം പ്രമേയമായ പുസ്തകങ്ങളും വായനയിലുണ്ട്.
പണ്ട് തിരഞ്ഞെടുപ്പ് കാലത്ത് നേതാക്കന്മാരൊക്കെ മനയ്ക്കൽ വന്നു താമസിച്ചിരുന്ന ഓർമകളും പങ്കുവയ്ക്കാനുണ്ട് ഈ അമ്മയ്ക്ക്. ‘‘കെ.കരുണാകരൻ മന്ത്രിയായിരുന്ന കാലത്തു തറവാട്ടിൽ വന്നിരുന്നു. അക്കാലത്തെ തിരഞ്ഞെടുപ്പ് പ്രചാരണമൊക്കെ തികച്ചും വ്യത്യസ്തമായിരുന്നു. വഴികളും റോഡും ഒന്നുമില്ലാതിരുന്നതിനാൽ ഇന്നത്തെ പോലെ വിളിച്ചു പറഞ്ഞുള്ള പ്രചാരണം ഇല്ലായിരുന്നു. വീടുകളിൽ ആളുകൾ വരും, വന്നു പറഞ്ഞു പോകും. അത്രമാത്രം. പിന്നെ ചുരുക്കം ചിലർ കാളവണ്ടിയിൽ പ്രചാരണം നടത്തിയിരുന്നു.’’
ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തെ കുറിച്ചും കൃത്യമായ ധാരണയുണ്ട് അന്തർജനത്തിന്. ‘‘പഴയ നേതാക്കന്മാരെ പോലെയല്ല, പലരും നിലപാടുകൾ മാറ്റി പറയുമ്പോൾ ആളുകളുടെ വിശ്വാസമാണു നഷ്ടമാകുന്നത്.’’ഏതു പാർട്ടിയിലായാലും നേതാക്കന്മാർക്ക് കൃത്യമായ നിലപാടില്ലാത്ത സ്ഥിതിയാണ് നിലവിലേതെന്നാണ് അന്തർജനത്തിന്റെ നിരീക്ഷണം.