‘നാടറിഞ്ഞ ലാളിത്യം’– എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപിന്റെ വരവറിയിച്ച് മുന്നിൽ പോകുന്ന വാഹനത്തിൽ സ്ഥാനാർഥിയുടെ പടത്തോട് ചേർന്ന് എഴുതി വച്ചിരിക്കുന്നത് അങ്ങനെയാണ്. വഴിനീളെ കാണുന്ന പോസ്റ്ററുകളിലെല്ലാം ആ ലാളിത്യം അടയാളപ്പെടുത്തിയിട്ടുണ്ട്. ‘സൗമ്യൻ, ജനകീയൻ, ചേലക്കരക്കാരൻ’ എന്നുമുണ്ട് ചില പോസ്റ്ററുകൾ.

‘നാടറിഞ്ഞ ലാളിത്യം’– എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപിന്റെ വരവറിയിച്ച് മുന്നിൽ പോകുന്ന വാഹനത്തിൽ സ്ഥാനാർഥിയുടെ പടത്തോട് ചേർന്ന് എഴുതി വച്ചിരിക്കുന്നത് അങ്ങനെയാണ്. വഴിനീളെ കാണുന്ന പോസ്റ്ററുകളിലെല്ലാം ആ ലാളിത്യം അടയാളപ്പെടുത്തിയിട്ടുണ്ട്. ‘സൗമ്യൻ, ജനകീയൻ, ചേലക്കരക്കാരൻ’ എന്നുമുണ്ട് ചില പോസ്റ്ററുകൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘നാടറിഞ്ഞ ലാളിത്യം’– എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപിന്റെ വരവറിയിച്ച് മുന്നിൽ പോകുന്ന വാഹനത്തിൽ സ്ഥാനാർഥിയുടെ പടത്തോട് ചേർന്ന് എഴുതി വച്ചിരിക്കുന്നത് അങ്ങനെയാണ്. വഴിനീളെ കാണുന്ന പോസ്റ്ററുകളിലെല്ലാം ആ ലാളിത്യം അടയാളപ്പെടുത്തിയിട്ടുണ്ട്. ‘സൗമ്യൻ, ജനകീയൻ, ചേലക്കരക്കാരൻ’ എന്നുമുണ്ട് ചില പോസ്റ്ററുകൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘നാടറിഞ്ഞ ലാളിത്യം’– എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപിന്റെ വരവറിയിച്ച് മുന്നിൽ പോകുന്ന വാഹനത്തിൽ സ്ഥാനാർഥിയുടെ പടത്തോട് ചേർന്ന് എഴുതി വച്ചിരിക്കുന്നത് അങ്ങനെയാണ്. വഴിനീളെ കാണുന്ന പോസ്റ്ററുകളിലെല്ലാം ആ ലാളിത്യം അടയാളപ്പെടുത്തിയിട്ടുണ്ട്. ‘സൗമ്യൻ, ജനകീയൻ, ചേലക്കരക്കാരൻ’ എന്നുമുണ്ട് ചില പോസ്റ്ററുകൾ. അതിൽ ചേലക്കരക്കാരൻ എന്ന വിശേഷണത്തിന് ഇത്തിരി ഊന്നൽ കൊടുത്തു വായിക്കുന്നുമുണ്ട് പാർട്ടിക്കാർ. 

ചേലക്കര മേപ്പാടം – കാളിയാറോഡ് റോഡിലെ ചാക്കപ്പൻപടിയിൽ ചുവപ്പുമാലയും കയ്യിലേന്തി നിൽക്കുന്നവരിൽ പാർട്ടിക്കാരല്ലാത്ത സ്ത്രീകളുമുണ്ട്. പറഞ്ഞ സമയമായിട്ടും സ്ഥാനാർഥിയെ കാണാനില്ലല്ലോ എന്ന് ആശങ്കപ്പെട്ടവരോട്, അദ്ദേഹത്തിന് വഴി തെറ്റില്ല എന്ന് പാർട്ടി പ്രവർത്തകന്റെ ഉറപ്പ്. സ്ഥാനാർഥി വരും മുൻപുള്ള പ്രസംഗം പ്രധാനമായും മാധ്യമങ്ങൾക്കെതിരാണ്. സംസ്ഥാന ഭരണത്തിനെതിരെ അസത്യ പ്രചാരണം നടക്കുന്നുവെന്നതിലാണ് ഊന്നൽ. ചേലക്കരയിൽ ഡിഎംകെയുടെ താലൂക്ക് ആശുപത്രി ഉപരോധം നടക്കുന്നതുകൊണ്ടാകാം, ‘‘ഇന്നലത്തെ മഴയ്ക്കു പൊട്ടിമുളച്ച ചിലരുമുണ്ട്’’ എന്നൊരു കുത്തുമുണ്ട് പൈലറ്റ് പ്രസംഗത്തിൽ. 

