തൃശൂർ ∙ മറ്റു നിറങ്ങൾ കൂട്ടിച്ചേർത്തുണ്ടാക്കാൻ കഴിയാത്തവയാണു പ്രാഥമിക നിറങ്ങൾ (Primary Colors) എന്ന ശാസ്ത്രപാഠം ചേലക്കര മണ്ഡലത്തിനു ബാധകമല്ല. കോൺഗ്രസിന്റെ പതാകയിലെ മൂവർണങ്ങൾ ജ്വലിച്ചു നിന്ന മണ്ഡലം ചുവപ്പെന്ന പ്രാഥമിക നിറത്തിലേക്കു ലയിച്ചുചേർന്നിട്ടു മൂന്നു പതിറ്റാണ്ടോളം പിന്നിടുന്നു.യു.ആർ. പ്രദീപ്

തൃശൂർ ∙ മറ്റു നിറങ്ങൾ കൂട്ടിച്ചേർത്തുണ്ടാക്കാൻ കഴിയാത്തവയാണു പ്രാഥമിക നിറങ്ങൾ (Primary Colors) എന്ന ശാസ്ത്രപാഠം ചേലക്കര മണ്ഡലത്തിനു ബാധകമല്ല. കോൺഗ്രസിന്റെ പതാകയിലെ മൂവർണങ്ങൾ ജ്വലിച്ചു നിന്ന മണ്ഡലം ചുവപ്പെന്ന പ്രാഥമിക നിറത്തിലേക്കു ലയിച്ചുചേർന്നിട്ടു മൂന്നു പതിറ്റാണ്ടോളം പിന്നിടുന്നു.യു.ആർ. പ്രദീപ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ മറ്റു നിറങ്ങൾ കൂട്ടിച്ചേർത്തുണ്ടാക്കാൻ കഴിയാത്തവയാണു പ്രാഥമിക നിറങ്ങൾ (Primary Colors) എന്ന ശാസ്ത്രപാഠം ചേലക്കര മണ്ഡലത്തിനു ബാധകമല്ല. കോൺഗ്രസിന്റെ പതാകയിലെ മൂവർണങ്ങൾ ജ്വലിച്ചു നിന്ന മണ്ഡലം ചുവപ്പെന്ന പ്രാഥമിക നിറത്തിലേക്കു ലയിച്ചുചേർന്നിട്ടു മൂന്നു പതിറ്റാണ്ടോളം പിന്നിടുന്നു.യു.ആർ. പ്രദീപ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ മറ്റു നിറങ്ങൾ കൂട്ടിച്ചേർത്തുണ്ടാക്കാൻ കഴിയാത്തവയാണു പ്രാഥമിക നിറങ്ങൾ (Primary Colors) എന്ന ശാസ്ത്രപാഠം ചേലക്കര മണ്ഡലത്തിനു ബാധകമല്ല. കോൺഗ്രസിന്റെ പതാകയിലെ മൂവർണങ്ങൾ ജ്വലിച്ചു നിന്ന മണ്ഡലം ചുവപ്പെന്ന പ്രാഥമിക നിറത്തിലേക്കു ലയിച്ചുചേർന്നിട്ടു മൂന്നു പതിറ്റാണ്ടോളം പിന്നിടുന്നു. യു.ആർ. പ്രദീപ് വിജയത്തിന്റെ രണ്ടാമൂഴം സ്വന്തമാക്കിയ ഈ ഉപതിരഞ്ഞെടുപ്പു കൂടി ചേരുമ്പോൾ ചേലക്കരയിൽ ഇടതുപക്ഷത്തിന്റെ തുടർവിജയ പരമ്പര ഏഴാം തവണയിലെത്തി. 

