ആനയെഴുന്നള്ളിപ്പ്: ഉത്തരവ് തൃശൂർ പൂരത്തെയും മറ്റ് പൂരങ്ങളെയും അട്ടിമറിക്കുമെന്ന് ദേവസ്വങ്ങൾ
തൃശൂർ പൂരച്ചടങ്ങുകൾക്കായി പാറമേക്കാവ് ദേവസ്വം 50 ആനകളെയെങ്കിലും എഴുന്നള്ളിക്കാറുണ്ട്. സഞ്ചാരനിയന്ത്രണമടക്കം പുതിയ ഉത്തരവു നടപ്പായാൽ 15 ആനകളെ പോലും ചടങ്ങിനെത്തിക്കാൻ കഴിയുമെന്നുറപ്പില്ല. വെറ്ററിനറി ഡോക്ടറുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൊണ്ടുമാത്രം ഇത്രയും കാലം ആനകളെ എഴുന്നള്ളിക്കാൻ കഴിഞ്ഞിരുന്നു. പുതിയ ഉത്തരവിൽ സർക്കാർ ഡോക്ടർ വേണമെന്നു നിർബന്ധം പറയുന്നുണ്ട്. അതുണ്ടാക്കാൻ പോകുന്ന പ്രയാസം വേറെ. പൂരനാളിൽ പാറമേക്കാവിന്റെ മുന്നിലെ എഴുന്നള്ളിപ്പിൽ 15 ആനകളാണ് അണിനിരക്കാറുള്ളത്. ആനകൾക്കിടയിൽ 3 മീറ്റർ അകലം നിർബന്ധമാക്കിയാൽ ഇത്രയും ആനകളെ നിർത്താനാകില്ല. ഇലഞ്ഞിത്തറ മേളം നടക്കുന്നിടത്തും ഇതേ ബുദ്ധിമുട്ടുണ്ടാകും. തെക്കോട്ടിറക്കത്തിൽ ആനകൾക്കിടയിൽ ഈ അകലം പാലിക്കാൻ ഒരു വഴിയുമില്ല. ആനകളുടെ അഞ്ചിൽ താഴെയായി ചുരുക്കേണ്ടിവരും.

പാറമേക്കാവ്: എഴുന്നള്ളിപ്പ് കുഴഞ്ഞുമറിയും
തൃശൂർ പൂരച്ചടങ്ങുകൾക്കായി പാറമേക്കാവ് ദേവസ്വം 50 ആനകളെയെങ്കിലും എഴുന്നള്ളിക്കാറുണ്ട്. സഞ്ചാരനിയന്ത്രണമടക്കം പുതിയ ഉത്തരവു നടപ്പായാൽ 15 ആനകളെ പോലും ചടങ്ങിനെത്തിക്കാൻ കഴിയുമെന്നുറപ്പില്ല. വെറ്ററിനറി ഡോക്ടറുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൊണ്ടുമാത്രം ഇത്രയും കാലം ആനകളെ എഴുന്നള്ളിക്കാൻ കഴിഞ്ഞിരുന്നു. പുതിയ ഉത്തരവിൽ സർക്കാർ ഡോക്ടർ വേണമെന്നു നിർബന്ധം പറയുന്നുണ്ട്. അതുണ്ടാക്കാൻ പോകുന്ന പ്രയാസം വേറെ. പൂരനാളിൽ പാറമേക്കാവിന്റെ മുന്നിലെ എഴുന്നള്ളിപ്പിൽ 15 ആനകളാണ് അണിനിരക്കാറുള്ളത്. ആനകൾക്കിടയിൽ 3 മീറ്റർ അകലം നിർബന്ധമാക്കിയാൽ ഇത്രയും ആനകളെ നിർത്താനാകില്ല. ഇലഞ്ഞിത്തറ മേളം നടക്കുന്നിടത്തും ഇതേ ബുദ്ധിമുട്ടുണ്ടാകും. തെക്കോട്ടിറക്കത്തിൽ ആനകൾക്കിടയിൽ ഈ അകലം പാലിക്കാൻ ഒരു വഴിയുമില്ല. ആനകളുടെ അഞ്ചിൽ താഴെയായി ചുരുക്കേണ്ടിവരും. 