ചേലക്കര ആർക്കൊപ്പം? ഉപതിരഞ്ഞെടുപ്പ് ഫലം തൽസമയം അറിയാം
തൃശൂർ∙ ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ശനിയാഴ്ച (നവംബർ 23) രാവിലെ 8 മണിക്ക് ആരംഭിക്കും. 72.77 ആണ് പോളിങ് ശതമാനം. രമ്യ ഹരിദാസ് (യുഡിഎഫ്), യു.ആർ. പ്രദീപ് (എൽഡിഎഫ്), കെ.ബാലകൃഷ്ണൻ (എൻഡിഎ) എന്നിവരായിരുന്നു ഉപതിരഞ്ഞെടുപ്പിൽ വിവിധ മുന്നണികളുടെ സ്ഥാനാർഥികൾ. കെ.രാധാകൃഷ്ണൻ ലോക്സഭയിലേക്ക്

തൃശൂർ∙ ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ശനിയാഴ്ച (നവംബർ 23) രാവിലെ 8 മണിക്ക് ആരംഭിക്കും. 72.77 ആണ് പോളിങ് ശതമാനം. രമ്യ ഹരിദാസ് (യുഡിഎഫ്), യു.ആർ. പ്രദീപ് (എൽഡിഎഫ്), കെ.ബാലകൃഷ്ണൻ (എൻഡിഎ) എന്നിവരായിരുന്നു ഉപതിരഞ്ഞെടുപ്പിൽ വിവിധ മുന്നണികളുടെ സ്ഥാനാർഥികൾ. കെ.രാധാകൃഷ്ണൻ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് എംഎൽഎ സ്ഥാനം രാജിവച്ച ഒഴിവിലാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്.
വോട്ടെടുപ്പ് ഫലം തൽസമയം അറിയാം: Click Here
ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണിത്തുടങ്ങുക. വോട്ടെണ്ണലിന് 19 ടേബിളുകളാണ് തയാറാക്കിയിട്ടുള്ളത്. തിരഞ്ഞെടുക്കുന്ന 5 വിവിപാറ്റ് മെഷീനുകളിലെ സ്ലിപ്പുകൾ എണ്ണിത്തിട്ടപ്പെടുത്തുന്നതിനു വിവിപാറ്റ് കൗണ്ടിങ് ബൂത്ത് സജ്ജീകരിച്ചിട്ടുണ്ട്. വോട്ടെണ്ണൽ പ്രക്രിയ പൂർണമായും ചിത്രീകരിക്കുന്നതിനുള്ള നടപടികളും പൂർത്തിയായി. ഇവിഎം വോട്ടുകള്‍ എണ്ണുന്നതിന് 14 ടേബിളാണുള്ളത്. ഓരോ റൗണ്ടിലെയും ഫലം ജനറല്‍ ഒബ്‌സര്‍വറുടെ അനുമതിയോടെ പ്രഖ്യാപിക്കും. 20 മിനിറ്റില്‍ ഓരോ റൗണ്ടിലേയും വോട്ടുനില പ്രഖ്യാപിക്കാന്‍ കഴിയുമെന്ന് കലക്ടര്‍ അറിയിച്ചു. രാവിലെ ഏഴരയ്ക്ക് സ്‌ട്രോങ് റൂം തുറക്കും.
എട്ടരയോടെ ആദ്യഫലങ്ങള്‍ അറിയാം; ചെറുതുരുത്തി സ്‌കൂളിന് ഇന്ന് അവധി|ചെറുതുരുത്തി ∙ ചേലക്കര നിയോജകമണ്ഡലം ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെണ്ണൽ കേന്ദ്രമായ ചെറുതുരുത്തി ഗവ.ഹയർ സെക്കൻഡറി സ്കൂളിന് ഇന്ന് കലക്ടർ അവധി പ്രഖ്യാപിച്ചു. വോട്ടെണ്ണലുമായി നേരിട്ട് ബന്ധമുള്ള ഉദ്യോഗസ്ഥർക്കും വോട്ടെണ്ണലിന് അനുമതി ലഭ്യമായ സ്ഥാനാർഥികളുടെ ഏജന്റുമാർക്കും തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയുള്ള മാധ്യമപ്രവർത്തകർക്കും സുരക്ഷാ സേനയടക്കമുള്ള പൊലീസ് സംവിധാനത്തിനുമല്ലാതെ മറ്റാർക്കും വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശനമില്ല.
ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഇന്നലെ വൈകിട്ട് കലക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ, ഇലക്ഷൻ ഡപ്യൂട്ടി കലക്ടർ എൻ.ബാലസുബ്രഹ്മണ്യം, ചേലക്കര നിയമസഭാ മണ്ഡലം വരണാധികാരി എം.എ.ആശ, ഉപ വരണാധികാരി ടി.പി.കിഷോർ, കുന്നംകുളം പൊലീസ് അസി.കമ്മിഷണർ സി.ആർ.സന്തോഷ് എന്നിവർ അവസാനഘട്ട ഒരുക്കങ്ങൾ പരിശോധിച്ചു. ഇന്ന് ചേലക്കര മണ്ഡലത്തിൽ കലക്ടർ ഡ്രൈ ഡേ പ്രഖ്യാപിച്ചു.