പാടത്ത് പറന്നിറങ്ങി രാജാപ്പരുന്ത്; അപൂർവമായ രാജാപ്പരുന്തിനെ പുല്ലഴി കോൾപ്പാടത്തു കണ്ടെത്തി
പുല്ലഴി ∙ അപൂർവമായ രാജാപ്പരുന്തിനെ (Imperial Eagle) പുല്ലഴി കോൾപ്പാടത്തു കണ്ടെത്തി. പക്ഷി നിരീക്ഷകൻ ജിജോയ് ഇമ്മട്ടിയാണു പരുന്തിനെ കണ്ടത്. 2003ൽ കണ്ണൂരിൽ ഇതിനെ കണ്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ശേഷം ഇവയുടെ സാന്നിധ്യം ആദ്യമായാണു സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. തെക്കുകിഴക്കൻ യൂറോപ്പിലും

പുല്ലഴി ∙ അപൂർവമായ രാജാപ്പരുന്തിനെ (Imperial Eagle) പുല്ലഴി കോൾപ്പാടത്തു കണ്ടെത്തി. പക്ഷി നിരീക്ഷകൻ ജിജോയ് ഇമ്മട്ടിയാണു പരുന്തിനെ കണ്ടത്. 2003ൽ കണ്ണൂരിൽ ഇതിനെ കണ്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ശേഷം ഇവയുടെ സാന്നിധ്യം ആദ്യമായാണു സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. തെക്കുകിഴക്കൻ യൂറോപ്പിലും പടിഞ്ഞാറ് മധ്യേഷ്യ വരെയുള്ള മേഖലകളിലുമാണ് ഇവ പ്രധാനമായും പ്രജനനം നടത്തുന്നത്. ശൈത്യകാലത്ത് തെക്കുകിഴക്കൻ ഏഷ്യയിലേക്കുൾപ്പെടെ ദേശാടനം നടത്തും. വംശനാശ ഭീഷണി നേരിടുന്ന വർഗമാണ്. തൃശൂർ–പൊന്നാനി കോൾമേഖല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കോൾ ബേഡേഴ്സ് കലക്റ്റീവിന്റെ നേതൃത്വത്തിൽ വലിയ പുള്ളിപ്പരുന്ത്, ചെറിയ പുള്ളിപ്പരുന്ത്, കായൽപ്പരുന്ത് തുടങ്ങിയ പരുന്തുകളെയും ഇത്തവണ പാടത്തു കണ്ടെത്തിയിട്ടുണ്ട്.