തൃശൂർ ∙ ജില്ലയിൽ സ്വകാര്യ ബസ് സർവീസ് നടത്തിക്കൊണ്ടുപോകാൻ ജീവനക്കാരെ കിട്ടാനില്ല. ബസ് ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ എന്നീ ജോലികൾക്ക് ആളുകളെ കിട്ടാനില്ലെന്നാണ് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്. പ്രഫഷനൽ ഡ്രൈവർമാരെ കിട്ടാനാണ് ഏറ്റവും ബുദ്ധിമുട്ട്. ഒരു ദിവസം ഡ്രൈവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ ജില്ലയിൽ സ്വകാര്യ ബസ് സർവീസ് നടത്തിക്കൊണ്ടുപോകാൻ ജീവനക്കാരെ കിട്ടാനില്ല. ബസ് ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ എന്നീ ജോലികൾക്ക് ആളുകളെ കിട്ടാനില്ലെന്നാണ് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്. പ്രഫഷനൽ ഡ്രൈവർമാരെ കിട്ടാനാണ് ഏറ്റവും ബുദ്ധിമുട്ട്. ഒരു ദിവസം ഡ്രൈവർ അവധിയെടുത്താൽ അന്നു ബസ്സിറക്കാൻ നിവൃത്തിയില്ല. സ്ഥിരമായി ഓടുന്ന ബസ്സുകൾ ചില ദിവസങ്ങളിൽ ഓടാതിരിക്കുമ്പോൾ സ്ഥിരം യാത്രക്കാർ ബുദ്ധിമുട്ടിലാവും. 

ബസിലെ ജോലിക്ക് ആളുകൾ വരാൻ മടിക്കുന്നതിനു പ്രധാന കാരണം റോഡുകളുടെ ശോചനീയാവസ്ഥ തന്നെയാണ്. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ സമയം പാലിച്ച് ബസ് ഓടിക്കുകയെന്നതു ഡ്രൈവർമാർക്കു വലിയ വെല്ലുവിളിയാണെന്നും ബസ് ഉടമകൾ പറയുന്നു. മിക്ക സ്വകാര്യ ബസ്സുകളിലും ഇപ്പോൾ ക്ലീനർമാർ ഇല്ല. ആളെ കിട്ടാത്തതും വരുമാനം ഇല്ലാത്തതുമാണു കാരണം.

സ്വകാര്യ ബസ് സർവീസ് സുഗമമായി നടത്തിക്കൊണ്ടു പോകുവാൻ ബസ് ഉടമകൾക്കു സാധിക്കുന്നില്ല. നിരത്തിൽ സ്വകാര്യ വാഹനങ്ങളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനു സർക്കാർ ഇടപെടണം. തൃശൂർ–കൊടുങ്ങല്ലൂർ റോഡിൽ കോൺക്രീറ്റ് ചെയ്യുന്നിടത്ത് ഒറ്റവരി ഗതാഗതം ആക്കിയിട്ടുണ്ട്. ഇതു പാലിക്കാതെ ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും വരുന്നതു ഡ്രൈവർമാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ബസ്സും ഏതെങ്കിലും ചെറിയ വാഹനവും തമ്മിൽ ഇടിച്ചാൽ നിജസ്ഥിതി അന്വേഷിക്കാതെ ബസ്സിലെ ഡ്രൈവറെ പ്രതിയാക്കുന്ന രീതി മാറണം. 

പരിചയ സമ്പന്നരായ ഡ്രൈവർമാരെല്ലാം മികച്ച ജോലി തേടി വിദേശത്തേക്കു പോകുകയാണ്. പുതിയ ആളുകൾ ബസ്സിലെ ജോലിക്കു വരുന്നതു കുറഞ്ഞു. ബസ്സിന്റെ വരുമാനം കുറവായതുകൊണ്ടു ജീവനക്കാരുടെ വേതനം വർധിപ്പിക്കുക എന്നതു പ്രായോഗികമല്ല. സാധാരണ തൊഴിൽ പോലെ രാവിലെ 9 മുതൽ 6 വരെയുളള ജോലിയല്ല. ചിലപ്പോൾ വെളുപ്പിനു 4 മണി മുതൽ രാത്രി 9 വരെ ചൂടും പൊടിയും ഒക്കെ സഹിച്ചു ജോലിയെടുക്കണം. ഇതൊക്കെ കാരണം പലരും ഈ തൊഴിലിനു വരാൻ മടിക്കുന്നു. 

ഇതര സംസ്ഥാന തൊഴിലാളികളിൽ പലരും ഹെവി ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണ്. എന്നാൽ ബസ് ഓടിക്കുന്നതിന് അവരും വരാൻ തയാറല്ല. കൃഷിഭൂമിയിൽ 3 മണിക്കൂർ ട്രാക്ടർ ഓടിച്ചാൽ 2200 രൂപ കിട്ടുന്നിടത്തു പകൽ മുഴുവൻ ബസ് ഓടിച്ചാൽ ലഭിക്കുക 1200 രൂപയാണ്. പ്ലസ്ടു കഴിഞ്ഞവർക്കു സൂപ്പർ മാർക്കറ്റുകളിൽ ജോലി ലഭിക്കുന്നു. അവിടെ എസിയിൽ നിൽക്കാം. പകലിന്റെ ചൂടു മുഴുവൻ കൊണ്ടു ബസ് ഓടിക്കാൻ ആർക്കും താൽപര്യമില്ല. നഗരത്തിൽ ഗതാഗത പരിഷ്കാരങ്ങൾ വരുത്തുമ്പോൾ സ്വകാര്യ ബസ് ഉടമകളുടെ അഭിപ്രായം അധികൃതർ അന്വേഷിക്കാറില്ല.

English Summary:

A severe shortage of bus drivers, conductors, and cleaners is plaguing private bus operators in thrissur, raising concerns about the future of public transportation in the area.