3 മണിക്കൂറിൽ കൂടുതൽ ആനകളെ എഴുന്നള്ളിക്കരുതെന്ന് ഉത്തരവിലുണ്ട്. പൂരത്തിനു രാവിലെ പാറമേക്കാവിന്റെ മുന്നിലെ ചെമ്പട മേളത്തോടു കൂടിയ എഴുന്നള്ളിപ്പിൽ തുടങ്ങി, ഇലഞ്ഞിത്തറ മേളവും തെക്കോട്ടിറക്കവും കുടമാറ്റവും കഴിഞ്ഞു പൂരച്ചടങ്ങുകൾ സമാപിക്കുമ്പോൾ സന്ധ്യ കഴിയും. ഇതിനിടെ ആനകളെ മാറ്റാൻ കഴിയില്ല.പകൽ സമയത്ത് ആനകളെ റോഡിലൂടെ എഴുന്നള്ളിക്കാൻ പാടില്ലെന്നു വന്നാൽ ഘടകപൂര എഴുന്നള്ളിപ്പുകൾ നടത്താനേ കഴിയില്ല.
തിരുവമ്പാടി: മഠത്തിൽവരവ് ഇല്ലാതാകും
മഠത്തിൽവരവ് എഴുന്നള്ളിപ്പിനു 3 ആനകളെയാണു തിരുവമ്പാടി അണിനിരത്തുന്നത്. ആനകൾ തമ്മിലെ അകലം 3 മീറ്ററാക്കിയാൽ 9 മീറ്റർ വീതി വേണ്ടിവരും. ആനയും കാഴ്ചക്കാരും തമ്മിലുള്ള 8 മീറ്റർ അകലം പാലിക്കണമെങ്കിൽ രണ്ടു വശങ്ങളിലേക്ക് 16 മീറ്റർ വീതിയും വേണം. 25 മീറ്റർ റോഡ് വീതിയുണ്ടെങ്കിൽ ഇതെല്ലാം നടത്താനാവൂ. മഠം റോഡിന് ആകെ ആറോ ഏഴോ മീറ്റർ മാത്രമാണ് വീതി. ഇരുന്നൂറിൽപരം വർഷം മഠത്തിൽ വരവ് നടന്നത് ഇവിടെത്തന്നെയാണ്. അത് ആചാരപരവുമാണ്.പണ്ടു തിരുവമ്പാടി ക്ഷേത്രത്തിന് ആനയെ എഴുന്നള്ളിക്കാൻ സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്ന കാലത്ത് മഠത്തിലെ നമ്പൂതിരിമാരാണ് എഴുന്നള്ളിപ്പിനുള്ള തലേക്കെട്ടും കോലവും തന്ന് സഹായിച്ചത്. അന്നുമുതൽക്കേ ആചാരപരമായി നടക്കുന്നതാണ് മഠത്തിൽവരവ്. നിയമം നടപ്പാക്കിയാൽ പിന്നെ മഠത്തിൽവരവ് എഴുന്നള്ളിപ്പ് ഇല്ല.തിരുവമ്പാടിയുടെ രാത്രി പൂരത്തിന്റെയും തെക്കോട്ടിറക്കത്തിന്റെയും സ്ഥിതിയും ഇതു തന്നെ. ആനകൾക്കു വർഷത്തിൽ 270 ദിവസവും വിശ്രമകാലമാണ്. വർഷത്തിൽ 85–90 ദിവസം വരെയേ എഴുന്നള്ളിപ്പുണ്ടാകൂ.ജനുവരി മുതൽ മേയ് വരെയാണ് ഉത്സവകാലം. 24 മണിക്കൂറിനിടെ 8 മണിക്കൂർ വിശ്രമം നിർബന്ധമാക്കൽ പ്രായോഗികമല്ല.
