മോട്ടർ ലഭിച്ചില്ല; കർഷകർ വലയുന്നു
Mail This Article
×
പഴഞ്ഞി∙ കോലിയപാടത്ത് മോട്ടർ ലഭിക്കാത്തതിനാൽ പുഞ്ചക്കൃഷിക്ക് വെള്ളം കിട്ടാതെ കർഷകർ വലയുന്നു. മോട്ടർപുരയും വൈദ്യുത കണക്‌ഷനും ഉണ്ടെങ്കിലും മോട്ടർ ഇല്ലാത്തതിനാൽ ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ലെന്ന് കർഷകൻ സർജി പുലിക്കോട്ടിൽ പറഞ്ഞു. കോലിയപാടത്ത് തോടിനു കുറുകെ രണ്ടിടത്ത് തടയണ നിർമിച്ചിട്ടുണ്ടെങ്കിലും മോട്ടർ ലഭിക്കാത്തതിനാൽ ഗുണം ലഭിക്കുന്നില്ലെന്ന് കർഷകർ പറഞ്ഞു.
ഈ ഭാഗത്ത് ഒട്ടേറെ പാടങ്ങൾ തരിശിട്ട നിലയിലാണ്. മോട്ടർ ലഭിക്കുകയാണെങ്കിൽ ഈ പാടങ്ങളിൽ കൃഷിയിറക്കാൻ കഴിയുമെന്ന് കർഷകർ പറഞ്ഞു. തോട് നവീകരണം പൂർത്തിയായെങ്കിലും കൃഷിക്ക് കൃത്യമായി വെള്ളം ലഭിക്കാത്തതാണ് കർഷകരെ വലയ്ക്കുന്നത്. മോട്ടർ അനുവദിച്ച് കൃഷിക്ക് വെള്ളം ലഭിക്കാൻ നടപടിയെടുക്കണമെന്നാണ് കർഷകരുടെ ആവശ്യം.
English Summary:
Farmers in Koliyapat, Pazhanji are struggling to cultivate paddy due to an acute water shortage. Despite having check dams, a motor shed, and electricity, the lack of a motor pump is hindering irrigation, leaving many fields fallow.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.