ഗുരുവായൂരിൽ 16 മുതൽ ദർശന സമയം കൂട്ടി; ഒരു മണിക്കൂർ കൂട്ടിയത് ജനുവരി 19 വരെ
ഗുരുവായൂർ ∙ മണ്ഡല മകരവിളക്ക്, ഗുരുവായൂർ ഏകാദശി ആഘോഷങ്ങളുടെ തിരക്ക് പരിഗണിച്ച് ക്ഷേത്രത്തിൽ 16 മുതൽ ജനുവരി 19 വരെ ദർശന സമയം ഒരു മണിക്കൂർ വർധിപ്പിച്ചു. ഈ ദിവസങ്ങളിൽ ക്ഷേത്രനട വൈകിട്ട് 3.30നു തുറക്കും. നട തുറന്നയുടൻ ശീവേലി എഴുന്നള്ളിപ്പ്. തുടർന്ന് ദീപാരാധന വരെ തുടർച്ചയായി ദർശനം നടത്താം. ഈ ദിവസങ്ങളിൽ

ഗുരുവായൂർ ∙ മണ്ഡല മകരവിളക്ക്, ഗുരുവായൂർ ഏകാദശി ആഘോഷങ്ങളുടെ തിരക്ക് പരിഗണിച്ച് ക്ഷേത്രത്തിൽ 16 മുതൽ ജനുവരി 19 വരെ ദർശന സമയം ഒരു മണിക്കൂർ വർധിപ്പിച്ചു. ഈ ദിവസങ്ങളിൽ ക്ഷേത്രനട വൈകിട്ട് 3.30നു തുറക്കും. നട തുറന്നയുടൻ ശീവേലി എഴുന്നള്ളിപ്പ്. തുടർന്ന് ദീപാരാധന വരെ തുടർച്ചയായി ദർശനം നടത്താം. ഈ ദിവസങ്ങളിൽ ഉദയാസ്തമയ പൂജ ഉണ്ടായിരിക്കില്ല. ചൊവ്വാഴ്ച ദേവസ്വം വക ഉദയാസ്തമയ പൂജയുണ്ട്. പിന്നീട് ജനുവരി അവസാന ആഴ്ചയിലാണ് ഉദയാസ്തമയ പൂജ.
ഏകാദശി വിളക്ക് തിങ്കളാഴ്ച ആരംഭിക്കും. ഇന്നലെ ചേർന്ന ദേവസ്വം ഭരണസമിതി യോഗത്തിൽ ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി. ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.പി.വിശ്വനാഥൻ, വി.ജി.രവീന്ദ്രൻ, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ ശ്രീ.കെ.പി.വിനയൻ എന്നിവർ പ്രസംഗിച്ചു.