കലക്ടറേറ്റ് കയ്യടക്കി കുട്ടികൾ, കളിച്ചു മടുക്കാതെ കലക്ടർ
സീൻ ഒന്ന് കലക്ടറേറ്റിലെ എക്സിക്യൂട്ടീവ് ഹാൾ. ആരാ ആദ്യം പാട്ടു പാടുക എന്ന ചോദ്യവുമായി അങ്കണവാടി കുട്ടികൾക്കു നടുവിൽ കലക്ടർ അർജുൻ പാണ്ഡ്യൻ. ചോദ്യത്തിനു കുട്ടികളുടെ പ്രതികരണം അദ്ഭുതം നിറഞ്ഞ നോട്ടം, ചിണുക്കം, ചെറു കരച്ചിലുകൾ. രണ്ടാം പകുതി എക്സിക്യൂട്ടീവ് ഹാളിൽ അതിനകം തങ്ങളുടെ മുതിർന്ന കൂട്ടുകാരനായി

സീൻ ഒന്ന്
കലക്ടറേറ്റിലെ എക്സിക്യൂട്ടീവ് ഹാൾ. ആരാ ആദ്യം പാട്ടു പാടുക എന്ന ചോദ്യവുമായി അങ്കണവാടി കുട്ടികൾക്കു നടുവിൽ കലക്ടർ അർജുൻ പാണ്ഡ്യൻ. ചോദ്യത്തിനു കുട്ടികളുടെ പ്രതികരണം അദ്ഭുതം നിറഞ്ഞ നോട്ടം, ചിണുക്കം, ചെറു കരച്ചിലുകൾ.
രണ്ടാം പകുതി
എക്സിക്യൂട്ടീവ് ഹാളിൽ അതിനകം തങ്ങളുടെ മുതിർന്ന കൂട്ടുകാരനായി മാറിയ കലക്ടറുടെ മടിയിലും ചുറ്റിലുമായി കുട്ടികൾ. ചിലർ ശിശുദിന പാട്ടുകൾ പാടി. ഇതോടൊപ്പം മടിയിലിരുന്ന കുരുന്നു കലക്ടർക്കു ചാച്ചാജി തൊപ്പി വച്ചു നൽകി.
ക്ലൈമാക്സ്
കലക്ടറേറ്റിലെ കലക്ടറുടെ ചേംബർ. മലയാള മനോരമ നൽകിയ സമ്മാനങ്ങളുടെ ആഹ്ലാദത്തിൽ അങ്കണവാടി കുട്ടികളും അമ്മമാരും. മടങ്ങും മുൻപ് കലക്ടർ അർജുൻ പാണ്ഡ്യനോടു കുട്ടികളിൽ ഒരാളുടെ കുസൃതിച്ചോദ്യം. കലക്ടർ എന്നാണ് ഞങ്ങളുടെ അങ്കണവാടിയിലെത്തുക!
തൃശൂർ ∙ ആദ്യം അമ്പരന്നെങ്കിലും നിഷ്കളങ്കമായ ചിരിയോടെ റോസാപ്പൂക്കൾ നൽകിയും സമ്മാനങ്ങൾ സ്വീകരിച്ചും കലക്ടർക്കൊപ്പം ശിശുദിനത്തിൽ ഒത്തുകൂടി അങ്കണവാടി കുരുന്നുകൾ. മലയാള മനോരമയുമായി ചേർന്നു ജില്ലാ ഭരണകൂടം സംഘടിപ്പിച്ച ശിശുദിന പ്രത്യേക പരിപാടിയുടെ ഭാഗമാണു കുട്ടികൾ കലക്ടർ അർജുൻ പാണ്ഡ്യനെ സന്ദർശിക്കാനെത്തിയത്.
തെക്കുംകര പഞ്ചായത്തിലെ കരുമത്ര ഒന്നാം വാർഡ് മങ്കര (108) കരുമത്ര (109), എന്നീ രണ്ട് അങ്കണവാടികളിൽ നിന്നുള്ള 16 കുട്ടികളാണു കലക്ടറേറ്റിലെത്തിയത്. ‘മീറ്റ് യുവർ കലക്ടർ’ പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലത്തിലെ മുതിർന്ന കുട്ടികളുമായി കലക്ടർ മുഖാമുഖം പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. എന്നാൽ അങ്കണവാടി കുട്ടികൾക്കൊപ്പമുള്ള മുഖാമുഖം പരിപാടി ഇതാദ്യമായിരുന്നു.
