റോഡരികിലെ ആൽമരങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യത്തോട് മുഖം തിരിച്ച് സർക്കാർ
മാള ∙നാല് തലമുറയുടെ ഒർമകൾക്കു മുകളിലാണ് മാള-അന്നമനട റോഡരികിൽ പൊലീസ് സ്റ്റേഷനു മുൻപിലെ ആൽമരങ്ങൾ തണൽ വിരിക്കുന്നത്. തണുത്ത് പെയ്യുന്ന മഴയത്തും പൊള്ളുന്ന ചൂടിലും ആശ്വാസത്തിന്റെ കൂടൊരുക്കിയ ഈ ആൽമരങ്ങളെ സംരക്ഷിക്കണമെന്ന ആവശ്യത്തോട് മുഖം തിരിക്കുകയാണ് മരാമത്ത് വകുപ്പ്.നാട്ടുകാരുടെ മാത്രമല്ല ഇതിലെ കടന്ന്

മാള ∙നാല് തലമുറയുടെ ഒർമകൾക്കു മുകളിലാണ് മാള-അന്നമനട റോഡരികിൽ പൊലീസ് സ്റ്റേഷനു മുൻപിലെ ആൽമരങ്ങൾ തണൽ വിരിക്കുന്നത്. തണുത്ത് പെയ്യുന്ന മഴയത്തും പൊള്ളുന്ന ചൂടിലും ആശ്വാസത്തിന്റെ കൂടൊരുക്കിയ ഈ ആൽമരങ്ങളെ സംരക്ഷിക്കണമെന്ന ആവശ്യത്തോട് മുഖം തിരിക്കുകയാണ് മരാമത്ത് വകുപ്പ്.നാട്ടുകാരുടെ മാത്രമല്ല ഇതിലെ കടന്ന് പോയിട്ടുള്ള എല്ലാവരുടെയും ഓർമകളിൽ പച്ചവിരിച്ചു ഈ മരങ്ങളുണ്ടാകും.മരങ്ങൾ നിലം പൊത്താതെ സംരക്ഷിക്കണമെന്നും താഴെ ടൈൽ വിരിച്ച് മനോഹരമാക്കണമെന്നും പരിസ്ഥിതി സ്നേഹികളും പൊതുപ്രവർത്തകരുമാണ് ആവശ്യപ്പെട്ടത്.രണ്ടെണ്ണത്തിൽ പൂപ്പത്തി റോഡിനോട് ചേർന്നുള്ള ആൽമരത്തിനു തറ ഉണ്ടെങ്കിലും കരിങ്കല്ല് ഉപയോഗിച്ച് വർഷങ്ങൾക്കു മുൻപു നിർമിച്ചതാണിത്.
ഈ തറ തകർന്ന നിലയിലാണ്. വിദ്യാർഥികളടക്കം യാത്ര ചെയ്യുന്ന വഴിയായതിനാൽ മരങ്ങൾ നിലം പൊത്താതിരിക്കാൻ ഏതാനും മാസങ്ങൾക്കു മുൻപ് റോഡിലേക്കു വളർന്നു നിൽക്കുന്ന കൊമ്പുകൾ മുറിച്ചു നീക്കിയിരുന്നു. പൊതുപ്രവർത്തകൻ ഷാന്റി ജോസഫ് തട്ടകത്ത് മുൻകയ്യെടുത്ത് സർക്കാരിന്റെ ‘കരുതലും കൈത്താങ്ങും’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൊമ്പുകൾ മുറിച്ചു നീക്കിയത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും മുറിച്ച കൊമ്പുകൾ ഇവിടെ നിന്ന് നീക്കം ചെയ്തിട്ടില്ല. മഴവെളളം ഒലിച്ചെത്തി ആലുകളുടെ അടിയിലും പൊലീസ് സ്റ്റേഷന്റെ മുൻവശത്തായി ചെളി അടിഞ്ഞ് കൂടുന്നത് ഒഴിവാക്കണമെന്നും ടൈൽ വിരിച്ച് വെള്ളക്കെട്ടിനു ഉള്ള സാധ്യത ഒഴിവാക്കണമെന്നും പൊതുമരാമത്ത് വകുപ്പിനോട് നവകേരള സദസ്സിലും ആവശ്യപ്പെട്ടിരുന്നു. ഒരു വർഷം ആയിട്ടും ഒന്നും ഉണ്ടായില്ല.