ADVERTISEMENT

തുറന്ന വാഹനത്തിൽ വന്നിറങ്ങിയ പ്രദീപ്, പോസ്റ്ററുകളിൽ എഴുതിവച്ചതിനെ ശരിവച്ചുകൊണ്ട് സൗമ്യത വിടാതെയാണ് ഓരോരുത്തരെയും കേൾക്കുന്നത്. നേരം വൈകിയെങ്കിലും എല്ലാവരെയും കേൾക്കാൻ സമയം മാറ്റിവയ്ക്കുന്നുണ്ട്. ‘‘രാധേട്ടൻ പാർലമെന്റിലേക്ക് പോയ ഒഴിവ‍ിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിൽ....’’ സ്ഥാനാർഥി പ്രസംഗം തുടങ്ങുന്നതു തന്നെ കെ.രാധാകൃഷ്ണനിൽ നിന്നാണ്. ‘‘പ്രസംഗത്തിലല്ല പ്രവൃത്തിയിലാണ് കാര്യം എന്ന് അറിയാവുന്നതുകൊണ്ട് അധികം നീട്ടുന്നില്ല’’– എന്നാണ് അതിന്റെ അവസാനം. പുലാക്കോട് സെന്ററിലാണ് അടുത്ത സ്വീകരണം. പൈലറ്റ് വാഹനത്തിൽ പാട്ടു മുഴങ്ങി: ‘‘ഇടതുസർക്കാർ  ഭരിക്കും കാലം  വികസനത്തിൽ പെരുമഴ... വികസനങ്ങൾ വിശദമായി ഒരുപാടുണ്ട് പറയുവാൻ’’

അടുത്ത സ്വീകരണകേന്ദ്രത്തിലും സ്ഥാനാർഥിയുടെ പ്രസംഗത്തിന്റെ തുടക്കത്തിൽ വ്യത്യാസമില്ല. ‘‘2016ൽ നിങ്ങൾ വലിയ ഭൂരിപക്ഷം തന്ന് എന്നെ വിജയിപ്പിച്ചു. തൊട്ടുതൊട്ടുകാണിക്കാവുന്ന വികസനങ്ങൾ ഇവിടെ നടത്തിയിട്ടുണ്ട് എന്ന ആത്മവിശ്വാസത്തിലാണ് നിങ്ങൾക്കു മുന്നിൽ നിൽക്കുന്നത്. ഈ റോഡ് തന്നെ അതിന്റെ ഉദാഹരണമാണ്.’’–  അങ്ങനെ പോകുന്ന പ്രസംഗം ഇവിടെയും അവസാനിക്കുന്നത്, പ്രസംഗത്തിലല്ല കാര്യമെന്ന് അറിയാമെന്നു പറഞ്ഞുകൊണ്ടുതന്നെ. പങ്ങാരപ്പള്ളി കവലയിൽ സ്വീകരിക്കാൻ ആളുകൾ ഇത്തിരി കൂടുതലുണ്ട്. ‘‘നടത്തിയ വികസനങ്ങൾ‌ താഴെയും മുകളിലുമുണ്ട്.’’ എന്നൊരു കൂട്ടിച്ചേർക്കലുണ്ട് ഇവിടെ പ്രസംഗത്തിൽ. സെന്ററിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രദീപ് എംഎൽഎ ആയിരിക്കെ സ്ഥാപിച്ചതാണ്. ‘‘എളിമയോടെ ഇടപെടും സ്ഥാനാർഥി പ്രദീപ്, എതിരികൾക്കു പോലും സമ്മതൻ പ്രദീപ്’’  – പാട്ടുമായി പൈലറ്റ് വാഹനം കാളിയാറോഡ് സെന്ററിലേക്ക്.

പക്ഷേ, പേരു വിളിച്ചവരല്ലാതെ, മാല ചാർത്താൻ വേറെയും ആളുകൾ വന്നതിനാൽ സ്ഥാനാർഥി ഇത്തിരി സമയം കൂടുതലെടുത്തു. എളനാട് സെന്ററിൽ സ്വീകരണം കഴിഞ്ഞപ്പോൾ അവിടെയുള്ള ഹോട്ടലിൽ പ്രവർത്തകർക്കും നേതാക്കൾക്കുമൊപ്പം ഒരു ചായ കുടി. പ്രചാരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ സംസാരിക്കാൻ വലിയ ആവേശം. 

