ആർക്കും വേണ്ടാതെ ആധുനിക മത്സ്യ മാർക്കറ്റ്; പ്രവർത്തനം നിലച്ചിട്ട് 2 വർഷം
ഇരിങ്ങാലക്കുട ∙ നഗരസഭാ മാർക്കറ്റിലെ ആധുനിക മത്സ്യമാർക്കറ്റ് കെട്ടിടത്തിന് പൂട്ടു വീണിട്ട് രണ്ടു വർഷം. കച്ചവടം ലാഭകരമല്ലാതായി പലരും കടകൾ പൂട്ടിയതോടെയാണ് മാർക്കറ്റ് പ്രവർത്തനം നിലച്ചത്.ഫിഷറീസ് വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ മൂന്നര കോടിയോളം രൂപ ചെലവഴിച്ച് കോസ്റ്റൽ ഏരിയ ഡവലപ്മെന്റ് കോർപറേഷൻ,

ഇരിങ്ങാലക്കുട ∙ നഗരസഭാ മാർക്കറ്റിലെ ആധുനിക മത്സ്യമാർക്കറ്റ് കെട്ടിടത്തിന് പൂട്ടു വീണിട്ട് രണ്ടു വർഷം. കച്ചവടം ലാഭകരമല്ലാതായി പലരും കടകൾ പൂട്ടിയതോടെയാണ് മാർക്കറ്റ് പ്രവർത്തനം നിലച്ചത്. ഫിഷറീസ് വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ മൂന്നര കോടിയോളം രൂപ ചെലവഴിച്ച് കോസ്റ്റൽ ഏരിയ ഡവലപ്മെന്റ് കോർപറേഷൻ, നഗരസഭയുടെ മത്സ്യ– മാംസ മാർക്കറ്റിൽ നിർമിച്ച ആധുനിക മത്സ്യമാർക്കറ്റ് 2013 ഒക്ടോബർ 27നാണ് ഉദ്ഘാടനം ചെയ്തത്.
ഇതിനുശേഷം ഏതാനും സ്റ്റാളുകൾ പ്രവർത്തിച്ചെങ്കിലും 2022ൽ ചില്ലറ വ എല്ലാ സ്റ്റാളിലും ടാപ്പുകൾ, സിങ്കുകൾ, ഫാനുകൾ എന്നിവയും മാലിന്യ സംസ്കരണത്തിന് ബയോഗ്യാസ് പ്ലാന്റ്, മത്സ്യം സൂക്ഷിക്കുന്നതിന് ശീതീകരണ മുറി എന്നിവയും ഉണ്ട്. ഇതിനിടയിൽ നശിച്ച ചില്ലറ സ്റ്റാളുകളിലെ ടാപ്പുകളും പൊട്ടിപ്പൊളിഞ്ഞ ടൈലുകളും നഗരസഭ മാറ്റിയിരുന്നു.
എന്നാൽ ലാഭകരമല്ലാത്ത കച്ചവടവും നഗരസഭ ഭീമമായ തുക ഇൗടാക്കുന്നതായും ആരോപിച്ച് ആരും കച്ചവടത്തിന് തയാറാകാതായി. മത്സ്യമാർക്കറ്റ് കെട്ടിടത്തിന് പൂട്ടുവീണതോടെ ലേലത്തുക കുറച്ചു നൽകാനും മത്സ്യത്തോടൊപ്പം മാംസവും പച്ചക്കറിയും വിൽപന നടത്താൻ സ്റ്റാളുകൾ അനുവദിക്കാനുള്ള ശ്രമവും നഗരസഭ നടത്തിയിരുന്നു. എന്നാൽ ഇതിൽ ഇനിയും തീരുമാനമായിട്ടില്ല.