2016ൽ താൻ നേടിയ 10,200 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ 12,201 ആയി ഉയർത്താനായെന്ന ആഹ്ലാദം പ്രദീപിനു സ്വന്തം. പക്ഷേ, 2021ൽ കെ. രാധാകൃഷ്ണൻ നേടിയ 39,400 വോട്ടെന്ന റെക്കോർഡ് ഭൂരിപക്ഷവുമായി താരതമ്യം ചെയ്താൽ 27,199 വോട്ടിന്റെ കുറവ്. മണ്ഡലം രൂപീകൃതമായ 1965 മുതൽ 1991 വരെയുള്ള എട്ടു തിരഞ്ഞെടുപ്പുകളിൽ ഒരു ഹാട്രിക് അടക്കം 6 വിജയങ്ങൾ കോൺഗ്രസ് ചേലക്കരയിൽ അരക്കിട്ടുറപ്പിച്ചിരുന്നു. 1967ൽ പി.കെ. കുഞ്ഞനും (2052), 1982ൽ സി.കെ. ചക്രപാണിയും (2123) നേരിയ ഭൂരിപക്ഷത്തിൽ നേടിയ അട്ടിമറി വിജയങ്ങളൊഴിച്ചാൽ കോൺഗ്രസിനൊപ്പമായിരുന്നു മണ്ഡലം. 

ADVERTISEMENT

തുടർച്ചയായ 3 തിരഞ്ഞെടുപ്പുകളിലടക്കം ആകെ 4 തവണ വിജയിച്ച കെ.കെ. ബാലകൃഷ്ണൻ മണ്ഡലം കുത്തകയാക്കി വച്ചത് 1980 വരെ. 1991ൽ എം.പി. താമിയില‍ൂടെ നേടിയ വിജയത്തിൽ യുഡിഎഫിന്റെ ചേലക്കരയിലെ ചരിത്രം തീർന്നു. കെ. രാധാകൃഷ്ണനിലൂടെ, അദ്ദേഹത്തിന്റെ എളിമയും തെളിമയുമാർന്ന വ്യക്തി പ്രഭാവത്തിലൂടെ 1996ൽ മണ്ഡലം പിടിച്ചെടുത്തതിനു ശേഷം സിപിഎമ്മിനു തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. 2011 വരെ തുടർച്ചയായ 4 തിരഞ്ഞെടുപ്പുകളിൽ രാധാകൃഷ്ണനും സിപിഎമ്മിനും വിജയം. ഭൂരിപക്ഷം പടിപടിയായി ഉയർത്തി കാൽ ലക്ഷത്തിനരികിൽ രാധാകൃഷ്ണനെത്തിച്ചു. 2016ൽ രാധാകൃഷ്ണനു പകരക്കാരനായി യു.ആർ. പ്രദീപ് എന്ന പുതുമുഖം എത്തിയപ്പോൾ സംശയിച്ചവരിൽ പാർട്ടി അണികളും ഉണ്ടായിരുന്നു. എന്നാൽ, കന്നിയങ്കത്തിൽ തന്നെ വിജയമണിഞ്ഞു പ്രദീപ് എല്ലാ സംശയങ്ങളുമകറ്റി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരരംഗത്തെത്തിയ രാധാകൃഷ്ണൻ ഭൂരിപക്ഷം ഒറ്റയടിച്ചു 39,400 ആയി ഉയർത്തി കരുത്തുകാട്ടി. ചേലക്കര മണ്ഡലത്തിലെ ആദ്യ തിരഞ്ഞെടുപ്പുകളെടുത്താൽ കാൽനൂറ്റാണ്ടോളം സ്ഥാനാർഥിയായതും ജയിച്ചു കയറിയതും മണ്ഡലത്തിനു പുറത്തു നിന്നുള്ളവർ ആയിരുന്നുവെന്നതാണു കൗതുകം. 

