തൃശൂർ ജില്ലയിൽ ഇന്ന് (19-11-2024); അറിയാൻ, ഓർക്കാൻ
ഇന്ന് റേഷൻ വ്യാപാരി സംസ്ഥാന കോഓർഡിനേഷൻ സമിതി നടത്തുന്ന കടയടപ്പു സമരം കാരണം റേഷൻ കടകളുടെ പ്രവർത്തനം തടസ്സപ്പെടാൻ സാധ്യത. മുകുന്ദപുരം താലൂക്ക് കമ്മിറ്റി; റേഷൻ കടകൾ അടച്ചിട്ട് സമരം ചെയ്യും ഇരിങ്ങാലക്കുട ∙ സർക്കാർ വേതന കാര്യത്തിൽ പിന്തുടരുന്ന അവഗണനയ്ക്കെതിരെയും പ്രതിമാസ കമ്മിഷൻ തനതു മാസം എആർഡി

ഇന്ന്; റേഷൻ വ്യാപാരി സംസ്ഥാന കോഓർഡിനേഷൻ സമിതി നടത്തുന്ന കടയടപ്പു സമരം കാരണം റേഷൻ കടകളുടെ പ്രവർത്തനം തടസ്സപ്പെടാൻ സാധ്യത.
മുകുന്ദപുരം താലൂക്ക് കമ്മിറ്റി; റേഷൻ കടകൾ അടച്ചിട്ട് സമരം ചെയ്യും
ഇരിങ്ങാലക്കുട ∙ സർക്കാർ വേതന കാര്യത്തിൽ പിന്തുടരുന്ന അവഗണനയ്ക്കെതിരെയും പ്രതിമാസ കമ്മിഷൻ തനതു മാസം എആർഡി അക്കൗണ്ടുകളിൽ ലഭ്യമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് ഓൾ കേരളാ റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ മുകുന്ദപുരം താലൂക്ക് കമ്മിറ്റി പരിധിയിലെ റേഷൻ കടകൾ അടച്ചിട്ട് സമരം ചെയ്യും.
ഡോക്ടർമാർ
മുളങ്കുന്നത്തുകാവ്∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ എമർജൻസി ചികിത്സാ വിഭാഗത്തിൽ ഡോക്ടർമാരുടെ താൽക്കാലിക ഒഴിവിൽ നിയമനത്തിന് പ്രിൻസിപ്പലിന്റെ ഓഫിസിൽ കൂടിക്കാഴ്ച നാളെ 2ന്. 0487– 2200310.
അദാലത്ത് ഇന്ന്
തൃശൂർ ∙വനിതാ കമ്മിഷൻ ജില്ലാ അദാലത്ത് ടൗൺ ഹാളിൽ ഇന്നു 10ന് നടത്തും. പുതിയ പരാതികളും സ്വീകരിക്കും.
പാലിയേറ്റീവ് അവാർഡ്:അപേക്ഷ ക്ഷണിച്ചു
തൃശൂർ ∙ സാന്ത്വനം പാലിയേറ്റീവ് ജില്ലാതല അവാർഡുകൾക്ക് (10,000 രൂപ ) അപേക്ഷ ക്ഷണിച്ചു. റജിസ്റ്റർ ചെയ്തിട്ടുള്ള പാലിയേറ്റീവ് കേന്ദ്രങ്ങളിലെ ഡോക്ടർ, നഴ്സ്, വൊളന്റിയർ എന്നീ കാറ്റഗറികളിലാണ് അവാർഡ്. അവസാന തീയതി 10. പാലിയേറ്റീവ് ദിനമായി ആചരിക്കുന്ന ജനുവരി 15ന് അവാർഡ് സമ്മാനിക്കും. 8075084523, santhwanamsp@gmail.com.
നാടക രചനാ മത്സരം
തൃശൂർ ∙ നാടകശാല നാടക രചനാ മത്സരം നടത്തുന്നു. കാഷ് പ്രൈസ് ഉണ്ട്. ഡിടിപി ചെയ്ത രചനകൾ അയയ്ക്കേണ്ട വിലാസം: ഡോ.കെ.ജി.വിശ്വനാഥൻ, സ്വസ്തി, ചിയ്യാരം, തൃശൂർ– 680 026. അവസാന തീയതി: ഡിസംബർ 20. 9495926137.