മൃഗശാലയിലെ ദിവസവേതനക്കാരുടെ അഭ്യർഥന: മൃഗങ്ങൾക്കൊപ്പമെങ്കിലും പരിഗണിക്കണേ...
തൃശൂർ ∙‘ഈ മൃഗങ്ങൾക്കു കിട്ടുന്ന പരിഗണനയെങ്കിലും ഞങ്ങൾക്കു ലഭിച്ചിരുന്നെങ്കിൽ സന്തോഷത്തോടെ ജീവിക്കാമായിരുന്നു’. തൃശൂർ മൃഗശാലയിലെ ദിവസവേതനക്കാരായ തൊഴിലാളികളുടെ ആഗ്രഹമാണിത്.മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള മൃഗശാല, പുത്തൂരിലെ സുവോളജിക്കൽ പാർക്ക് ആകുന്നതോടെ വനംവകുപ്പിന് കീഴിൽ ആകും. മൃഗങ്ങളെ

തൃശൂർ ∙‘ഈ മൃഗങ്ങൾക്കു കിട്ടുന്ന പരിഗണനയെങ്കിലും ഞങ്ങൾക്കു ലഭിച്ചിരുന്നെങ്കിൽ സന്തോഷത്തോടെ ജീവിക്കാമായിരുന്നു’. തൃശൂർ മൃഗശാലയിലെ ദിവസവേതനക്കാരായ തൊഴിലാളികളുടെ ആഗ്രഹമാണിത്. മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള മൃഗശാല, പുത്തൂരിലെ സുവോളജിക്കൽ പാർക്ക് ആകുന്നതോടെ വനംവകുപ്പിന് കീഴിൽ ആകും. മൃഗങ്ങളെ പരിപാലിക്കുന്നതിനു 15 ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ വനംവകുപ്പ് പാർക്കിലേക്കു നിയമിച്ചിട്ടുണ്ട്. ഇതോടെയാണു തൃശൂർ മൃഗശാലയിലെ ജീവനക്കാർ പ്രതിസന്ധിയിലായത്. 8 മുതൽ 20 വർഷം വരെ സർവീസ് ഉള്ള 11 കീപ്പർമാരാണ് മൃഗശാലയിലുള്ളത്.
3 വർഷം മുൻപാണ് അവസാനമായി കീപ്പർ തസ്തികയിലെ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തിയത്. സുവോളജിക്കൽ പാർക്ക് തുറക്കുന്നതോടെ മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരായ ഇവരെ വനംവകുപ്പ് നിയമിക്കാനുള്ള സാധ്യതയില്ല. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയെ അടക്കം കണ്ടെങ്കിലും അനുകൂലമായ നിലപാടല്ലെന്നാണു ഇവരുടെ പരാതി.
മൃഗങ്ങൾ ഭാഗ്യവാന്മാർ
675 രൂപയാണ് കീപ്പർമാരുടെ ദിവസവേതനം. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണു 300 രൂപയിൽ നിന്നു 600 ആയി ഉയർത്തിയത്. ഒന്നാം എൽഡിഎഫ് സർക്കാർ 75 രൂപ കൂട്ടി. കൂലിക്കു പുറമേ യാതൊരു ആനുകൂല്യവും ഇവർക്കു ലഭിക്കുന്നില്ല. ജോലിക്കിടയിൽ മൃഗങ്ങളിൽനിന്നു പരുക്കേൽക്കുകയോ അപകടം പറ്റുകയോ ചെയ്താൽ ഇൻഷുറൻസോ ചികിത്സാ സഹായമോ വകുപ്പുതലത്തിൽനിന്നു ലഭിക്കില്ല. റാബിസ് വാക്സിൻ പോലും സ്വന്തം കീശയിൽ നിന്നു പണം മുടക്കി എടുക്കണം. ജീവനക്കാർക്ക് യൂണിഫോം അലവൻസ് ഇല്ല.
ജീവൻ കയ്യിൽ പിടിച്ച്
തങ്ങൾക്ക് എന്തു സംഭവിച്ചാലും മൃഗങ്ങൾക്കു ഒന്നും പറ്റരുതെന്ന പ്രാർത്ഥനയിലാണ് ജീവനക്കാർ. അത്ര കഠിനമാണ് നിയമത്തിന്റെ നൂലാമാലകൾ. മൃഗശാലയിലെയും പാർക്കിലെയും ജീവനക്കാരുടെ ജീവന് ഒരു സുരക്ഷിതത്വവും ഇല്ല. കഴിഞ്ഞ ദിവസം പുത്തൂരിലെ പാർക്കിൽ ജീവനക്കാരൻ ജോലിക്കിടെ മരിച്ചിരുന്നു. 9,250 രൂപ പ്രതിമാസ ശമ്പളത്തിലാണ് ഇവരെ നിയമിച്ചിരിക്കുന്നത്. വേറെ യാതൊരു ആനുകൂല്യവുമില്ല.