പിന്നീടു മണ്ഡലത്തിലുള്ളർ തന്നെ ജയിക്കട്ടെ എന്ന നിലപാടിലേക്കു വോട്ടർമാർ മാറിയെന്നു കണക്കെടുത്താൽ കാണാം. ഇങ്ങനെ തോൽവി നേരിടേണ്ടി വന്നവരിൽ രമ്യ ഹരിദാസ് മാത്രമല്ല, മണ്ഡല ചരിത്രത്തിലെ അതികായനായ മുൻ മന്ത്രി കെ.കെ. ബാലകൃഷ്ണന്റെ മകൻ ശശികുമാർ വരെയുണ്ട്.  96നു ശേഷം സംസ്ഥാന രാഷ്ട്രീയത്തിൽ ഭരണമാറ്റമുണ്ടായ, ഇടതുവിരുദ്ധ തരംഗമ‍ുണ്ടായ തിരഞ്ഞെടുപ്പുകളിൽ പോലും ചേലക്കര എൽഡിഎഫിൽ ഉറച്ചു നിന്നതെങ്ങനെ എന്ന ചോദ്യത്തിനു പ്രത്യയശാസ്ത്രപരമായതും ചരിത്രപരമായതുമടക്കം പല ഉത്തരങ്ങൾ കാണാമെങ്കിലും എടുത്തുപറയേണ്ടത് ഒന്നുമാത്രം; രാധാകൃഷ്ണനിൽ തുടങ്ങി പ്രദീപിലെത്തി നിൽക്കുന്ന വ്യക്തിപ്രഭാവം. 

ആവേശം തൽസമയം 
ദേശമംഗലം ∙ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കൊണ്ടയൂർ കുടപ്പാറയിലെ വാടക വീട്ടിൽ ടിവി ചാനലുകൾക്കു മുന്നിൽ ത്രില്ലിലായിരുന്നു യു.ആർ. പ്രദീപിന്റെ ജീവിതപങ്കാളി പ്രവിഷയും മക്കളായ കീർത്തനയും കാർത്തിക്കും. ഓരോ റൗണ്ടിലും ലീഡ് നേടി പ്രദീപ് വിജയത്തിലേക്ക് അടുത്തപ്പോഴും വീട്ടിൽ ഇവർ മൂവരും മാത്രം. സിപിഎം പ്രാദേശിക നേതാക്കളും പ്രവർത്തകരും ഇല്ലാതിരുന്നിട്ടും ലീഡ് ആയിരം പിന്നിട്ടപ്പോൾ തന്നെ വീട് ആഹ്ലാദ അന്തരീക്ഷത്തിലായി. ഇടയ്ക്കിടെ അവതാരകൻ യു.ആർ. പ്രദീപിന്റെ വോട്ടു നില ഉച്ചത്തിൽ വിളിച്ചു പറയുമ്പോഴെല്ലാം മൂവരും ഒരുപോലെ ടിവിയിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചു. 

‘‘ശക്തമായ മത്സരവും പ്രചാരണവുമാണ് ഇത്തവണയുണ്ടായിരുന്നത്. മൂവരും മികച്ച സ്ഥാനാർഥികൾ. ഒപ്പം സ്വതന്ത്രരുടെ ഭീഷണിയും. ഇടയ്ക്കു ഭയമുണ്ടായിരുന്നു. എങ്കിലും ചേലക്കരയിലെ ജനങ്ങൾ കൈവിടില്ലെന്ന ഉറപ്പിൽ വിജയപ്രതീക്ഷ എല്ലാ ഘട്ടത്തിലുമുണ്ടായിരുന്നു. വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്തിൽ വളരെ സന്തോഷമുണ്ട്’’–ടിവി ചാനലിലേക്കു കണ്ണോടിച്ചു തന്നെ  പ്രവിഷ മനോരമയോടു പറഞ്ഞു. ദേശമംഗലം പഞ്ചായത്തിലെ കൊണ്ടയൂർ സെന്ററിനു സമീപമാണ് പ്രദീപിന്റെ തെക്കേപുരയ്ക്കൽ തറവാട് വീട്. 

ADVERTISEMENT

കാലപ്പഴക്കം കാരണം തറവാട്ടിലെ താമസം ബുദ്ധിമുട്ടായതോടെ കുടപ്പാറയിലെ ഗെയിൽ പൈപ് ലൈൻ ഓഫിസിനു സമീപത്തെ വാടക വീട്ടിലേക്കു മാറി താമസിക്കുകയായിരുന്നു. വാടക വീട്ടിനുള്ളിലും യു.ആർ. പ്രദീപിന്റെ പ്രചാരണത്തിനുപയോഗിച്ച ചെറിയ കട്ട് ഔട്ട് ഫോട്ടോയുണ്ട്. ചില്ലിട്ടു ഷോ കേസിൽ സൂക്ഷിച്ചിരിക്കുന്ന കട്ട് ഔട്ട് ഫോട്ടോയ്ക്കു സമീപം പെൻസിലിൽ തീർത്ത ഒട്ടേറെ ചിത്രങ്ങളും. ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിന് ഒരു മാസത്തോളം പ്രദീപ് പോയിരുന്നത് ഈ വീട്ടിൽ നിന്നാണ്.