ചാച്ചാജി വേഷത്തിലും യൂണിഫോമിലുമാണു കുട്ടികളെത്തിയത്. ഇന്നലെ രാവിലെ പത്തരയോടെ കലക്ടറേറ്റിലെത്തിയ കുട്ടികൾക്ക് ആദ്യം എക്സിക്യൂട്ടീവ് ഹാളിൽ സ്വീകരണമൊരുക്കി. തുടർന്ന് കലക്ടർ ഹാളിലെത്തിയതോടെ എല്ലാവരും ‘ഗുഡ് മോണിങ്’ ആശംസിച്ചു. ഇതോടൊപ്പം കയ്യിൽ കരുതിയിരുന്ന ചുവന്ന റോസാപ്പൂക്കളും സ്നേഹാദരമായി നൽകി.
പൂക്കൾ സ്വീകരിച്ച കലക്ടർ ചുറ്റുമിരുന്ന കുട്ടികൾക്കു ചോക്ലേറ്റുകൾക്കൊപ്പം അവ തിരികെ നൽകി. ആരാണ് ആദ്യം പാട്ടു പാടുക എന്നു കലക്ടർ ചോദിച്ചപ്പോൾ എല്ലാവരും പാട്ടുകാരാണെന്ന് ഒപ്പമെത്തിയ അമ്മമാരും അങ്കണവാടി ജീവനക്കാരും പറഞ്ഞു. പാട്ടും കവിതയുമെല്ലാം പഠിച്ചാണ് എത്തിയതെങ്കിലും പുതിയ ലോകം കണ്ട അദ്ഭുതത്തിൽ കുട്ടികൾ അതു മറന്നു.
അധ്യാപകരും അമ്മമാരും പ്രോത്സാഹിച്ചപ്പോൾ ‘സ്നേഹം നിറഞ്ഞ ചാച്ചാജി’ തുടങ്ങിയ ശിശുദിന പാട്ടുകളും ‘പൂത്തുമ്പി പൂത്തുമ്പി’ എന്ന അങ്കണവാടി പാട്ടുകളും കുട്ടികൾ പാടി കയ്യടിച്ചു. തുടർന്നു കലക്ടറുടെ കൈപിടിച്ചു ചേംബറിലേക്ക് കുട്ടിക്കൂട്ടം നടന്നു. ചേംബറിൽ കലക്ടരുടെ മുന്നിൽ ചർച്ചയ്ക്കെന്ന പോലെയായിരുന്നു കുട്ടികളുടെ ഇരിപ്പ്. കുട്ടികളോട് അങ്കണവാടിയിലെ വിശേഷങ്ങൾ കലക്ടർ ചോദിച്ചറിഞ്ഞു.
തുടർന്ന് മലയാള മനോരമയുടെ കുട്ടികളുടെ പ്രസിദ്ധീകരണങ്ങൾ അടങ്ങുന്ന ബാഗും പെൻസിൽ കിറ്റ് അടക്കമുള്ള സമ്മാനങ്ങളും കൈമാറി. കൈവീശി ടാറ്റ പറഞ്ഞു പോകും മുൻപാണു കുട്ടികളിലൊരാൾ ‘കലക്ടർ എന്നാണ് ഞങ്ങളുടെ അങ്കണവാടിയിലേക്ക് വരിക’ എന്നു ചോദിച്ചത്. ഇതോടെ ചേംബറിലാകെ ചിരി നിറഞ്ഞു. അങ്കണവാടി വർക്കർമാരായ കെ.എം. സുഹറ, ടി.ബി. പ്രേമലത, ഹെൽപർമാരായ കെ.എസ്. സഫിയ, സി.സി. സുലോചന, വെൽഫെയർ കമ്മിറ്റി അധ്യക്ഷ ഐശ്വര്യ ഉണ്ണി എന്നിവർ ഒപ്പമുണ്ടായിരുന്നു.