ആറാട്ടുപുഴ: സംഗമം അസാധ്യം
1442 വർഷമായി തുടരുന്ന ആറാട്ടുപുഴ പൂരം ചടങ്ങുകളിൽ പലതും ഒറ്റയടിക്കു പ്രതിസന്ധിയിലാക്കുന്നതാണു പുതിയ ഉത്തരവ്. മകയിര്യം പുറപ്പാടു മുതൽ അത്തം കൊടികുത്ത് വരെയുള്ള ദിവസങ്ങളിൽ ഓരോ ക്ഷേത്രത്തിലെയും എഴുന്നള്ളിപ്പിന്റെ ഘടന ആചാരനിഷ്ഠയോടെയാണ്. ആറാട്ടും ഇറക്കിയെഴുന്നള്ളിപ്പും പറയെടുപ്പുമായി ദേവീദേവന്മാർ പല പുണ്യസ്ഥലങ്ങളിലും സംഗമിക്കുന്ന രീതിയിലാണു ചടങ്ങുകൾ. ഇതെല്ലാം പുതിയ ഉത്തരവിൽ അസാധ്യമാകും.ആറാട്ടുപുഴയിൽ 24 ദേവീദേവന്മാരും പെരുവനത്ത് 18 ദേവീദേവന്മാരും എന്ന തോതിൽ പിടിക്കപ്പറമ്പിൽ 14, തൈക്കാട്ടുശേരിയിൽ 9 എന്നിങ്ങനെയാണു സംഗമങ്ങളുടെ എണ്ണം. ഈ എണ്ണത്തിന് ആനുപാതികമായി ആനയെഴുന്നള്ളിപ്പും നടക്കും. കൂട്ടിയെഴുന്നള്ളിപ്പിൽ അറുപതിലേറെ ആനകളാണു പങ്കെടുക്കുക.ഇവിടങ്ങളിലെല്ലാം ആനകൾക്കിടയിൽ 3 മീറ്റർ അകലം പ്രായോഗികമല്ല. പല പൂരവും രാത്രിയിലാണു നടക്കുക. കിലോമീറ്ററുകൾ താണ്ടിയുള്ള യാത്രയ്ക്കിടെ പുതിയ നിയന്ത്രണങ്ങളെല്ലാം നടപ്പാക്കുക അപ്രായോഗികം.
പറക്കോട്ടുകാവ്: അകലം അപ്രായോഗികം
ആനകൾക്കിടയിൽ 3 മീറ്റർ അകല നിയന്ത്രണം പറക്കോട്ടുകാവ് താലപ്പൊലി എഴുന്നള്ളിപ്പിനെ പ്രതികൂലമായി ബാധിക്കും. 3 ദേശങ്ങൾ എഴുന്നള്ളിപ്പുമായി എത്തുന്ന താലപ്പൊലിക്ക് ഓരോ ദേശവും 7 വീതം ആനകളെ പങ്കെടുപ്പിക്കുന്നുണ്ട്. 3 മീറ്റർ അകലം പാലിച്ചുകൊണ്ട് എഴുന്നള്ളിപ്പ് എങ്ങനെ നടത്തുമെന്നത് ഉത്തരമില്ലാത്ത ചോദ്യം.