ഭരണവിരുദ്ധ വികാരം ചേലക്കരയിൽ ബാധിക്കുമോ?
സർക്കാരിനെതിരെ കാര്യമായ അസത്യപ്രചാരണമാണ് നടക്കുന്നത്. അതെല്ലാം പ്രവർത്തകർ വീടുകളിലെത്തി കൃത്യമായി വിശദീകരിക്കുന്നുണ്ട്. വോട്ട് ചോദിച്ചെത്തുമ്പോൾ ജനങ്ങൾ നോക്കുന്നത് നാട്ടിലെ വികസനത്തിനു വേണ്ടി ഇടതുപക്ഷം എന്തു ചെയ്തു, മറ്റുള്ളവർ എന്തു ചെയ്തു എന്നതാണ്. അതിൽ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. ജീവൽപ്രശ്നങ്ങളിൽ ഞങ്ങൾ എന്തു ചെയ്തു എന്നത് ജനം കണ്ടുകൊണ്ടിരിക്കുകയല്ലേ? അതൊക്കെ അവർ പരിഗണിക്കും.

ADVERTISEMENT

ചേലക്കരയിൽ കിടത്തിച്ചികിത്സയ്ക്കു സൗകര്യമില്ല എന്ന് പരാതിയില്ലേ?
നോക്കൂ, ചേലക്കര ആശുപത്രിയെ താലൂക്ക് ആശുപത്രിയാക്കിയത് ഞങ്ങളാണ്. അവിടെ 1996നു ശേഷം വന്ന വികസനങ്ങളല്ലേ എല്ലാം. ഇപ്പോൾ പുതിയ ബ്ലോക്കിന്റെ നിർമാണം പൂ‍ർത്തിയാകുന്നതോടെ കിടത്തിച്ചികിത്സ അടക്കം എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും. കുത്താമ്പുള്ളി– മായന്നൂർ പാലം നിർമാണഘട്ടത്തിലാണ്. തൃശൂർ– പാലക്കാട് ജില്ലകളെ ബന്ധിപ്പിച്ച് കൊണ്ടയൂർ– ഓങ്ങല്ലൂർ പാലം യാഥാർഥ്യമായാൽ അത് സമസ്ത മേഖലകളിലും വലിയ ഉണർവാകും.  

യുഡിഎഫിന്റെ പ്രധാന നേതാക്കളെല്ലാം ചേലക്കരയിൽ ക്യാംപ് ചെയ്ത് പ്രചാരണത്തിലുണ്ട്. അത് എൽ‌‍ഡിഎഫിനെ ബാധിക്കില്ലേ. ?
ചേലക്കരക്കാർ ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്നത് ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ ചെയ്യുന്നതുകൊണ്ടാണ്. നേതാക്കൾ എത്ര വന്നുവെന്നതല്ല, പറഞ്ഞ കാര്യങ്ങൾ ചെയ്യുന്നുണ്ടോ എന്നതാണ് പ്രധാനം. ഏതു ചോദ്യത്തിനും സൗമ്യത വിടാതെ തന്നെയാണ് പ്രദീപിന്റെ ഉത്തരങ്ങൾ. സിഐടിയു പ്രവർത്തകൻ ഹരിദാസൻ സ്ഥാനാർഥിയായതിനെക്കുറിച്ച് ചോദിച്ചപ്പോൾ, അതൊന്നും തങ്ങളെ ബാധിക്കില്ല എന്നായിരുന്നു ആദ്യമറുപടി. അദ്ദേഹം സിപിഎം നിർത്തിയ അപരനാണെന്ന് ആരോപണമുണ്ട് എന്നു വിശദീകരിച്ചപ്പോൾ, ആ പേരിൽ വേറെ സ്ഥാനാർഥിയില്ലല്ലോ എന്ന് സൗമ്യമായി തന്നെ മറുചോദ്യം.

പണി നടക്കുന്ന എളനാട് – വാണിയമ്പാറ റോഡിൽ വാഹനങ്ങൾക്കു കടന്നുപോകാനാവാത്തതിനാൽ സ്ഥാനാർഥി ചുരുക്കം ചില നേതാക്കൾക്കൊപ്പം ഇവിടിറങ്ങി സമീപത്തെ കടകളിലെല്ലാം നടന്ന് വോട്ട് തേടി. പ്രചാരണ വാഹനങ്ങൾ റോഡരികിൽ കാത്തുകിടക്കുമ്പോൾ, പിണറായി ഭരണത്തിനെതിരെ വോട്ട് തേടി യുഡിഎഫിന്റെ പ്രചാരണ വാഹനം കടന്നുവരുന്നു. ‘‘കാടു കയറിയ റൈസ് പാർക്കും കുപ്പിക്കഴുത്തു പോലത്തെ ചേലക്കര സെന്ററും മാറണ്ടേ..?’’ എന്ന ചോദ്യവുമായാണ് ആ വാഹനത്തിന്റെ പോക്ക്. ‘‘വീട്ടിൽ വരുന്ന കോൺഗ്രസുകാരനോട് നിങ്ങൾ ചോദിക്കണം, അഞ്ചു വർഷം എംപി എവിടെയായിരുന്നുവെന്ന്. ബിജെപിക്കാരനോട് ചോദിക്കണം, വയനാടിന് എന്തു തന്നുവെന്ന്’’– വിട്ടുകൊടുക്കാതെയാണ് എൽഡിഎഫിന്റെ പൈലറ്റ് വാഹനം അടുത്ത സ്ഥലത്തേക്കു കുതിക്കുന്നത്.

