ശുദ്ധജലം വിതരണം എത്തിയില്ല; ജനങ്ങൾ ദുരിതത്തിൽ
കയ്പമംഗലം ∙ എടത്തിരുത്തി ഏറാക്കലിൽ വീണ്ടും കുടിവെള്ള പൈപ്പ് പൊട്ടിയ ലൈൻ മാറ്റി സ്ഥാപിക്കൽ തുടങ്ങിയെങ്കിലും വെള്ളം എത്താത്തതിൽ ജനങ്ങൾ ദുരിതത്തിൽ. തീരദേശത്തെ പത്ത് പഞ്ചായത്തുകളിലാണ് കുടിവെള്ള വിതരണം മുടങ്ങിയത്. ചൊവ്വാഴ്ച പൊട്ടിയ പൈപ്പിന്റെ പണികൾ പൂർത്തിയായിട്ടില്ല. 25 മീറ്ററോളം നീളത്തിൽ 700

കയ്പമംഗലം ∙ എടത്തിരുത്തി ഏറാക്കലിൽ വീണ്ടും കുടിവെള്ള പൈപ്പ് പൊട്ടിയ ലൈൻ മാറ്റി സ്ഥാപിക്കൽ തുടങ്ങിയെങ്കിലും വെള്ളം എത്താത്തതിൽ ജനങ്ങൾ ദുരിതത്തിൽ. തീരദേശത്തെ പത്ത് പഞ്ചായത്തുകളിലാണ് കുടിവെള്ള വിതരണം മുടങ്ങിയത്. ചൊവ്വാഴ്ച പൊട്ടിയ പൈപ്പിന്റെ പണികൾ പൂർത്തിയായിട്ടില്ല. 25 മീറ്ററോളം നീളത്തിൽ 700 വ്യാസമുള്ള പ്രിമോ പൈപ്പാണ് മാറ്റി സ്ഥാപിക്കുന്നത്.
പണികൾ ഇന്ന് പൂർത്തിയാക്കി ട്രയൽ നോക്കിയ ശേഷം പമ്പിങ് നടത്തി ശുദ്ധജല വിതരണം പനരാരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. ഇതേ സ്ഥലത്ത് പല തവണ പൊട്ടിയ പൈപ്പ് കൂട്ടി യോജിപ്പിച്ച ഭാഗങ്ങളിലാണ് വീണ്ടും പൊട്ടുന്നത്. ഏങ്ങണ്ടിയൂർ മുതൽ എസ്എൻപുരം വരെയുള്ള പഞ്ചായത്തുകളിലെ കുടംബങ്ങളാണ് ശുദ്ധജലം കിട്ടാതെ വലയുന്നത്. പണികൾ കഴിഞ്ഞാലും ഉയർന്ന ഭാഗങ്ങളിലേക്ക് വെള്ളം എത്താൻ ദിവസങ്ങൾ കാത്തിരിക്കേണ്ടിവരും.