അക്കിക്കാവ് – കേച്ചേരി ബൈപാസ് റോഡ്: ഹിയറിങ് പൂർത്തിയായി; റിപ്പോർട്ട് ഉടൻ കൈമാറും
കുന്നംകുളം ∙അക്കിക്കാവ് - കേച്ചേരി ബൈപാസ് റോഡ് നിർമാണവുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രങ്ങളിൽ സമൂഹാഘാത പഠനത്തിന്റെ ഭാഗമായി നടത്തിയ ഹിയറിങ് പൂർത്തിയായി. വിദഗ്ധ കമ്മിറ്റിയുടെ പരിശോധന പൂർത്തിയാകുന്നതോടെ ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ വിജ്ഞാപനം ഉടൻ ഉണ്ടായേക്കും.എരനെല്ലൂർ, ചിറനെല്ലൂർ എന്നീ വില്ലേജുകളിലെ

കുന്നംകുളം ∙അക്കിക്കാവ് - കേച്ചേരി ബൈപാസ് റോഡ് നിർമാണവുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രങ്ങളിൽ സമൂഹാഘാത പഠനത്തിന്റെ ഭാഗമായി നടത്തിയ ഹിയറിങ് പൂർത്തിയായി. വിദഗ്ധ കമ്മിറ്റിയുടെ പരിശോധന പൂർത്തിയാകുന്നതോടെ ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ വിജ്ഞാപനം ഉടൻ ഉണ്ടായേക്കും.എരനെല്ലൂർ, ചിറനെല്ലൂർ എന്നീ വില്ലേജുകളിലെ ഹിയറിങ് ഇന്നലെ ചൂണ്ടൽ പഞ്ചായത്ത് ഓഫിസിലാണ് നടത്തിയത്. അകതിയൂർ വില്ലേജിലെ പദ്ധതി ബാധിതരുടെ ഹിയറിങ് പോർക്കുളം പഞ്ചായത്ത് ഓഫിസിലും ചിറമനേങ്ങാട് , എയ്യാൽ എന്നീ വില്ലേജുകളിലുള്ളവരുടെ യോഗം കടങ്ങോട് പഞ്ചായത്ത് ഓഫിസിലുമാണു നടത്തിയത്. തൃക്കാക്കര ഭാരതമാതാ സ്കൂൾ ഓഫ് സോഷ്യൽ വർക്കാണ് പഠനം നടത്തിയത്. റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം കലക്ടർക്ക് നൽകുമെന്ന് പഠനം നടത്തിയവർ പറഞ്ഞു.താലൂക്കിലെ 5 വില്ലേജുകളിലുള്ള 124 സർവേ നമ്പറുകളിലപ്പെട്ട ഏകദേശം 0.5456 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരുന്നത്. കേച്ചേരി ജംക‌്ഷനിൽ നിന്ന് അക്കിക്കാവിലെത്തുന്ന 9.88 കിലോമീറ്റർ റോഡാണിത്. 12 മീറ്റർ വീതിയിൽ ആധുനിക നിലവാരമുള്ള ബിഎംബിസി റോഡ് 48 കോടി രൂപ ചെലവിട്ടാണ് നവീകരിക്കുന്നത്. .