ഉത്രാളിക്കാവ്: നിരോധനത്തിന് സമം
കാഴ്ചക്കാരും ആനകളും തമ്മിൽ 8 മീറ്റർ അകലം വേണമെന്നതടക്കമുള്ള വ്യവസ്ഥ നടപ്പായാൽ ഉത്രാളിക്കാവ് പൂരത്തിൽ ആനയെഴുന്നള്ളിപ്പ് നിരോധിച്ചതിനു തുല്യമായ അവസ്ഥയുണ്ടാകും. ഉത്രാളിക്കാവിനുള്ളിലെ എഴുന്നള്ളിപ്പുകളും വടക്കാഞ്ചേരി ദേശത്തിന്റെ ശിവക്ഷേത്രത്തിന്റെ നടപ്പുര പഞ്ചവാദ്യത്തോടെയുള്ള എഴുന്നള്ളിപ്പും തടസ്സപ്പെടും.രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ആനകളെ റോഡിലൂടെ എഴുന്നള്ളിക്കരുത് എന്ന വ്യവസ്ഥ വടക്കാഞ്ചേരി ദേശത്തിന്റെ ഉത്രാളിക്കാവിലേക്കുള്ള എഴുന്നള്ളിപ്പിനു തടസ്സമാകും. പഞ്ചവാദ്യത്തോടെയുള്ള എഴുന്നള്ളിപ്പിനു തുടർച്ചയായി മേളത്തോടെയുള്ള എഴുന്നള്ളിപ്പുകളും കൂട്ടിയെഴുന്നള്ളിപ്പും ഉത്രാളിക്കാവ് പൂരത്തിന്റെ ചടങ്ങുകളാണ്. തുടർച്ചയായി 3 മണിക്കൂറിലേറെ എഴുന്നള്ളിക്കരുത് എന്ന നിബന്ധന നടപ്പായാൽ മേളത്തോടെയുള്ള എഴുന്നള്ളിപ്പും കൂട്ടിയെഴുന്നള്ളിപ്പും മുടങ്ങും. രാത്രി 10നും പുലർച്ചെ 4നും ഇടയിൽ ആനകളെ വാഹനത്തിൽ കൊണ്ടുവരുന്നതിനുള്ള വിലക്കും ബുദ്ധിമുട്ടുണ്ടാക്കും. രാത്രി പൂരത്തിന്റെയും പുലർച്ചെയുമുള്ള എഴുന്നള്ളിപ്പുകൾക്കു ചില ആനകളെയെങ്കിലും വാഹനത്തിലാണു കൊണ്ടുവരാറുള്ളത്. ആനകൾക്കു വിശ്രമം നൽകാറുണ്ടെങ്കിലും 24 മണിക്കൂറിനുള്ളിൽ തുടർച്ചയായി 8 മണിക്കൂർ വിശ്രമം എന്നതു പൂരച്ചടങ്ങുകൾക്കിടയിൽ പ്രായോഗികമല്ല.
പെരുവനം: നടവഴി ഒഴിയും
പെരുവനം പൂരനാളിൽ വൈകിട്ടു 4 മുതൽ പിറ്റേന്ന് ഏഴുവരെ തുടർച്ചയായി എഴുന്നള്ളിപ്പുകളാണ്. ഇതിൽ പരിമിത വലുപ്പം മാത്രമുള്ള നടവഴിയിൽ 7 ആനകൾ വീതമാണ് ഇരുവശത്തും നിരക്കുക. ആനകൾക്കു നടുവിൽ നടവഴിയിൽ നടക്കുന്ന മേളമാണു പെരുവനം പൂരത്തിന്റെ പൊലിമയുള്ള ചടങ്ങുകളിലൊന്ന്.3 മീറ്റർ അകല നിയന്ത്രണം വന്നാൽ നടവഴിയിൽ രണ്ട് ആനകളിൽ കൂടുതൽ നിൽക്കാൻ കഴിയുമോ എന്നു കണ്ടറിയണം.പിഷാരിക്കൽ ഭഗവതിയും ആറാട്ടുപുഴ, ചാത്തക്കുടം ശാസ്താക്കളും ഉരകം, ചേർപ്പ് ഭഗവതിമാരുമൊക്കെ നടവഴിയിലാണ് എഴുന്നള്ളാറുള്ളത്. രാത്രിയിൽ പെരുവനം മഹാദേവ ക്ഷേത്ര മതിൽക്കകത്ത് 11 ദേവീദേവന്മാർ അണിനിരക്കുന്നതാണു പെരുവനം വിളക്ക്. ഈ ചടങ്ങുകളിലെല്ലാം അകല നിയന്ത്രണം ആചാരപ്പൊലിമയോടെ പൂര നടത്തിപ്പ് അസാധ്യമാക്കും.