മരംപോലെ വളർന്ന് തർക്കം; ആൽമരം മുറിക്കാനുളള ശ്രമത്തിൽ സംഘർഷം, അറസ്റ്റ്
പന്നിത്തടം∙ കേച്ചേരി - അക്കിക്കാവ് റോഡ് നവീകരണത്തിന്റെ ഭാഗമായി പന്നിത്തടം ജംക്ഷൻ വികസനത്തിൽ ജംക്ഷനോട് ചേർന്നു നിൽക്കുന്ന ആൽമരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം.പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ബിജെപി പ്രവർത്തകരും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി. 5

പന്നിത്തടം∙ കേച്ചേരി - അക്കിക്കാവ് റോഡ് നവീകരണത്തിന്റെ ഭാഗമായി പന്നിത്തടം ജംക്ഷൻ വികസനത്തിൽ ജംക്ഷനോട് ചേർന്നു നിൽക്കുന്ന ആൽമരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ബിജെപി പ്രവർത്തകരും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി. 5 ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു.
ആൽമരത്തിലെ ഹനുമാൻ പ്രതിഷ്ഠ സംരക്ഷിച്ച് മാറ്റിസ്ഥാപിക്കാതെ ആൽത്തറയും മരവും നീക്കാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ബിജെപി. ആൽമരം മുറിച്ചുനീക്കാൻ മുൻപും ശ്രമം ഉണ്ടായപ്പോഴും ബിജെപി, സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ തടയുകയും നാമജപ പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു. തുടർന്ന് സംരക്ഷണസമിതി കോടതിയെ സമീപിച്ചെങ്കിലും പരാതി കോടതി തള്ളി.
ഇതേത്തുടർന്ന് രാവിലെ വീണ്ടും അധികൃതരെത്തി ചില്ലകൾ വെട്ടിമാറ്റിത്തുടങ്ങി. ഇതോടെയാണ് ബിജെപി പ്രവർത്തകർ സംഘടിച്ചെത്തിയത്. വിവരമറിഞ്ഞ് എരുമപ്പെട്ടി എസ്ഐ മഹേഷിന്റെ നേതൃത്വത്തിൽ പൊലീസെത്തി. പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമില്ലാതായതോടെ അറസ്റ്റു ചെയ്തു. ഇതിനിടെയായിരുന്നു പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളും സംഘർഷവുമുണ്ടായത്.
ബിജെപി മണ്ഡലം പ്രസിഡന്റ് സുഭാഷ് ആദൂർ, കടങ്ങോട് പഞ്ചായത്ത് അംഗങ്ങളായ അഭിലാഷ് കടങ്ങോട്, ധനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ന്യായവിരുദ്ധമായി സംഘം ചേർന്നതിനും പൊതുമരാമത്തിന്റെ ജോലി തടസ്സപ്പെടുത്താനും ശ്രമിച്ചതിന് 9 ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തു. തുടർന്ന് അധികൃതർ ആൽമരം മുറിച്ചുനീക്കിത്തുടങ്ങി.