12 സെന്റീമീറ്ററിൽ താഴെ വലുപ്പമുള്ള 4000 കിലോഗ്രാം കിളിമീൻ പിടിച്ചു; 4 ലക്ഷം രൂപ പിഴയീടാക്കി
അഴീക്കോട് ∙ സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ചു കടലിൽ നിന്നു ചെറുമത്സ്യങ്ങവെ പിടിക്കുകയും നിയമാനുസൃതമല്ലാത്ത രീതിയിൽ ലൈറ്റുകൾ ഉപയോഗിച്ചും മത്സ്യബന്ധനം നടത്തിയ മത്സ്യബന്ധന ബോട്ട് ഫിഷറീസ്, കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം പിടികൂടി. രണ്ടര ലക്ഷം രൂപ പിഴയും

അഴീക്കോട് ∙ സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ചു കടലിൽ നിന്നു ചെറുമത്സ്യങ്ങവെ പിടിക്കുകയും നിയമാനുസൃതമല്ലാത്ത രീതിയിൽ ലൈറ്റുകൾ ഉപയോഗിച്ചും മത്സ്യബന്ധനം നടത്തിയ മത്സ്യബന്ധന ബോട്ട് ഫിഷറീസ്, കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം പിടികൂടി. രണ്ടര ലക്ഷം രൂപ പിഴയും പിടികൂടിയ വലിയ മത്സ്യം ലേലം ചെയ്ത വകയിൽ 1,51,000 രൂപയും ഉൾപ്പെടെ 4,01,000 രൂപ സർക്കാരിലേക്ക് ഇൗടാക്കി. പള്ളിപ്പുറം പനക്കൽ വീട്ടിൽ ഔസോ എന്നയാളുടെ ഉടമസ്ഥതയിലുള്ള വ്യാകുലമാത എന്ന മത്സ്യബന്ധന ബോട്ട് ആണ് പിടിച്ചെടുത്തത്.
12 സെന്റീമീറ്ററിൽ താഴെ വലുപ്പമുള്ള ഏകദേശം 4000 കിലോഗ്രാം കിളിമീൻ ഇനത്തിൽപെട്ട മത്സ്യമാണ് ബോട്ടിലുണ്ടായിരുന്നത്. ജില്ലയിലെ തീരക്കടലിലും അഴിമുഖങ്ങളിലും അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ എം.എഫ്.പോളിന്റെയും അഴീക്കോട് കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടർ എൻ.എ.അനൂപിന്റെയും നേതൃത്വത്തിൽ നടത്തിയ പ്രത്യേക കോമ്പിങ് ഓപ്പറേഷന്റെ ഭാഗമായാണ് ബോട്ട് പിടിച്ചെടുത്തത്. ഭക്ഷ്യയോഗ്യമായ 58 ഇനം കടൽ മത്സ്യങ്ങളെ നിയമവിധേയമായ വലുപ്പത്തിനു താഴെ പിടികൂടിയാൽ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്.
പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ പിന്നീട് പുറംകടലിൽ ഒഴുക്കി കളഞ്ഞു. കോസ്റ്റൽ പൊലീസ് എസ്ഐ പി.പി.ബാബു, എഎസ്ഐ ബനീഷ്, സിപിഒ സി.ബി. അരവിന്ദ്, സംന ഗോപൻ, ജയചന്ദ്രൻ, മറൈൻ എൻഫോഴ്സ് ആൻഡ് വിജിലൻസ് വിങ് വിഭാഗം ഓഫിസർമാരായ വി.എൻ.പ്രശാന്ത് കുമാർ, ഇ.ആർ.ഷിനിൽകുമാർ, വി.എം.ഷൈബു, സീ റെസ്ക്യൂ ഗാർഡുമാരായ പ്രസാദ്, അൻസാർ എന്നിവരാണ് പ്രത്യേക പട്രോളിങ് ടീമിൽ ഉണ്ടായിരുന്നത്.