ചെറുതുരുത്തി ഗവ.സ്കൂളിനു മുന്നിൽ പായസവും ലഡുവും വിതരണം ചെയ്യുന്ന എൽഡിഎഫ് പ്രവർത്തകർ.

 ‘‘പ്രചാരണത്തിനായി കാലത്തു പോയാൽ രാത്രി വൈകിയാണു പ്രദീപേട്ടൻ തിരിച്ചു വരിക. മികച്ച പ്രവർത്തനമാണു നടത്തിയത്. വോട്ടെണ്ണൽ നടക്കുന്ന ഇന്നു കാലത്തും ചായ മാത്രം കുടിച്ചാണു പോയത്. ഇപ്പോഴാണ് സമാധാനമായത്. വളരെ ഹാപ്പിയാണ്’’–പ്രവിഷ പറഞ്ഞു. വീട്ടിൽ രാഷ്ട്രീയം ചർച്ച ചെയ്യാറില്ലെന്നും ഇത്തവണ വിജയിക്കുമെന്ന് നല്ല ഉറപ്പുണ്ടായിരുന്നതിനാൽ മറ്റു കുടുംബാംഗങ്ങളെല്ലാവരും  സന്തോഷത്തിലായിരുന്നെന്നും പ്രവിഷ പറഞ്ഞു. ദേശമംഗലം ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് പ്രദീപിന്റെ മക്കളായ കീർത്തനയും (പ്ലസ് ടു) കാർത്തിക്കും (എട്ടാം ക്ലാസ്).

കാത്തിരിപ്പിന്റെ മധുരം 
ചെറുതുരുത്തി ∙ രാവിലെ 8ന് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വോട്ടെണ്ണൽ ആരംഭിക്കും മുൻ‌പു തന്നെ ആവേശക്കാർ വോട്ടെണ്ണൽ കേന്ദ്രത്തിനു മുന്നിൽ അവിടവിടെയായി നിൽപ്പുറപ്പിച്ചിരുന്നു. അതിന് പാർട്ടിഭേദമുണ്ടായിരുന്നില്ല. വ്യക്തമായ ലീഡ് നേടുമ്പോൾ പ്രകടനം നടത്താനുള്ള ഒരുക്കങ്ങൾ പിന്നണിയിൽ പൂർത്തിയാക്കിയാണ് പലരും വോട്ടെണ്ണലിന് എത്തിയിരുന്നത്.ആദ്യം വോട്ടെണ്ണൽ കേന്ദ്രത്തിൽ ഉണ്ടായിരുന്ന എൽഡിഎഫ് സ്ഥാനാർഥി പ്രദീപ് എണ്ണിത്തുടങ്ങിയ ഉടനെ പാർട്ടി ഓഫിസിലേക്കു പോയി. വോട്ടിങ് മെഷീനിലെ ആദ്യ റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ, ക്ഷേത്രദർശനം കഴിഞ്ഞ് യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് എത്തി. മാധ്യമ പ്രവർത്തകരോട് പ്രതീക്ഷ പങ്കുവച്ച് അകത്തേക്ക്. ആദ്യ റൗണ്ടുകളിൽ വരവൂരും ദേശമംഗലവും ആണ് എണ്ണുന്നത് എന്നതിനാൽ എൽഡിഎഫ് ലീഡിൽ എൽഡിഎഫുകാർ പോലും വലിയ ആവേശം കാണിച്ചില്ല. എന്നും ഇടതിനൊപ്പം നിന്ന പഞ്ചായത്തുകളാണത്. ഒൻപതരയോടെ സ്ഥലത്തെത്തിയ കോൺഗ്രസ് നേതാക്കളും പ്രതീക്ഷയിൽ തന്നെയായിരുന്നു.