പരുത്തിപ്ര സെന്ററിൽ ‘സഖാവ് യുആർ‌പിക്ക് അഭിവാദ്യങ്ങൾ’ എന്ന മുദ്രാവാക്യത്തോടെയായിരുന്നു പ്രദീപിനുള്ള സ്വീകരണം. സ്ഥാനാർഥിയെ കാണാനെത്തിയ ചെറൂട്ടി കാതിൽ എന്തോ പറയാൻ ഏന്തിവലിഞ്ഞപ്പോൾ പ്രദീപ് തല താഴ്ത്തിക്കൊടുത്തു. രഹസ്യത്തിനൊപ്പം കവിളിൽ ഒരു ഉമ്മയും നൽകിയാണ് ചെറൂട്ടി സ്ഥാനാർഥിയെ യാത്രയാക്കിയത്. ഉച്ചച്ചൂട് പാരമ്യത്തിലെത്തിയിരിക്കുന്നു. പ്രചാരണച്ചൂടും കൊടുമ്പിരിക്കൊണ്ടുകഴിഞ്ഞു. പക്ഷേ, പ്രദീപിന്റെ സൗമ്യതയ്ക്ക് വാട്ടം തട്ടിയിട്ടില്ല. ആ ചിരിക്കും മാറ്റമില്ല.

ADVERTISEMENT

കളവുപറയാൻ രാഹുൽ പാടുപെട്ടു: എം.വി.ഗോവിന്ദൻ
തൃശൂർ ∙ പാലക്കാട്ട് ട്രോളി ബാഗിൽ പണം കടത്തിയതു സംബന്ധിച്ച് നുണ പറയുന്നവരെ നുണ പരിശോധനയ്ക്കു വിധേയരാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും കൂട്ടരും പറഞ്ഞതെല്ലാം കളവാണെന്നു ബോധ്യപ്പെട്ടു. കളവുപറയാൻ രാഹുൽ എത്ര പാടുപെട്ടു. സാധാരണ അന്വേഷണമല്ല, സമഗ്ര അന്വേഷണം വേണമെന്നും ഗോവിന്ദൻ പറഞ്ഞു.

ചേലക്കര മണ്ഡല പരിധിയിൽ ഡ്രൈഡേ
തൃശൂർ ∙ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ 11നു വൈകിട്ട് 6 മുതൽ വോട്ടെടുപ്പ് അവസാനിക്കുന്ന 13നു വൈകിട്ട് 6 വരെ ചേലക്കര മണ്ഡല പരിധിയിൽ ഡ്രൈഡേ പ്രഖ്യാപിച്ചു. വോട്ടെണ്ണൽ ദിവസമായ 23നും ഡ്രൈ ഡേ ആണ്. പൊതുസ്ഥലങ്ങളിലോ ഭക്ഷണശാലകളിലോ ലഹരി വസ്തുക്കൾ വാങ്ങുകയോ ശേഖരിക്കുകയോ വിതരണം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യാൻ പാടില്ല. മദ്യശാലകൾക്കും ക്ലബ്ബുകൾക്കും ഹോട്ടലുകൾക്കും നിരോധനം ബാധകമാണ്.

13ന് അവധി
തൃശൂർ ∙ വോട്ടെടുപ്പു ദിവസമായ 13ന് ചേലക്കര മണ്ഡലത്തിലെ സർക്കാർ–അർധ സർക്കാർ–സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പൊതു അവധി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രമായ ചെറുതുരുത്തി ഗവ. എച്ച്എസ്എസ്, ചേലക്കര മണ്ഡലത്തിലെ പോളിങ് സ്റ്റേഷനുകളായി വിജ്ഞാപനം ചെയ്തിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ, അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്കു 12നും കലക്ടർ അവധി പ്രഖ്യാപിച്ചു.

രമ്യ പാഞ്ഞാൾ പഞ്ചായത്തിൽ  പര്യടനം നടത്തി
പാഞ്ഞാൾ ∙ ചേലക്കര നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് പാഞ്ഞാൾ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി. രാവിലെ കിള്ളിമംഗലം കൊച്ചപ്പൻ പടിയിൽ നിന്ന് ആരംഭിച്ച പര്യടനം വൈകിട്ട് ഉദുവടിയിൽ സമാപിച്ചു.

English Summary:

This article provides an on-the-ground perspective of the Chelakkara by-election campaign, following LDF candidate U.R. Pradeep as he interacts with voters, addresses concerns about development, and counters the opposition's claims.