വേനല് എത്താൻ മാസങ്ങൾ ബാക്കി; ദാഹജലം തേടി കദളിച്ചിറ
കൊടകര ∙ആളൂർ മേഖലയിലെ പ്രധാന ശുദ്ധജല സ്രോതസ്സായ കദളിച്ചിറ വറ്റി. ചിറയോട് ചേർന്ന ജല അതോറിറ്റിയുടെ ശുദ്ധജല വിതരണത്തിനുള്ള പമ്പിങ് സമയം നാല് മണിക്കൂർ ഉണ്ടായിരുന്നത് ഇപ്പോൾ കുറഞ്ഞുവരികയാണ്.ചിറയിലേക്ക് ആവശ്യത്തിന് വെള്ളം എത്തിക്കുന്ന ആളൂർ വലിയ കനാൽ ശുചീകരണം നടത്താതെ കാടും ചളിയും നിറഞ്ഞു കിടക്കുകയാണ്.

കൊടകര ∙ആളൂർ മേഖലയിലെ പ്രധാന ശുദ്ധജല സ്രോതസ്സായ കദളിച്ചിറ വറ്റി. ചിറയോട് ചേർന്ന ജല അതോറിറ്റിയുടെ ശുദ്ധജല വിതരണത്തിനുള്ള പമ്പിങ് സമയം നാല് മണിക്കൂർ ഉണ്ടായിരുന്നത് ഇപ്പോൾ കുറഞ്ഞുവരികയാണ്. ചിറയിലേക്ക് ആവശ്യത്തിന് വെള്ളം എത്തിക്കുന്ന ആളൂർ വലിയ കനാൽ ശുചീകരണം നടത്താതെ കാടും ചളിയും നിറഞ്ഞു കിടക്കുകയാണ്. കനാൽ ശുചീകരണം വൈകുന്തോറും ചിറ വറ്റി വരളാൻ സാധ്യതയേറെയാണന്ന് നാട്ടുകാർ പറയുന്നു.ഇപ്പോൾ ചാലക്കുടിയിലെ പമ്പ് ഹൗസിൽ നിന്നാണ് വിതരണത്തിനു ആവശ്യമായ ശുദ്ധജലം എത്തിക്കുന്നത്.കദളിച്ചിറയുടെ നാലുവശവും കരിങ്കൽ ഭിത്തി കെട്ടി സുരക്ഷിതമാക്കിയെങ്കിലും ശുചീകരണം നടത്തിയിട്ട് നാലു വർഷത്തിലധികമായി.
ചിറയുടെ ഒരു വശം ശുദ്ധജല പദ്ധതിക്കായി കിണറും. പമ്പ് ഹൗസും നിർമിച്ചിട്ടുണ്ട്. വേനൽ കനക്കുന്നതോടെ ആളൂരിലെയും കൊടകരയിലെ ഉയർന്ന പ്രദേശങ്ങളിൽ ശുദ്ധജല ക്ഷാമം വർധിക്കുമ്പോൾ കദളിച്ചിറയിൽ നിന്ന് പമ്പ് ചെയ്യുന്ന ശുദ്ധജലത്തെയാണ് ആശ്രയിക്കുക. ഉറുമ്പൻ കുന്നിൽ സ്ഥാപിച്ചിട്ടുള്ള ജലസംഭരണിയിലേക്ക് കദളിച്ചിറയിൽ നിന്നുള്ള ശുദ്ധജലം എത്തിച്ച് ആനത്തടം കൊമ്പൊടിഞ്ഞാമാക്കൽ, ആളൂർ ജംക്ഷൻ, എടത്താടൻകവല എന്നീ പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നുണ്ട്. ചാലക്കുടി അതിർത്തി പ്രദേശങ്ങളിലേക്കും ഈ പദ്ധതിയിലൂടെ ശുദ്ധജലം എത്തിക്കുന്നുണ്ട്. ഏഴ് ഏക്കർ വിസ്തൃതിയുള്ള ഈ ചിറയുടെ കുറച്ചു ഭാഗം ഒഴികെ മറ്റിടങ്ങളിലെല്ലാം കോൺക്രീറ്റ് കാലുകൾ സ്ഥാപിച്ചിട്ടുണ്ട്. നാശമായി കിടക്കുന്ന കദളിച്ചിറയിലെ കാടും ചളിയും നീക്കി ശുചീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.