2021 നിയമസഭാ തിര‍ഞ്ഞെടുപ്പിനെ അപേക്ഷിച്ച് എൽഡിഎഫ് കോട്ടകൾ ഉൾപ്പെടുന്ന ആദ്യ റൗണ്ടിൽ പ്രതീക്ഷിച്ച ഭൂരിപക്ഷമില്ലെന്നായിരുന്നു അവരുടെ വാദം. വരുന്ന റൗണ്ടുകളിൽ മൊത്തം തിരിച്ചുപിടിക്കുമെന്നും അവകാശവാദം. ആറാം റൗണ്ട് എണ്ണിക്കഴിഞ്ഞതായി അകത്തു നിന്ന് വിവരം കിട്ടിയതോടെ പുറത്തെ എൽഡിഎഫ് പ്രവർത്തകർ മെല്ലെമെല്ലെ പ്രകടനങ്ങളെക്കുറിച്ചുള്ള ആലോചനയിലേക്കു കടന്നു, 10.10 ആകുമ്പോൾ ബൈക്കിൽ ചെങ്കൊടിയുമായി പ്രവർത്തകർ സ്കൂളിനു മുന്നിലൂടെ പോയിത്തുടങ്ങി.

രമ്യ ഹരിദാസ് വോ‍ട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നും പുറത്തേക്ക് വരുന്നു.
ADVERTISEMENT

മെയിൻ റോഡിലും കൊടികളേന്തിയ ഇരുചക്രവാഹനങ്ങൾ പ്രത്യക്ഷപ്പെട്ടു. പത്തു മിനിറ്റ് കഴിഞ്ഞ്, ‘ചെങ്കോട്ട തന്നെ ചേലക്കര’ എന്ന കെ.രാധാകൃഷ്ണന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് കണ്ടതോടെ പ്രവർത്തകർ കൂടുതൽ ആവേശത്തിലായി. പിന്നെ സമീപത്ത് ഒരു ബെഞ്ച് പിടിച്ചിട്ട് പായസ വിതരണം ആരംഭിച്ചു. പ്രവർത്തകർ ഓടിനടന്ന് കടകളിലെല്ലാം ലഡു വിതരണം ചെയ്തു. വഴിയിൽ പോകുന്നവരെല്ലാം വിജയം രുചിച്ചു. എൽഡിഎഫ് പ്രാദേശിക നേതാക്കളുമായി വന്ന പ്രകടനം വിജയം വിളംബരം ചെയ്തു. ജില്ലാ നേതാക്കളും മന്ത്രി കെ.രാജൻ ഉൾപ്പെടെയുള്ളവരും സിപിഎം ചെറുതുരുത്തി ഓഫിസിലേക്ക് എത്തിയിരുന്നു. 

സ്ഥാനാർഥിയുമായുള്ള പ്രകടനത്തിനൊരുങ്ങി പ്രവർത്തകരും അങ്ങോട്ടുപാഞ്ഞു. കെ.രാധാകൃഷ്ണൻ എംപിയും മന്ത്രി കെ.രാജനും സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസും വിജയിക്കു പൊന്നാട ചാർത്തി. രാധാകൃഷ്ണൻ കെട്ടിപ്പിടിച്ചു. വിജയത്തെക്കുറിച്ച് മാധ്യമ പ്രവർത്തകരോട് രണ്ടു വാക്ക് പറഞ്ഞ ശേഷം നേതാക്കളും വിജയിയും കൂടി പുറത്തേക്ക്. അവിടെ നിന്ന് വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് കൊട്ടും മേളവുമായി യാത്ര. യു.ആർ.പ്രദീപ് അകത്തേക്ക് പോയ ശേഷവും മേളം തുടർന്നു. ഇതിനിടെ മുഴുവൻ റൗണ്ടും എണ്ണിക്കഴിഞ്ഞു. യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ കാർ പുറത്തേക്ക് വരുമ്പോൾ യു.ആർ.പ്രദീപിനുള്ള മുദ്രാവാക്യം വിളികളുമായിട്ടാണ് എൽഡിഎഫ് പ്രവർത്തകർ അവരെ എതിരേറ്റത്. ആ വാഹനം കടത്തിവിടാൻ പൊലീസും പണിപ്പെട്ടു.

