കുന്നംകുളം ∙ പുകക്കുഴൽ പൊട്ടി വീണതിനെ തുടർന്ന് 5 മാസം മുൻപ് അടച്ചിട്ട നഗരസഭ ക്രിമറ്റോറിയത്തിന്റെ അറ്റകുറ്റപ്പണി വൈകുന്നു.നവീകരണത്തിന് ടെൻഡർ നൽകിയിട്ടും തുടർനടപടി സ്വീകരിക്കാത്ത നഗരസഭയുടെ അനാസ്ഥ കാരണം ക്രിമറ്റോറിയം അനാഥാവസ്ഥയിലായി എന്നാണ് ആക്ഷേപം. അടുപ്പുട്ടിയിൽ പ്രവർത്തിക്കുന്ന ഇൗ വാതക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുന്നംകുളം ∙ പുകക്കുഴൽ പൊട്ടി വീണതിനെ തുടർന്ന് 5 മാസം മുൻപ് അടച്ചിട്ട നഗരസഭ ക്രിമറ്റോറിയത്തിന്റെ അറ്റകുറ്റപ്പണി വൈകുന്നു. നവീകരണത്തിന് ടെൻഡർ നൽകിയിട്ടും തുടർനടപടി സ്വീകരിക്കാത്ത നഗരസഭയുടെ അനാസ്ഥ കാരണം ക്രിമറ്റോറിയം അനാഥാവസ്ഥയിലായി എന്നാണ് ആക്ഷേപം. അടുപ്പുട്ടിയിൽ പ്രവർത്തിക്കുന്ന ഇൗ വാതക ശ്മശാനത്തിന്റെ പുകക്കുഴൽ കനത്ത കാറ്റിനെ തുടർന്ന് നിലം പൊത്തിയത് കഴിഞ്ഞ ജൂണിലാണ്. ഇത് മാറ്റി പുതിയത് സ്ഥാപിക്കാൻ നഗരസഭ 10 ലക്ഷം രൂപയുടെ പദ്ധതി തയാറാക്കി.

ആലുവ സ്വദേശി പ്രവൃത്തി ഏറ്റെടുത്ത് കരാർ ഒപ്പിട്ടെങ്കിലും പണി തുടങ്ങിയില്ല. ഇതോടെ നിർമാണം പൂർത്തീകരിക്കാൻ ഇനിയും മാസങ്ങൾ കഴിയുമെന്നാണ് സൂചന.നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഈ ക്രിമറ്റോറിയത്തിൽ വിവിധ ദേശങ്ങളിൽ നിന്ന് മൃതദേഹം കൊണ്ടു വരാറുണ്ട്. വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ ഇവിടെ കാലാകാലങ്ങളിൽ നവീകരണം നടത്താറില്ല. കരാർ നൽകിയ സാഹചര്യത്തിൽ പണികൾ ഉടൻ പൂർത്തീകരിച്ച് ക്രിമറ്റോറിയം ഉടൻ തുറക്കാനാവുമെന്ന് നഗരസഭാധികൃതർ വ്യക്തമാക്കി.

English Summary:

The Kunnamkulam municipality is under fire for the prolonged closure of the Adupputty crematorium, five months after its chimney collapsed. Despite awarding the repair contract, work is yet to begin, causing distress to residents.