സബ്‌വേ എന്ന ദുരിതപ്പടികൾ; തൃശൂർ നഗരത്തിലൂടെ നടത്തിയ യാത്രയിലെ കാഴ്ചകൾ
തൃശൂർ ∙ മുതിർന്ന പൗരന്മാരോടും ഭിന്നശേഷിക്കാരോടും തൃശൂർ നഗരം അത്ര നല്ല സൗഹൃദത്തിലല്ല. വേദനയുള്ള കാലുമായി സബ്‌വേയുടെ പടിക്കെട്ടുകൾ കയറാനാവാതെ വിഷമിക്കുന്ന അമ്മൂമ്മ, ചക്രക്കസേര ഉരുട്ടി എടിഎം കൗണ്ടറിലെത്തി പണമെടുക്കാൻ ബുദ്ധിമുട്ടുന്ന ഭിന്നശേഷിക്കാർ. ഇത് വെറും നഗരക്കാഴ്ചയിൽ ഒതുങ്ങേണ്ട ഫ്രെയിമുകൾ അല്ല. ഫുട്പാത്ത്, സബ്‌വേ, പൊതുസ്ഥാപനങ്ങൾ എന്നിവ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും കൂടി അനായാസകരമായി ഉപയോഗിക്കാൻ പറ്റണം. നഗരത്തിലൂടെ ‘മനോരമ’ നടത്തിയ യാത്രയിലെ കാഴ്ചകൾ.

സബ്‌വേ എന്ന ദുരിതപ്പടികൾ
എൺപതാം വയസ്സിൽ 40 പടിക്കെട്ടുകൾ കയറുക അത്ര സുഖമുള്ള സംഗതിയല്ല. എന്നാൽ തൃശൂർ നഗരത്തിൽ എത്തുന്നവർ ഇതു ചെയ്തേ പറ്റൂ.നഗരത്തിനുള്ളിലെ മൂന്നു സബ്‌വേകളും (അടിപ്പാത) ആധുനിക രീതിയിൽ നവീകരിക്കേണ്ടതാണ്. വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും ഇത് ഉപയോഗിക്കാൻ സാധിക്കില്ല. നഗരത്തിലെ മൂന്നു സബ‌്‌വേകളും കാൽനടയാത്രക്കാർ ദിവസേന ഉപയോഗിക്കുന്നവയാണ്. തെക്കേഗോപുര നടയ്ക്കു സമീപമുള്ളതും പാറമേക്കാവ് ക്ഷേത്രത്തിനു സമീപമുള്ളതുമായ രണ്ട് സബ്‌വേകൾ തേക്കിൻകാട് മൈതാനത്തേക്കു എളുപ്പത്തിലും സുരക്ഷിതമായും കടക്കാനുള്ളതാണ്.
എന്നാൽ പ്രായമായ ഭക്തർക്കു പാറമേക്കാവിലേക്കും തിരിച്ചും പടികൾ കയറി കടന്നുവരാൻ ബുദ്ധിമുട്ടാണ്. മറ്റൊരു സബ്‌വേ എംഒ റോഡിൽ കോർപറേഷൻ ഓഫിസിന് എതിർവശത്താണ്. വിവിധ ആവശ്യങ്ങൾക്ക് കോർപറേഷനിൽ എത്തുന്നവർക്കു വാഹനങ്ങളെ പേടിക്കാതെ റോഡ് മുറിച്ചു കടക്കാനുള്ള വഴിയാണ് ഇത്. എന്നാൽ ഇതും പരമ്പരാഗത രീതിയിൽ നിർമിച്ചതാണ്.
പടി കയറാതെ പോംവഴി
നിർമിച്ച അന്ന് എവിടെ നിൽക്കുന്നോ ആ സ്ഥിതിയിൽ തന്നെയാണ് സബ്‌വേകൾ. ആധുനികരീതിയിലുള്ള നവീകരണമാണ് വേണ്ടത്. എസ്കലേറ്റർ (യന്ത്ര ഗോവണി) ഘടിപ്പിക്കുകയാണ് ഒരു പോംവഴി. ലിഫ്റ്റ് സ്ഥാപിച്ചാലും ആളുകൾക്കു സുഗമമായി കടക്കാൻ സാധിക്കും. നടപ്പാതകളുടെ അവസ്ഥയും മോശമാണ്. സ്വരാജ് റൗണ്ടിനു ചുറ്റുമുള്ള നടപ്പാതകൾ പലയിടത്തും തകർന്നു കുഴികളായി മാറി. ഓരോ ചുവട് വയ്ക്കുമ്പോഴും കരുതലോടെ നടന്നില്ലെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് അപകടക്കുഴികളാണ്.