പൊരുതിവീണ് കോൺഗ്രസ് 
തൃശൂർ ∙ ഇത്രയും നല്ല രീതിയിൽ പ്രചാരണം നടത്തിയിട്ടും ചേലക്കര പിടിക്കാൻ കഴിയാത്തതിന്റെ നിരാശയിലാണ് കോൺഗ്രസ് നേതൃത്വം. ആവനാഴിയിലെ അവസാന അസ്ത്രവും പുറത്തെടുത്താണ് പാർട്ടി ചേലക്കര പിടിക്കാനായി പ്രവർത്തിച്ചത്. നാലു വീട്ടുകാർ പങ്കെടുക്കുന്ന കുടുംബയോഗങ്ങളിൽ വരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അടക്കമുള്ള നേതാക്കൾ പങ്കെടുക്കുകയും വോട്ട് അഭ്യർഥിക്കുകയും ചെയ്തു. കൊടിക്കുന്നിൽ സുരേഷ് എംപി, എംഎൽഎമാരായ മാത്യു കുഴൽനാടൻ, ഉമാ തോമസ് തുടങ്ങിയവരുടെ സംഘം പ്രചാരണത്തിനു നേതൃത്വം നൽകി. 28 വർഷത്തിലേറെയായി ഒരു എംഎൽഎ ഇല്ലാത്ത ചേലക്കരയിലെ കോൺഗ്രസ് അതിനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ജനങ്ങളെ സ്വാധീനിക്കാനായില്ല.

അവസാനഘട്ടത്തിൽ കോൺഗ്രസ് പുറത്തിറക്കിയ ‘പട്ടികജാതിക്ക് മന്ത്രിയില്ല’ എന്ന വിഷയത്തിനു മറുപടി പറയാൻ സിപിഎം സംസ്ഥാന സെക്രട്ടറിയടക്കമുള്ളവർ നിർബന്ധിതരായി. ഇത്രയൊക്കെയായിട്ടും, എൽഡിഎഫ് സ്ഥാനാർഥി മണ്ഡലത്തിൽ മുൻപ് എംഎൽഎ ആയിരുന്നു എന്ന മേൽക്കൈ തകർക്കാൻ, ചേലക്കര ഉൾപ്പെട്ട ആലത്തൂരിൽ എംപിയായിരുന്ന രമ്യയുടെ സ്ഥാനാർഥിത്വത്തിനു കഴിഞ്ഞില്ല. വയനാട് മണ്ഡലത്തിൽ പ്രചാരണത്തിലെത്തിയ ദേശീയനേതാക്കളിലാരെങ്കിലുമൊക്കെ ചേലക്കരയിൽ ഒരിക്കലെങ്കിലും വന്നിരുന്നെങ്കിൽ അതിന്റെ നേട്ടമുണ്ടാകുമായിരുന്നു എന്നു സാധാരണപ്രവർത്തകർ കരുതുന്നു.

എൻഡിഎ സ്ഥാനാർഥി കെ.ബാലകൃഷ്ണൻ (ഫയൽ ചിത്രം)

സ്ഥാനാർഥി നിർണയത്തിലാണോ മുന്നണിക്കു പാളിയത് എന്ന ചോദ്യമാണ് തിര‍ഞ്ഞെടുപ്പിനു ശേഷവും ഉയരുന്നത്. എൻഡിഎ ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്തിയെങ്കിലും അന്നു തോൽവിയറിഞ്ഞ സ്ഥാനാർഥിയെ മാറ്റി പുതുമുഖത്തെ പരീക്ഷിച്ച് വീണ്ടും വോട്ട് കൂട്ടിയപ്പോഴാണ്, യുഡിഎഫ് തോറ്റ സ്ഥാനാർഥിയെ ഉടൻ ഉപതിരഞ്ഞെടുപ്പിനിറക്കി പരാജയമറിഞ്ഞത് എന്നതു ചേർത്തുവായിക്കണം.സംസ്ഥാന നേതാക്കൾ എത്തിയെങ്കിലും ജില്ലയിലെ സംഘടനാ സംവിധാനത്തിന്റെ പരാധീനതകൾ നിലനിൽക്കുന്നു എന്നത് പ്രവർത്തകരെ ബാധിച്ചു. ലോക്സഭാ തോൽവിയിൽ അസംതൃപ്തരായ പ്രവർത്തകരെ തിരികെ പാർട്ടിയിലേക്ക് അടുപ്പിക്കാനുള്ള അവസരമായിരുന്നു ഉപതിരഞ്ഞെടുപ്പെങ്കിലും അതിനെ ഫലപ്രദമായി ഉപയോഗിക്കാൻ നേതൃത്വത്തിനായില്ല. ഡിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതലയിൽ ഉണ്ടായിരുന്ന വി.കെ.ശ്രീകണ്ഠൻ എംപിക്ക് ചേലക്കരയിൽ പ്രവർത്തനം കേന്ദ്രീകരിക്കാനായില്ല.

സ്വന്തം പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെടുന്ന പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ശ്രദ്ധിക്കേണ്ടതിനാൽ ഡിസിസി പ്രസിഡന്റിന്റെ ചുമതലയിൽ നിന്ന് ഒഴിവാക്കിത്തരണമെന്ന് അദ്ദേഹം കെപിസിസിയെ അറിയിച്ചിരുന്നെങ്കിലും ആ ആവശ്യം പാർട്ടി പരിഗണിച്ചില്ല. ഇതോടെ ജില്ലയിൽ നേതൃത്വ പ്രതിസന്ധി രൂക്ഷമായി. 13 നിയമസഭാ സീറ്റ് ഉള്ള ജില്ലയിൽ യുഡിഎഫിന് ആകെ ഒരു എംഎൽഎ (ചാലക്കുടി) മാത്രമാണ് ഉള്ളത്. ഇത് വർധിപ്പിക്കാമെന്നതിനൊപ്പം ചേലക്കര തിരിച്ചുപിടിച്ചാൽ 2026ലെ തിരഞ്ഞെടുപ്പിൽ കേരളം പിടിക്കുന്നതിന്റെ സൂചനയായി അത് വിലയിരുത്തപ്പെടുമെന്നൊക്ക കണക്കാക്കിയുള്ള പ്രചാരണമാണ് വെറുതെയായത്.ലോക്സഭാ സിറ്റിങ് സീറ്റ് നഷ്ടപ്പെടുത്തിയതിനു വിമർശനമുനയിൽ നിൽക്കുന്ന ജില്ലാ നേതൃത്വത്തിന് ആശ്വസിക്കാനുള്ള വകയും ഇല്ലാതായി. 

നില മെച്ചപ്പെടുത്തി എൻഡിഎ 
തൃശൂർ ∙ ത്രികോണ മത്സര പ്രതീതി സൃഷ്ടിച്ച ചേലക്കര ഉപതിരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എൻഡിഎ നേടിയതു ചരിത്രത്തിലെ ഏറ്റവും ഉയർന്ന വോട്ടുനില. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിനു കീഴിലെ ചേലക്കര മണ്ഡലത്തിൽ നിന്ന് 28,974 വോട്ട് നേടാൻ കഴിഞ്ഞതാണ് എൻഡിഎയുടെ ഇതുവരെയുള്ളതിലെ വലിയ നേട്ടം. ഉപതിരഞ്ഞെടുപ്പിൽ ഇതിലും 4635 വോട്ട് കൂടുതൽ നേടാനായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ 24,405 വോട്ടിനേക്കാൾ 9564 വോട്ടിന്റെ വർധനയുണ്ടാക്കാൻ കഴിഞ്ഞതും നേട്ടം. ജേതാക്കളായ എൽഡിഎഫിനോ രണ്ടാംസ്ഥാനത്തെത്തിയ യുഡിഎഫിനോ അട്ടിമറി ഭീഷണി സൃഷ്ടിക്കാൻ ഇത്തവണയും കഴിഞ്ഞില്ലെങ്കിലും അടിത്തറ ശക്തമാക്കാനായി. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 10,000 വോട്ട് തികയ്ക്കാൻ കഴിയാത്ത വിധം ദുർബല സാന്നിധ്യമായിരുന്നിടത്തു നിന്നാണ് എൻഡിഎയുടെ അതിവേഗ വളർച്ച. വി.എ. കൃഷ്ണകുമാർ 2011ൽ മത്സരിച്ചപ്പോൾ 7056 വോട്ടുകളാണു ബ‍ിജെപിക്കു നേടാനായത്.

