രാമൻകുളം കുടിവെള്ള പദ്ധതി: രണ്ടാംഘട്ടം പൂർത്തിയാകുന്നു
ചെന്ത്രാപ്പിന്നി ∙ എടത്തിരുത്തി പഞ്ചായത്തിൽ രാമൻകുളം കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ പൂർത്തികരണത്തിലേക്ക്. ഇതിന്റെ ഭാഗമായി അയ്യായിരം ലിറ്റർ വീതം സംഭരണ ശേഷിയുള്ള രണ്ട് ടാങ്കുകൾ സ്ഥാപിച്ചു. നേരത്തേയുള്ള പൈപ്പ് ലൈനുകൾക്ക് പുറമേ അര ക്കിലോമീറ്റർ ദൂരത്തിൽ പുതിയ പൈപ്പ് ലൈനുകളും ഉടൻ

ചെന്ത്രാപ്പിന്നി ∙ എടത്തിരുത്തി പഞ്ചായത്തിൽ രാമൻകുളം കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ പൂർത്തികരണത്തിലേക്ക്. ഇതിന്റെ ഭാഗമായി അയ്യായിരം ലിറ്റർ വീതം സംഭരണ ശേഷിയുള്ള രണ്ട് ടാങ്കുകൾ സ്ഥാപിച്ചു. നേരത്തേയുള്ള പൈപ്പ് ലൈനുകൾക്ക് പുറമേ അര ക്കിലോമീറ്റർ ദൂരത്തിൽ പുതിയ പൈപ്പ് ലൈനുകളും ഉടൻ സ്ഥാപിക്കും. ഇ.ടിടൈസൺ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 72 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ഇതിൽ ബാക്കി വന്ന തുകയാണ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചത്. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകളിലേക്ക് വേണ്ടിയാണ് 2023 മേയ് മാസത്തിൽ പദ്ധതി നടപ്പിലാക്കിയത്.
ചെന്ത്രാപ്പിന്നി അലുവ തെരുവിന് സമീപമുള്ള രാമൻകുളത്തിലായിരുന്നു പദ്ധതിയുടെ തുടക്കം. പമ്പിങ് സമയത്ത് മുഴുവൻ ടാപ്പുകളും തുറക്കാതെ വരുമ്പോൾ പൈപ്പുകൾ പൊട്ടുന്നതു പ്രതിസന്ധിയായി. ഇതോടെയാണ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.രണ്ടാം ഘട്ട പ്രവർത്തനങ്ങൾ വിലയിരുത്താൻ ഇ.ടി ടൈസൺ എംഎൽഎ പദ്ധതി സ്ഥലം സന്ദർശിച്ചു.അടുത്ത ദിവസം തന്നെ പമ്പിങ് ആരംഭിക്കുമെന്ന് എംഎൽഎ പറഞ്ഞു.പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു, വൈസ് പ്രസിഡന്റ് ഷൈലജ രവീന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു.