സിനിമാത്തുടർച്ച ഗോപിയായി; ഭരണത്തുടർച്ച മോഹിച്ച് കട്ടിങ്ങും ഷേവിങ്ങും
തൃശൂർ ∙ സിനിമ അഭിനയത്തിനു താൽക്കാലിക ‘കട്ട്’ പറഞ്ഞ് കേന്ദ്രമന്ത്രിയുടെ ഉത്തരവാദിത്വത്തിൽ സജീവമാകാൻ നടനും എംപിയുമായ സുരേഷ് ഗോപി. നേരത്തെ പ്രഖ്യാപിച്ചിരുന്ന ‘ഒറ്റക്കൊമ്പൻ’ എന്ന സിനിമയിലെ കഥാപാത്രത്തിനായി നിലനിർത്തിയിരുന്ന പ്രത്യേക താടി അദ്ദേഹം നീക്കം ചെയ്തു. ഭരണതലത്തിലും മണ്ഡലത്തിലും കൂടുതൽ

തൃശൂർ ∙ സിനിമ അഭിനയത്തിനു താൽക്കാലിക ‘കട്ട്’ പറഞ്ഞ് കേന്ദ്രമന്ത്രിയുടെ ഉത്തരവാദിത്വത്തിൽ സജീവമാകാൻ നടനും എംപിയുമായ സുരേഷ് ഗോപി. നേരത്തെ പ്രഖ്യാപിച്ചിരുന്ന ‘ഒറ്റക്കൊമ്പൻ’ എന്ന സിനിമയിലെ കഥാപാത്രത്തിനായി നിലനിർത്തിയിരുന്ന പ്രത്യേക താടി അദ്ദേഹം നീക്കം ചെയ്തു. ഭരണതലത്തിലും മണ്ഡലത്തിലും കൂടുതൽ ശ്രദ്ധിക്കാൻ സുരേഷ് ഗോപിക്കു ബിജെപി കേന്ദ്ര നേതൃത്വം നിർദേശം നൽകിയിരുന്നു.
സിനിമ അഭിനയം തുടരാനുള്ള അദ്ദേഹത്തിന്റെ ആവർത്തിച്ചുള്ള അപേക്ഷ കേന്ദ്രനേതൃത്വം നിരാകരിക്കുകയായിരുന്നു. ആഴ്ചയിൽ 4 ദിവസം മന്ത്രാലയത്തിലും ബാക്കി ദിവസം മണ്ഡലത്തിലും എത്താനാണ് നിർദേശം. തൃശൂർ നഗരത്തിൽ എംപിയുടെ ഓഫിസ് ഉടൻ ആരംഭിക്കും. പെരിങ്ങാവ് ചെറുമുക്ക് ക്ഷേത്രത്തിനു സമീപം ഇരുനില വീട് ഓഫിസാക്കാനാണു ഉദ്ദേശിക്കുന്നത്. ബിജെപിയുടെ ‘നമോ ഭവൻ’ എന്ന പുതിയ ജില്ലാ കമ്മിറ്റി ഓഫിസിനു സമീപത്താണിത്.