ADVERTISEMENT

ചേർപ്പ് ∙ കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായ ചിറയ്ക്കൽ പാലം പൊളിച്ച് പണിയുന്ന നടപടികൾ ആരംഭിച്ചു. പാലത്തോടുചേർന്നു താൽക്കാലികമായി നിർമിച്ച ബണ്ട് റോഡിലൂടെ സ്വകാര്യ ബസുകൾ അടക്കമുള്ള വാഹനങ്ങൾ നിയന്ത്രണത്തോടെ കടത്തിവിട്ടു തുടങ്ങി. മറ്റു ഭാരവാഹനങ്ങൾ ഹെർബർട്ട് കനാലിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞു കരുവന്നൂർ ചെറിയപാലം - വെള്ളാനി വഴിയോ, പാലയ്ക്കൽ സെന്ററിൽ നിന്നു വെങ്ങിണിശേരി - ആലപ്പാട് വഴിയോ ആണ് തിരിഞ്ഞു പോകേണ്ടത്. സംസ്ഥാന ബജറ്റിൽ നിന്നനുവദിച്ച 5.30കോടി രൂപ ഉപയോഗിച്ചാണ് 20.80മീറ്റർ നീളവും ഇരുഭാഗത്തും നടപ്പാതയോടു കൂടി 11 മീറ്റർ വീതിയുമുള്ള പാലം പണിയുന്നത്.  ഒരു വർഷത്തിനകം പാലം പണി പൂർത്തിയാക്കുവാൻ സാധിക്കുമെന്ന് സി.സി.മുകുന്ദൻ എംഎൽഎ അറിയിച്ചു.

English Summary:

Dismantling of the old Chiraykkal Bridge has begun, paving the way for a new bridge. A temporary bund road allows regulated traffic flow, while heavy vehicles are diverted through alternative routes. The Rs 5.30 crore project, funded by the MLA fund, is expected to be completed within a year.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com