എളവള്ളി ജലനിധി പദ്ധതിയിൽ ഉപ്പുവെള്ളം കയറി; കുടിക്കാനും പാചകത്തിനും ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്
എളവള്ളി ∙ പഞ്ചായത്തിലെ 4500 ഗുണഭോക്താക്കൾക്ക് ശുദ്ധജലം വിതരണം ചെയ്യുന്ന ജലനിധി പദ്ധതിയിലും ഉപ്പുവെള്ളം കയറി. ഒരു ദിവസം വിതരണം നിർത്തിയെങ്കിലും പിന്നീട് വിതരണം തുടങ്ങി. പക്ഷേ വെള്ളം കുടിക്കാനും പാചകത്തിനും ഉപയോഗിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ജലനിധി പദ്ധതിയുടെ വെള്ളത്തിന്റെ സ്രോതസ്സ്

എളവള്ളി ∙ പഞ്ചായത്തിലെ 4500 ഗുണഭോക്താക്കൾക്ക് ശുദ്ധജലം വിതരണം ചെയ്യുന്ന ജലനിധി പദ്ധതിയിലും ഉപ്പുവെള്ളം കയറി. ഒരു ദിവസം വിതരണം നിർത്തിയെങ്കിലും പിന്നീട് വിതരണം തുടങ്ങി. പക്ഷേ വെള്ളം കുടിക്കാനും പാചകത്തിനും ഉപയോഗിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ജലനിധി പദ്ധതിയുടെ വെള്ളത്തിന്റെ സ്രോതസ്സ് മുല്ലശേരി കനാലിലെ കിണറാണ്. ഇടിയഞ്ചിറ റെഗുലേറ്ററിൽ നവീകരണത്തിന്റെ ഭാഗമായി ഷട്ടറുകൾ ഉൗരിമാറ്റിയതിനാലും താൽക്കാലിക വളയം ബണ്ട് പൂർത്തിയാക്കാത്തതിനാലും മുല്ലശേരി കനാലിൽ ഉപ്പുവെള്ളം കയറിയതാണ് പ്രതിസന്ധിക്ക് കാരണം.
ഇത് കോൾമേഖലയിലെ കൃഷിയേയും പ്രതികൂലമായി ബാധിക്കും. നിലവിൽ മുല്ലശേരി തണ്ണീർക്കായൽ, തിരുനെല്ലൂർ, പാടൂർ പുളിപാണ്ടി പാടശേഖരങ്ങൾ ഉപ്പുവെള്ളം കയറുന്നത് മൂലം തരിശിട്ടിരിക്കയാണ്. ഇടയ്ക്ക് പെയ്യുന്ന മഴയ്ക്ക് കനാലിൽ ഉപ്പുവെള്ളത്തിന്റെ ആധിക്യം കുറഞ്ഞതായി കണക്കാക്കുന്നുവെന്നും ചിമ്മിനി ഡാമിൽ നിന്നും വെള്ളം എത്തുന്ന മുറയ്ക്ക് ഉപ്പുവെള്ളത്തിന്റെ പ്രശ്നം പരിഹരിക്കപ്പെടുമെന്നും ജലനിധി സെക്രട്ടറി പി.എം.ജോസഫ് പറഞ്ഞു. പരിശോധനകൾക്ക് ശേഷമേ വെള്ളം പാചകത്തിനും കുടിക്കാനും ഉപയോഗിക്കാൻ കഴിയുമോ എന്ന് പറയാനാകൂ എന്നും സെക്രട്ടറി പറഞ്ഞു.