ഏകാദശി ആഘോഷങ്ങൾ നാളെ
തൃപ്രയാർ ∙ ശ്രീരാമ ക്ഷേത്രത്തിലെ ഏകാദശിക്ക് ഒരുക്കങ്ങൾ പൂർത്തിയായി. നാളെയാണ് ആഘോഷം. രാവിലെ 8ന് നടക്കുന്ന ശീവേലിക്ക് ദേവസ്വം ബോർഡിന്റ 11 ഗജവീരൻമാരും വഴിപാടായി എത്തുന്നവയും ഉൾപ്പെടെ ആനകൾ അണിനിരക്കും. ദേവസ്വം ബോർഡിന്റെ കൊമ്പനായ പഴയന്നൂർ ശ്രീരാമൻ തേവരുടെ തിടമ്പ് ഏറ്റും.ഭക്തരുടെ സുരക്ഷയ്ക്ക്

തൃപ്രയാർ ∙ ശ്രീരാമ ക്ഷേത്രത്തിലെ ഏകാദശിക്ക് ഒരുക്കങ്ങൾ പൂർത്തിയായി. നാളെയാണ് ആഘോഷം. രാവിലെ 8ന് നടക്കുന്ന ശീവേലിക്ക് ദേവസ്വം ബോർഡിന്റ 11 ഗജവീരൻമാരും വഴിപാടായി എത്തുന്നവയും ഉൾപ്പെടെ ആനകൾ അണിനിരക്കും. ദേവസ്വം ബോർഡിന്റെ കൊമ്പനായ പഴയന്നൂർ ശ്രീരാമൻ തേവരുടെ തിടമ്പ് ഏറ്റും. ഭക്തരുടെ സുരക്ഷയ്ക്ക് കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ.രാജുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘമാണ് നേതൃത്വം വഹിക്കുക. വിവിധ ഭാഗങ്ങളിൽ സിസിടിവിയും നിരീക്ഷണത്തിനായി സ്ഥാപിക്കും.
ഏകാദശി ദർശനത്തിന് ചെറുവാഹനങ്ങളിൽ കിഴക്ക് ഭാഗത്ത് എത്തുന്ന ഭക്തർക്ക് കിഴക്കെനടയുടെ സമീപം പട്ടത്തുപറമ്പിലും പടിഞ്ഞാറ് ഭാഗത്ത് നിന്ന് വാഹനങ്ങളിൽ എത്തുന്ന ഭക്തർക്ക് പോളി ജംക്‌ഷന് വടക്ക് ക്ഷേത്രത്തിന്റെ സ്റ്റോക്ക് പുര ഗ്രൗണ്ടിലുമാണ് പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ഫയർ ആൻഡ് റസ്ക്യൂ,സ്കൂബ ടീം, ഡോക്ടർമാർ ഉൾപ്പെടുന്ന ആരോഗ്യവകുപ്പ് സംഘം, എലഫെന്റ് സ്ക്വാഡ് ടീം എന്നിവയുടെ സാന്നിധ്യമുണ്ട്. ആക്ട്സ് പ്രവർത്തകർ ആംബുലൻസ് സഹായം. നൽകും. ഭക്തർക്ക് നൽകി സംഭാരവും ലഭിക്കും. ഏകാദശി ദിവസം ക്ഷേത്രം ഉൗട്ടുപുരയിൽ 10,000 പേർക്ക് പ്രസാദ ഉൗട്ടുണ്ടാകും. ഗോതമ്പ് ഭക്ഷണം, രസകാളൻ, പുഴുക്ക്,പായസം എന്നിവ നൽകും.