വീട് കുത്തിത്തുറന്ന് മോഷണം: പ്രതികൾ മണിക്കൂറുകൾക്കകം പിടിയിൽ
വടക്കാഞ്ചേരി ∙ എങ്കക്കാട് ആൾതാമസമില്ലാത്ത വീട് കുത്തിത്തുറന്ന് 8 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ ഉൾപ്പെടെ 10 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്ന കേസിൽ 16കാരൻ അടക്കം 3 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.എങ്കക്കാട് ചെറുവായിൽ മുഹമ്മദ് ഹസൻ (27), തമിഴ്നാട് സേലം സ്വദേശി ശിവ (24) ഇയാളുടെ 16 വയസുള്ള സഹോദരൻ എന്നിവരാണു

വടക്കാഞ്ചേരി ∙ എങ്കക്കാട് ആൾതാമസമില്ലാത്ത വീട് കുത്തിത്തുറന്ന് 8 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ ഉൾപ്പെടെ 10 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്ന കേസിൽ 16കാരൻ അടക്കം 3 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. എങ്കക്കാട് ചെറുവായിൽ മുഹമ്മദ് ഹസൻ (27), തമിഴ്നാട് സേലം സ്വദേശി ശിവ (24) ഇയാളുടെ 16 വയസുള്ള സഹോദരൻ എന്നിവരാണു പിടിയിലായത്. എങ്കക്കാട് കളത്തിൽപ്പറമ്പിൽ കുഞ്ഞാന്റെ വീട്ടിൽ ബുധനാഴ്ച രാത്രിയാണു കവർച്ച നടന്നത്. 2 എൽഇഡി ടിവികൾ, ബാത്ത്റൂം ഫിറ്റിങ്ങുകൾ എന്നിവ ഉൾപ്പെടെ വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിച്ചിരുന്നു.
കുഞ്ഞാന് മലപ്പുറത്താണു ജോലി. താമസം കുടുംബ സമേതം അവിടെ ആയതിനാൽ എങ്കക്കാട്ടുള്ള വീട്ടിലേക്കു വല്ലപ്പോഴുമേ വരാറുള്ളു. ഇതു മനസിലാക്കിയാണു പരിസരവാസിയായ മുഹമ്മദ് ഹസൻ കവർച്ച ആസൂത്രണം ചെയ്തതത്രെ. തമിഴ്നാട്ടുകാരൻ ആണെങ്കിലും കുറേ കാലമായി വടക്കാഞ്ചേരി പഴയ റെയിൽവേ ഗേറ്റിനു സമീപമാണു ശിവ താമസിച്ചു വരുന്നത്. ശിവയുടെ സഹായത്തോടെയാണു ഹസൻ മോഷണം നടത്തിയതെന്നു പൊലീസ് പറഞ്ഞു.
വിവിധ സ്റ്റേഷനുകളിലായി 5 മോഷണക്കേസുകളിലെ പ്രതിയാണു മുഹമ്മദ് ഹസൻ. ശിവയ്ക്കെതിരെ 2 മോഷണക്കേസുകളുമുണ്ടെന്നു പൊലീസ് പറഞ്ഞു.ഇൻസ്പക്ടർ എസ്എച്ച്ഒ റിജിൻ എം.തോമസ്, എസ്ഐമാരായ അനുരാജ്, ഹുസൈനാർ, എഎസ്ഐ ജിജേഷ് ജോർജ്, സീനിയർ സിപിഒ സജീവ് സിപിഒ ഷൈജു എന്നിവർ ചേർന്നാണു പ്രതികളെ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരങ്ങളുടെയും ശാസ്ത്രീയ അന്വേഷണ ഫലങ്ങളുടെയും അടിസ്ഥാനത്തിലാണു മണിക്കൂറുകൾക്കകം കവർച്ച കേസിലെ പ്രതികളെ പൊലീസ് പിടികൂടിയത്. പ്രതികളെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.