സാമ്പാളൂർ ‘ആത്മാഭിഷേകം’ ബൈബിൾ കൺവൻഷനിൽ വിശ്വാസികളുടെ പ്രവാഹം
സാമ്പാളൂർ ∙ തഴക്ക ദോഷങ്ങളെയും പാപാവസ്ഥകളെയും വ്യക്തിജീവിതത്തിൽ നിന്നു വചനത്തിന്റെ ശക്തിയാൽ നീക്കം ചെയ്യുമ്പോൾ ഹൃദയങ്ങൾ ശുദ്ധീകരിക്കപ്പെടുമെന്നും വ്യക്തികളുടെ ജീവിതം അനുഗ്രഹത്താൽ നിറയുകയും അതു കാരണം കുടുംബങ്ങളും സമൂഹവും നന്മനിറഞ്ഞതായി തീരുകയും ചെയ്യുമെന്നും പോട്ട ആശ്രമം ഡയറക്ടർ ഫാ.ഫ്രാൻസിസ് കർത്താനം

സാമ്പാളൂർ ∙ തഴക്ക ദോഷങ്ങളെയും പാപാവസ്ഥകളെയും വ്യക്തിജീവിതത്തിൽ നിന്നു വചനത്തിന്റെ ശക്തിയാൽ നീക്കം ചെയ്യുമ്പോൾ ഹൃദയങ്ങൾ ശുദ്ധീകരിക്കപ്പെടുമെന്നും വ്യക്തികളുടെ ജീവിതം അനുഗ്രഹത്താൽ നിറയുകയും അതു കാരണം കുടുംബങ്ങളും സമൂഹവും നന്മനിറഞ്ഞതായി തീരുകയും ചെയ്യുമെന്നും പോട്ട ആശ്രമം ഡയറക്ടർ ഫാ.ഫ്രാൻസിസ് കർത്താനം . സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് തീർഥാടന ദേവാലയത്തിൽ തിരുനാളിന് ഒരുക്കമായി നടത്തുന്ന ‘ആത്മാഭിഷേകം’ ബൈബിൾ കൺവൻഷനിൽ വചനശുശ്രൂഷ നയിക്കുകയായിരുന്നു അദ്ദേഹം.
കൺവൻഷനിലേക്കു വിശ്വാസികളുടെ ഒഴുക്കു തുടരുകയാണ്. ജപമാല പ്രാർഥന, ചാലക്കുടി തിരുകുടുംബ പള്ളി വികാരി ഫാ.ജൈജു ഇലഞ്ഞിക്കലിന്റെ മുഖ്യകാർമികത്വത്തിൽ കുർബാന എന്നിവ നടത്തി. ഇടവക വികാരി ഫാ.ഡോ.ജോൺസൻ പങ്കേത്ത്, സഹവികാരി ഫാ.റെക്സ്ൺ പങ്കേത്ത് എന്നിവർ സഹകാർമികത്വം വഹിച്ചു.
സുവിശേഷ പ്രഘോഷകനും ഭക്തിഗാന രചയിതാവുമായ ബേബി ജോൺ കലായന്താനിയും വചനശുശ്രൂഷയ്ക്കു നേതൃത്വം നൽകി. വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ അദ്ഭുതരൂപം പതിപ്പിച്ച കാശുരൂപം പ്രകാശനം ചെയ്തു വിശ്വാസികൾക്കു നൽകിത്തുടങ്ങി. ബൈബിൾ കൺവൻഷൻ 24നു സമാപിക്കും. എല്ലാദിവസവും 4 മുതൽ 9 വരെയാണു സമയം. അകലെ നിന്നു വരുന്നവർക്ക് തിരിച്ചുപോകാൻ പ്രത്യേക വാഹന സൗകര്യം ക്രമികരിച്ചിട്ടുണ്ടെന്നു സംഘാടകർ അറിയിച്ചു.