2016ൽ ഷാജുമോൻ വട്ടേക്കാട് എത്തിയപ്പോഴേക്കും പാർട്ടി താഴേത്തട്ടിൽ അടിത്തറ ശക്തമാക്കി. എണ്ണയിട്ട യന്ത്രം പോലെ കൃത്യമായ പ്രവർത്തനം താഴേത്തട്ടു വരെയെത്തി. ഷാജുമോനിലൂടെ 23,845 വോട്ടിലേക്ക് എൻഡിഎ ഒറ്റയടിക്കു വളർന്നു. 2021ൽ ഷാജുമോൻ സ്വന്തം വോട്ട് 24,045 ആയി വർധിപ്പിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ചേലക്കര ഉൾപ്പെടുന്ന ആലത്തൂരിൽ എൻഡിഎ സ്ഥാനാർഥി പ്രഖ്യാപനം വൈകുകയും അപ്രതീക്ഷിത സ്ഥാനാർഥിയായി ടി.എൻ.സരസു എത്തുകയും ചെയ്തപ്പോൾ പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ മുന്നണി പിന്നാക്കം പോയിരുന്നു. എന്നാൽ, തൃശൂരിൽ സുരേഷ് ഗോപിയുടെ സ്ഥാനാർഥിത്വം അടക്കം അനുകൂല സാഹചര്യങ്ങൾ ഫലംകണ്ടപ്പോൾ ചേലക്കരയിൽ എൻഡിഎയുടെ വോട്ട് വീണ്ടും ഉയർന്നു. പ്രാദേശിക സ്വീകാര്യതയുള്ള കെ. ബാലകൃഷ്ണനെ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കിയതും ചിട്ടയായ പ്രചാരണവും ഇത്തവണ നില മെച്ചപ്പെടുത്താൻ സഹായമായി.

ജില്ലയ്ക്ക‍ു പുറത്തു നിന്നുള്ള വലിയ നേതാക്കന്മാരെയോ ‘സെലിബ്രിറ്റി’കളെയോ ദേശീയ നേതാക്കളെയോ അണിനിരത്തി പ്രചാരണം അഴിച്ചുവിടുന്ന രീതി എൻഡിഎ പരീക്ഷിച്ചില്ലെന്നതു ശ്രദ്ധേയമായി. ചില തിരഞ്ഞെടുപ്പു കൺവൻഷനുകളിലൊഴികെ ബാക്കി സമയത്തെല്ലാം ജില്ലയിൽ നിന്നുള്ള നേതാക്കന്മാർ തന്നെയാണു വീടുതോറും പ്രച‍ാരണത്തിനിറങ്ങിയത്. നാടുമുഴുവൻ കൊടി ഉയർത്തുകയും ചുവരെഴുതുകയും വാഹനത്തിൽ തലങ്ങും വിലങ്ങും മൈക്ക് വച്ചു സഞ്ചരിക്കുകയും ചെയ്താൽ വോട്ട് വീഴുമെന്ന പഴയ ചിന്ത കുടഞ്ഞുകളഞ്ഞായിരുന്നു പ്രചാരണം. വീടുകൾ തോറും കയറിയിറങ്ങി വോട്ടർമാരെ നേരിട്ടു കണ്ടു കാര്യങ്ങൾ ബോധ്യപ്പെടുത്തി വോട്ട് ചെയ്യിപ്പിക്കുംവിധമായിരുന്നു ഇത്തവണത്തെ പ്രചാരണം. 

English Summary:

The LDF continues its winning streak in Chelakkara with U.R. Pradeep securing his second consecutive victory in the recent by-election. This article analyzes the election results, highlighting the historical political landscape of the constituency and the reasons behind the LDF's continued dominance.