ഉപ്പുവെള്ളം: പൊളിച്ചു നീക്കിയ ബണ്ട് പുനഃസ്ഥാപിക്കണം
മാള ∙മഴ കനത്ത സമയത്ത് പൊളിച്ചു നീക്കിയ താൽക്കാലിക ബണ്ടുകൾ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മഴ കുറഞ്ഞതോടെ ജലാശയങ്ങളിലേക്ക് കായലിൽ നിന്നുള്ള ഓരുവെള്ളം കയറാനുള്ള സാധ്യത കൂടുതലായതിനാലാണ് ബണ്ടുകൾക്ക് വേണ്ടിയുള്ള ആവശ്യമുയർന്നത് .കരിങ്ങോൾച്ചിറയിൽ താൽക്കാലിക ബണ്ടും കെഎസ്ആർടിസി ബസ്

മാള ∙മഴ കനത്ത സമയത്ത് പൊളിച്ചു നീക്കിയ താൽക്കാലിക ബണ്ടുകൾ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മഴ കുറഞ്ഞതോടെ ജലാശയങ്ങളിലേക്ക് കായലിൽ നിന്നുള്ള ഓരുവെള്ളം കയറാനുള്ള സാധ്യത കൂടുതലായതിനാലാണ് ബണ്ടുകൾക്ക് വേണ്ടിയുള്ള ആവശ്യമുയർന്നത് .കരിങ്ങോൾച്ചിറയിൽ താൽക്കാലിക ബണ്ടും കെഎസ്ആർടിസി ബസ് സ്റ്റാൻഡ് അടക്കമുള്ള പ്രധാന ഭാഗങ്ങളിലെ താൽക്കാലിക സ്ലൂസുകളാണ് ഉപ്പുവെള്ളം കയറുന്നതിനെ പ്രധാനമായും പ്രതിരോധിക്കുന്നത്.
പൊയ്യ, മാള, പുത്തൻചിറ പഞ്ചായത്തുകളാണ് ഉപ്പുവെള്ള ഭീഷണി നേരിടുന്നത്. മാളയിലെ പ്രധാന ജലാശയമായ മാളച്ചാലിലേക്ക് ഉപ്പുവെള്ളം വ്യാപിക്കുന്നതു തടയാനായി പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപവും പലക കൊണ്ടുള്ള സ്ലൂസ് സ്ഥാപിച്ചിട്ടുണ്ട്. പുത്തൻചിറയിലെ കാർഷിക മേഖലകളിലേക്ക് ഉപ്പുവെള്ളം പരക്കുന്നത് തടയാനാണ് കരിങ്ങോൾച്ചിറയിൽ ബണ്ട് നിർമിച്ചിരിക്കുന്നത്.
ചാലിപ്പുറം, ചേന്ദങ്കരി, ചേര്യേക്കര, പകരപ്പിള്ളി മേഖലയിലെ ഏക്കറുകണക്കിനു വരുന്ന പാടങ്ങളിലെ കൃഷി സംരക്ഷിക്കുന്നതിനും ശുദ്ധജലം നിലനിർത്തുന്നതിനും കരിങ്ങോൾച്ചിറയിലെ ബണ്ട് പ്രധാന പങ്കുവഹിക്കുന്നുണ്ട്. മൺസൂണിൽ മഴവെള്ളം നിറഞ്ഞ് പ്രദേശങ്ങൾ വെള്ളക്കെട്ടിലായതിനാലാണ് കരിങ്ങോൾച്ചിറ ബണ്ട് അടക്കമുള്ളവ പൊളിച്ചു നീക്കിയത്.
നവംബർ അവസാനത്തിൽ പുന:സ്ഥാപിക്കേണ്ട താൽക്കാലിക ബണ്ട് വീണ്ടും കെട്ടാൻ വൈകിയതാണ് കഴിഞ്ഞ വർഷം നേരിട്ട കാർഷിക നാശത്തിനു പ്രധാന കാരണം. ഫെബ്രുവരിയിലാണ് ബണ്ട് സ്ഥാപിച്ചത്. ഇതിനിടെ തോട് വഴി ഉപ്പുവെള്ളം ജലാശയങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞിരുന്നു. വൻ കാർഷിക നാശനഷ്ടമുണ്ടായിരുന്നു. 5 ലക്ഷം രൂപയോളം ചെലവുണ്ട് ഓരോ ബണ്ടുകളും നിർമിക്കുന്നതിന്. ചിലയിടങ്ങളിൽ കർഷകരും നാട്ടുകാരും ചേർന്ന് ബണ്ടുകൾ സ്ഥാപിക്കാറുണ്ട്. ഉപ്പുവെള്ളം കയറുന്നതു തടയാൻ ഒരു സ്ഥിരം സംവിധാനം നടപ്പാക്കാത്തതിനാൽ മരത്തൂണുകൾ സ്ഥാപിച്ച് മണ്ണിട്ട് ബണ്ടൊരുക്കുന്ന പരമ്പരാഗത ശൈലിയാണ് ഇപ്പോഴും നടപ്പാക്കി വരുന്നത്. വൻതുക ചെലവഴിച്ച് നിർമിക്കുന്ന ബണ്ടുകൾ 5 മാസക്കാലം മാത്രമേ നിലനിർത്താറുള്ളൂ. നെയ്തക്കുടിയിൽ സ്ലൂസ് നിർമിച്ച് ഉപ്പുവെള്ളം തടഞ്ഞുനിർത്താനുള്ള സ്ഥിരസംവിധാനം ഉണ്ടാക്കുന്നതുവരെ ബണ്ടുകൾ മാത്രമാണ് ഏക പ്രതിരോധ മാർഗമെന്നു നാട്ടുകാർ പറയുന്നു.