കടവല്ലൂർ അന്യോന്യം തൃശൂർ യോഗം ഗംഭീരമാക്കി; തിരുനാവായ യോഗത്തിനു പിഴച്ചു
കടവല്ലൂർ ∙ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ മന്ത്ര മുഖരിതമായ വേദിയിൽ, അന്യോന്യത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ തൃശൂർ യോഗം ഗംഭീരമാക്കിയപ്പോൾ തിരുനാവായ യോഗത്തിനു പിഴച്ചു. മുമ്പിലിരിക്കൽ നടത്തിയ തൃശൂർ യോഗത്തിലെ നമ്പം ശ്രീഹരി രണ്ടാം അഷ്ടകം രണ്ടാം അധ്യായം പത്താം വർഗത്തിലെ 'സമിദ്ധോ അഗ്നേ' എന്നു തുടങ്ങി 10

കടവല്ലൂർ ∙ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ മന്ത്ര മുഖരിതമായ വേദിയിൽ, അന്യോന്യത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ തൃശൂർ യോഗം ഗംഭീരമാക്കിയപ്പോൾ തിരുനാവായ യോഗത്തിനു പിഴച്ചു. മുമ്പിലിരിക്കൽ നടത്തിയ തൃശൂർ യോഗത്തിലെ നമ്പം ശ്രീഹരി രണ്ടാം അഷ്ടകം രണ്ടാം അധ്യായം പത്താം വർഗത്തിലെ 'സമിദ്ധോ അഗ്നേ' എന്നു തുടങ്ങി 10 ഋക്കുകൾ ഗംഭീരമായി ചൊല്ലി. വടക്കുമ്പാട് ശിവാനന്ദൻ, വടക്കേടം അരുൺ എന്നിവർ കൈ കാണിച്ചു സഹായിച്ചു.രണ്ടാം വാരമിരുന്ന തിരുനാവായ യോഗത്തിലെ ഊരേങ്കര സിദ്ധേശ്വർ രണ്ടാം അഷ്ടകം അഞ്ചാം അധ്യായം ഇരുപത്തിയേഴാം വർഗത്തിലെ 'ഇമാം മേ' എന്നു തുടങ്ങിയെങ്കിലും സ്വരം പിഴച്ചു.
നാറാത്ത് രവീന്ദ്രൻ നമ്പൂതിരി, കോതമംഗലം വാസുദേവൻ നമ്പൂതിരി എന്നിവർ സഹായത്തിനുണ്ടായിരുന്നു.തൃശൂർ യോഗത്തിലെ പയ്യൂർ ശ്രീശങ്കരൻ, വീരേന്ദ്ര ദേശ്മുഖ് എന്നിവർ ജട പ്രയോഗിച്ചു.ഇന്ന് രാവിലെ 7ന് മേളത്തോടെ ശീവേലി, 10ന് പഞ്ചവാദ്യത്തോടെ കലശമെഴുന്നള്ളിപ്പ്, 6.30നുള്ള ദീപാരാധനയ്ക്കു ശേഷം വാരമിരിക്കൽ എന്നിവ ഉണ്ടാകും.